Monday, November 16, 2009

മലബാർ കലാപം 1921-‘22

ചരിത്രകാരനും ചരിത്രാദ്ധ്യാപകനുമെന്ന നിലയിൽ പ്രശസ്തനായ ഡോ. എം. ഗംഗാധരൻ രചിച്ച “The Malabar Rebellion” എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ‘മലബാർ കലാപം 1921 – ‘22“ എന്ന പേരിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. എ.പി.കുഞ്ഞാമു ആണ് പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പ്രസാധകർ പുസ്തകം അവതരിപ്പിക്കുന്നതിങ്ങനെ: “കർഷകകലാപം, സാമുദായിക കലാപം, വർഗീയ ലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തിൽ മലബാറിൽ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്രപണ്ഡിതനായ എം. ഗംഗാധരൻ. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങൾക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാർ കലാപരേഖകൾ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.”

ഡോ. ഗംഗാധരൻ മലബാർ കലാപത്തിന്റെ ആഘാതവും പ്രത്യാഘാതവും ഇങ്ങനെ വിലയിരുത്തുന്നു: “മലബാർ കലാപത്തിന്റെ അടിസ്ഥാനസ്വഭാവം വർഗ്ഗീയമല്ല. എങ്കിലും അതിന്റെ ആഘാതവും അനന്തരഫലങ്ങളും വർഗ്ഗീയവികാരങ്ങളും വർഗ്ഗീയരാഷ്ട്രീയവും രാജ്യത്തുടനീളം മൊത്തത്തിൽ വളരുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറിൽ കലാപത്തിനുശേഷം ദേശീയവാദികളുടെ പ്രവർത്തനം ഏതാണ്ട് അസാധ്യമായിത്തീർന്നു.“

1 comment:

Anonymous said...

"കർഷകകലാപം, സാമുദായിക കലാപം, വർഗീയ ലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തിൽ മലബാറിൽ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്"

മലബാറ് കലാപം ഇതെല്ലാമായിരുന്നു എന്നുപറഞ്ഞാൽ പ്രശ്നം തീരേണ്ടതാൺ. ഓരോരുത്തർ അവനവന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഇതിലേതെങ്കിലും ഒന്നു മാത്രമായിരുന്നു 1921ലെ സംഭവം എന്നു സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുമ്പോളാൺ കൺഫ്യൂഷനുണ്ടാകുന്നത്.