Monday, July 27, 2009

ആന പദ്ധതി

കാട്ടാനകള്‍ റയില്‍ വണ്ടിയിടിച്ച് ചാവുന്നത് തടയാന്‍ വനം മന്ത്രി ബിനോയ് വിശ്വം ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്നു.

ആനകള്‍ പാളത്തിലേക്ക് കടക്കുന്നത് തടയാന്‍ വൈദ്യുതി കമ്പി വേലി കെട്ടാന്‍ സര്‍ക്കാര് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പകുതി ചിലവ് റയില്‍ അധികൃതര് വഹിക്കണം. അവര്‍ അതിനു തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചിലവും വഹിക്കും.

ഈ പദ്ധതി ആനകളെ സഹായിക്കില്ല. റയില്‍ വണ്ടീയിടിച്ച് ചാകുന്നതിനു പകരം വൈദ്യുതാഘാതമേറ്റ് മരിക്കാനുള്ള അവസരം അവയ്ക്ക് കിട്ടുമെന്ന് മാത്രം.

2 comments:

anushka said...

ആനകളെ തടയാന്‍ വൈദ്യുതകമ്പികള്‍ പല സ്ഥലങ്ങളിലും ഉപയോഗിക്കാറുണ്ട്. തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവിടേയും വൈദ്യുതകമ്പികള്‍ ഉപയോഗിച്ച് ആനകളെ അകറ്റുന്നത് കണ്ടിരുന്നു.മാരകമായ വൈദ്യുതാഘാതമൊന്നും ആനകള്‍ക്ക് ഏല്‍ക്കുന്നില്ല.ആനകളുടെ വാസസ്ഥലത്ത് അതിക്രമിച്ച് മനുഷ്യര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്‌ തടയേണ്ടത്.വയനാട്-മൈസൂര്‍ റെയില്‍ പാതയ്ക്ക് മുറവിളി കൂട്ടുന്ന പത്രപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇക്കര്യമൊന്നും ശ്രദ്ദിക്കുന്നില്ലേ?

അനില്‍@ബ്ലോഗ് // anil said...

അതെ, രാജേഷിന്റെ കമന്റിനോട് യോജിക്കുന്നു.
റെയില്‍ വന്നാലും വൈദ്യുതി വേലി വന്നാലും ആനകളുടെ സ്വാഭാവിക പാതകള്‍ മുറിയുകയും അവ മറ്റിടങ്ങളിലേക്ക് കടക്കുകയും ചെയ്യും. കൂടാതെ അവയുടെ സ്വാഭാവത്തിലടക്കം മാറ്റങ്ങള്‍ വന്നുവെന്നാണ് വയനാട്ടുകാര്‍ പറയുന്നത്.