Friday, June 26, 2009

ചെറിയതുറ വെടിവെയ്പ്: എൻ.സി.എച്ച്.ആർ.ഒ. അന്വേഷണ റിപ്പോർട്ട്

ബീമാപ്പള്ളി (ചെറിയതുറ) വെടിവെയ്പിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്, എൻ.സി.എച്ച്.ആർ.ഒ) നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.

പീഢനത്തിനെതിരായ അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി എൻ.സി.എച്ച്.ആർ.ഒ ‘ഭരണകൂട ഭീകരതയും മനുഷ്യാവകാശധ്വംസനങ്ങളും‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വെച്ചായിരുന്നു അതിന്റെ പ്രകാശനം.

വെടിവെയ്പ്പിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര പാനലിനെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണെമെന്നും അതാവശ്യപ്പെടുന്നു.

പ്രസാധകരുടെ മേൽ‌വിലാസം:
എൻ.സി.എച്ച്.ആർ.ഒ,
5/3274-എ ബാങ്ക് റോഡ്,
കോഴിക്കോട് 673001.
e-mail: humanrightskerala@gmail.com
website: www.humanrightskerala.com

2 comments:

Sajjad said...

എൻ.സി.എച്ച്.ആർ.ഒ - എന്‍.ഡി.എഫ് ന്റെ മുഖംമൂടിയല്ലെ?

BHASKAR said...

Sajjad.cക്ക്: എന്‍.സി.എച്ച്.ആര്‍.ഒ.യും എന്‍.ഡി.എഫും തമ്മിലുള്ള ബന്ധം ഒളിച്ചുവെയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതായി എനിക്കറിവില്ല. ആ നിലയ്ക്ക് ഒന്നിനെ മറ്റേതിന്റെ മുഖം‌മൂടിയായി കാണേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.