Wednesday, July 29, 2009

സി.ബി.ഐ. വിവരം തേടുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ.യില്‍നിന്ന് ബി.എസ്.എന്‍.എല്‍ മൊബൈലില്‍ എനിക്ക് രണ്ട് സന്ദേശങ്ങള്‍ കിട്ടി.

ആദ്യത്തേത് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലൊ പൊതുമേഖലാ സ്ഥാപനങ്ങളിലൊ ഉള്ള അഴിമതിയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ സി.ബി.ഐ.യുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നു. അതിനായി മൂന്ന് മൊബൈല്‍ നമ്പറുകളും തന്നിട്ടുണ്ട്: 9496006101, 9496004103, 9446488844.

രണ്ടാമത്തെ സന്ദേശവും അഴിമതി സംബന്ധിച്ച വിവരം ആവശ്യപ്പെടുന്നത് തന്നെ. സി.ബി.ഐ.യുടെ തിരുവനന്തപുരം ബ്രാഞ്ചിനെ സമീപിക്കാനാണ് അത് ആവശ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ 0471-233884. ഒരു എസ്.പി.യുടെ ഇ-മെയില്‍ മേല്‍‌വിലാസവുമുണ്ട്. അത് തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ട് (@ കാണാനില്ല) ഇവിടെ കൊടുക്കുന്നില്ല.

ഈ സന്ദേശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണോയെന്നറിയില്ല. ആണെന്ന് കരുതുന്നവര്‍ രാഷ്ട്രീയമായി നേരിടുക.

2 comments:

Suraj said...

തലക്കെട്ട് കറക്റ്റാണ്.
അവര്‍ക്കില്ലാതായിക്കൊണ്ടിരിക്കുന്നതും ‘വിവരം’ ആണല്ലോ.

ക്രൈം നന്ദകുമാറിന് മാത്രം ഒരു എസ് എം എസ് അയക്കേണ്ട കാര്യമല്ലേ ഉണ്ടായിരുന്നോളൂ സിബിഐക്ക് :)

മരത്തലയന്‍ പട്ടേട്ടന്‍ said...

സി.പി.എം.നേതാവിന്റെ അഴിമതി അന്വേഷിച്ചാല്‍ സി.ബി.ഐ.ക്ക് വിവരം പോകും,വേറെ പാര്‍ട്ടിക്കാരുടെ അന്വേഷിക്കുമ്പോള്‍ വിവരം വയ്ക്കും :)