Monday, June 15, 2009

ലാവ്‌ലിൻ രേഖകളിലൂടെ

സമൂഹ്യപ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍ രചിച്ച “ലാവ്‌ലിന്‍ രേഖകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് തിരുവനന്തപുരത്ത് നടന്നു. അഡ്വ. ശിവന്‍ മഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ആദ്യപ്രതി ഞാന്‍ സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന് നല്‍കി. സി.എം.പി. നേതാവ് സി.പി.ജോണ്‍, ഫാ. അഗസ്റ്റിന്‍ വട്ടോലി, എ.എം.വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പുസ്തകത്തിന്റെ ജാക്കറ്റില്‍ നിന്ന്:

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ലാവ്‌ലിന്‍ ഇടപാട് എന്ന് എല്ലാവരും സമ്മതിക്കുന്നു. ആരാണിതിനുത്തരവാദികള്‍ എന്ന വിഷയത്തില്‍ മാത്രമാണ് തര്‍ക്കം. കോണ്‍ഗ്രസുകാര്‍ ഇതിനെ ന്യായീകരിക്കാന്‍ ഒരുങ്ങുന്നില്ല. അത് ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരു പാര്‍ട്ടി ഇപ്പോല്‍ ലാവ്‌ലിന്‍ ഇടപാടില്‍ ര്‍ഗങ്ങളുടെ സെക്രട്ടറി നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടു പെടുകയാണ്. സര്‍ക്കാര്‍ സംവിധാനവും പൊതുമുതലും സംഘടനാബലവും ഉപയോഗിച്ചിട്ടും ഇതിനു കഴിയുന്നില്ലായെന്ന് ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

ലാവ്‌ലിന്‍ ഇടപാടിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന ആധികാരിക രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.


ഈ പുസ്തകത്തിന്റെ സവിശേഷത അത് ഇക്കാലത്ത് പദ്ധതികള്‍ എങ്ങനെയാണ് രൂപപ്പെടുന്നത്, അവ എങ്ങനെയാണ് അഴിമതിയിലേക്ക് നയിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണെന്നതാണ്.

ഡി.സി. ബുക്സിന്റെ എല്ലാ ശാഖകളിലും പുസ്തകം കിട്ടുമെന്നും താമസിയാതെ മാതൃഭൂമി ബുക്സ് സ്റ്റാളുകളിലൂടെയും വിതരണം ചെയ്യപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു

വില 75 രൂപ

പ്രസാധകര്‍:
ഒലിവ് പബ്ലിക്കേഷന്‍സ് (പ്രൈ) ലിമിറ്റഡ്,
കിഴക്കെ നടക്കാവ്,
കോഴിക്കോട് 673 011

4 comments:

Manoj മനോജ് said...

സി.ആർ. നീലകണ്ഠന്‍ സാര്‍ തന്നെ വേണം ഇതൊക്കെയെഴുതാന്‍... :)

പെട്ടെന്ന് 7-8 കൊല്ലം ഒന്ന് പുറകോട്ട് പോയി... എം.ജി.യു. ക്യാമ്പസിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് അന്ന് അദ്ദേഹം തന്ന ഒരു മറുപടി... അന്നത്തെ വിഷയം മുല്ലപെരിയാര്‍ അണകെട്ടിനെ പറ്റിയായിരുന്നു...

kunju said...

Read the book... How can a man like CR become an investigative journalist like this... details by details the book is a big blow on Pinarayi and Co.

Manoj മനോജ് said...

മുല്ലപെരിയാര്‍ അണകെട്ട്: തമിഴ്നാടിന്റെ അവകാശമെന്ന് ഒരു പുസ്തകവും ഉടനെ പ്രതീക്ഷിക്കാമല്ലോ :)

aju said...

അടുത്തതായി നമ്മുടെ വരദാചാരി (തല പരിശോദന ഫെയിം ) ലാവ്ലിനെ കുറിച്ച് ഒരു പുസ്തകം ഇറക്കുന്നുണ്ട്. അതിന്റെ പ്രകാശനം ഭാസ്കരേട്ടന്‍ തന്നെ നിറ്വ്വഹിക്കനം .
നംബൂരിച്ചേട്ടനും ഭാസ്കരേട്ടനും വരദാചാരിയും ഒക്കെ ഉള്ളതു കൊണ്ട് ഞങ്ങള്‍ പാവം ജനങ്ങള്‍ സത്യം അറിയുന്നു. ഇല്ലെങ്കില്‍ ഇവിടെ ആരുണ്ട് സത്യങ്ങള്‍ വെളിപ്പെദുത്താന്‍ ?