Sunday, March 7, 2010

ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറിച്ച് സംസാരിക്കുന്നു

വർക്കല ശിവപ്രസാദ് കൊലക്കേസിലെ പ്രതികളായ ദാസ്, ചന്ദ്രശേഖരൻ എന്നീ ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ജീവൻ ന്യൂസ് ഇന്റർവ്യൂ ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപതിയിൽ ചികിത്സയിലാണ്.

അഭിമുഖത്തിൽ അവർ പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച പീഢനത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി.

ജീവൻ ടിവി ദൃശ്യങ്ങൾ യുട്യൂബിൽ ലഭ്യമാണ്:
http://www.youtube.com/watch?v=nw6czeChYXI



.

3 comments:

chithrakaran:ചിത്രകാരന്‍ said...

ഭീകരമാണല്ലോ.
ദുര്‍ബലരും സ്വാധീനമില്ലാത്തവരുമായ മനുഷ്യരെ കൈകാര്യം ചെയ്യുംബോഴാണ് സമൂഹത്തിന്റെ സംസ്ക്കാരശൂന്യത പുറത്തുകാണുക.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള
ഒരു പ്രസ്ഥാനം ജന്മമെടുക്കണമെന്ന് ആഗ്രഹിക്കുന്നു.
പയ്യന്നൂരിലെ ചിത്രലേഖക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ കണ്‍‌വെന്‍ഷന്‍ നടത്തിയതുപോലുള്ള ഒരു സംഘാടകത്വം,അല്ലെങ്കില്‍ അതിന്റെ തുടര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.
ചിത്രലേഖ ലിങ്ക്:വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍

നിസ്സഹായന്‍ said...

ഒറ്റപ്പെട്ട ദളിതുവ്യക്തികൾക്കു നേരെയും ദളിതുപ്രസ്ഥാനങ്ങൾക്കു നേരെയും ഭരണകൂടഭീകരതയും മറ്റ് രാഷ്ട്രീയകക്ഷികളിൽ നിന്നുള്ള ഭീകരതയും നിരന്തരം വർദ്ധിച്ചു വരുന്ന സാഹചര്യമാണിന്നുള്ളത്. ദളിതുപ്രസ്ഥാനങ്ങളോ അവരുടെ നേതാക്കളോ അണികളൊ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിൽ രണ്ടു പക്ഷമില്ല. ദളിതുകൾക്ക്, അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, പൊതുരാഷ്ട്രീയത്തിൽ വിശ്വാസമില്ലാതെ വരികയും സ്വന്തം ഉന്നമനത്തിന് സ്വത്വരാഷ്ട്രീയം രൂപവത്ക്കരിക്കാൻ ശ്രമിക്കുന്നതാണ് രാഷ്ട്രീയകക്ഷികളിൽ നിന്ന് അക്രമവും ഗൂഢാലോചനയും അവർക്കുനേരെയുണ്ടാകാൻ കാരണം. ഡി.എച്ച്.ആർ.എമ്മിനെ സംബന്ധിച്ച് ഇതാണുണ്ടായിരിക്കുന്നതെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു ക്രിമിനൽ കേസിൽ സംശയിക്കപ്പെട്ടെങ്കിൽ അതു തെളിയിക്കാൻ ഇത്രയും ക്രൂരവും മൃഗീയവുമായ പീഢനം ദളിതരോടു മുഴുവൻ അഴിച്ചു വിടേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതാണ്. ഡി.എച്ച്.ആർ.എം പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടുള്ള സമുദായിക പ്രവർത്തനം നടത്തുന്നത് ജനാധിപത്യകക്ഷികൾ എന്നവകാശപ്പെടുന്നവർക്ക് സുഖിക്കാതെ വന്നിരിക്കുന്നു. ദളിതുകൾ ഉയർത്തിപ്പിടിക്കുന്ന സ്വത്വരാഷ്ട്രീയം തീരെ സുഖിക്കാത്ത കക്ഷിയാണ് സി.പി.എം. എല്ലാവരുടെയും പ്രശ്നങ്ങൾക്കു പരിഹാരമായി തങ്ങളുയർത്തിപ്പിടിക്കുന്ന വർഗ്ഗസമരം തന്നെയാണ് പരിഹാരമെന്നു കാണുന്നവരാണവർ. ചിത്രകാരൻ പറഞ്ഞപോലെ ദളിതു പീഢനങ്ങൾക്കെതിരെ നിരന്തരമായ ഒരു പിന്തുണ മനുഷ്യസ്നേഹികളുടെ പക്ഷത്തു നിന്നും ഉണ്ടാകേണ്ടതാണ്. ചിത്രലേഖാ പീഢനത്തിൽ നടന്നതു പോലെ !
ചിത്രലേഖാ സംഭവത്തോടനു ബന്ധിച്ച് പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ്പോർട്ട് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം എന്ന പോസ്റ്റിലും ചിത്രകാരന്റെ പോസ്റ്റിലും ഉണ്ട്.

നിസ്സഹായന്‍ said...
This comment has been removed by the author.