Saturday, August 20, 2016

ഇടതു ഉയർത്തെഴുനേല്പിനായുള്ള കാത്തിരിപ്പ്

ബി.ആർ.പി. ഭാസ്കർ

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നിലനിർത്താനുള്ള കഴിവുണ്ടായിരുന്നില്ലസായുധപരിശീലനം നേടുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഇരുപതു ലക്ഷം പേർ പിരിച്ചുവിടപ്പെടുമെന്നും കോൺഗ്രസുമായി അവർ കൈകോർത്താൽ പിടിച്ചു നിൽക്കാനാകില്ലെന്നും ഒരു മുൻ സൈന്യാധിപൻ കൂടിയായ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടീഷു സർക്കാരിനെ ഓർമ്മിപ്പിച്ചു.അങ്ങനെയാണ് രാജ്യം വിഭജിച്ചിട്ടാണെങ്കിലും അതിവേഗം പിൻവാങ്ങാൻ ബ്രിട്ടൻ തീരുമാനിച്ചത്.  വിഭജനാനന്തര ഇന്ത്യയുടെ ഭരണം സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ ഏതാനും കൊല്ലം മുമ്പു മാത്രം കോൺഗ്രസിനകത്തു നിന്ന് പുറത്തുവന്ന സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും ആയിരുന്നുവിഭജനം വലിയ തോതിലുള്ള വർഗീയ കലാപത്തിനും അഭയാർത്ഥി പ്രവാഹത്തിനും ഇടയാക്കിയെങ്കിലും ആ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വളരാൻ ഹിന്ദു കക്ഷികൾക്കായില്ലഅഞ്ചു കൊല്ലത്തിനുള്ളിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് അത് വ്യക്തമാക്കി.

കഷ്ടിച്ച് 45  ശതമാനം വോട്ടോടെ കോൺഗ്രസ് ലോക് സഭയിൽ 364സീറ്റ് നേടിയപ്പോൾ, 16 സീറ്റുമായി സി.പി.ഐ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിസോഷ്യലിസ്റ്റ് പാർട്ടിക്ക് കിട്ടിയത് 12 സീറ്റ്.ആചാര്യ കൃപലാനിയുടെ നേതൃത്തിൽ കോൺഗ്രസ് വിട്ടവരുണ്ടാക്കിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടി ഒൻപത് സീറ്റ് നേടിമൂന്ന് ഹിന്ദു വർഗീയ കക്ഷികളാണ് ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്കാൽ നൂറ്റാണ്ടായി രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മുൻ ഹിന്ദു മഹാസഭാ പ്രസിഡന്റും നെഹ്രുവിന്റെ സർക്കാരിൽ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജി രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അനുഗ്രഹത്തോടെ സംഘടിപ്പിച്ച ഭാരതീയ ജനസംഘം,ചില സംന്യാസിമാർ തട്ടിക്കൂട്ടിയ രാം രാജ്യ പരിഷത്ത്മൂന്നു കക്ഷികൾക്കും കൂടി കിട്ടിയത് പത്ത് സീറ്റുകൾ മാത്രം.

ഏറ്റവുമധികം വോട്ടു നേടിയ പ്രതിപക്ഷ കക്ഷി സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നുഅതിന് 10.59 ശതമാനം വോട്ട് കിട്ടിക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ അധ്യായമാക്കിയ ജയപ്രകാശ് നാരായണന്റെയും സഹപ്രവർത്തകരുടെയും സാന്നിധ്യം മൂലം അതിന് യുവാക്കൾക്കിടയിൽ ധാരാളം ആരാധകരുണ്ടായിരുന്നു എന്നാൽ അതിന്റെ ജനപിന്തുണ രാജ്യമൊട്ടുക്ക് നേർത്തു പരന്നു കിടന്നതുകൊണ്ട് സീറ്റുകളുടെ എണ്ണം കുറഞ്ഞുകിസാൻ മസ്ദൂർ പ്രജാ പാർട്ടിക്കും അതെ അനുഭവമുണ്ടായിഅതിന് 5.79 ശതമാനം വോട്ട് നേടാനായെങ്കിലും ഒൻപത് സീറ്റേ കിട്ടിയുള്ളുസി.പി.ഐക്ക് 3.29ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കിലും അതിന്റെ പിന്തുണ ചിലയിടങ്ങളിലായി കേന്ദ്രീകരിച്ചിരുന്നതുകൊണ്ട് കൂടുതൽ സീറ്റ് നേടാനായി.

സോഷ്യലിസ്റ്റ് പാർട്ടിയും കെ.എം.പി.പിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പിന്നീട് ഒന്നിച്ചെങ്കിലും 1957ലെ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം നിലനിർത്താനായിസി.പി.ഐയുടെ  വോട്ടുവിഹിതം 8.92 ശതമാനമായും സീറ്റുകളുടെ എണ്ണം 27 ആയും വർദ്ധിച്ചുകേരളത്തിൽ പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്തുഅതോടെ സി.പി.ഐയാണ് കോൺഗ്രസിനുള്ള ദേശീയ ബദൽ എന്ന ധാരണ രാജ്യത്തുയർന്നു.കോൺഗ്രസ് ആവടി സമ്മേളനത്തിൽ സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനകം രാഷ്ട്രീയ വർണ്ണ രാജിയിൽ മധ്യത്തിന്റെ ഇടതുഭാഗത്തായി സ്ഥാനമുറപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നുദേശീയ തലത്തിൽ അതിനെ വെല്ലുവിളിക്കാൻ കെല്പുള്ള ഒരു വലതുപക്ഷ കക്ഷിയും അന്നുണ്ടായിരുന്നില്ല.

സി.പി. 1962ൽ തെരഞ്ഞെടുക്കപ്പെട്ട ലോക് സഭയിലും മുഖ്യ പ്രതിപക്ഷ കക്ഷിയായിഎന്നാൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര തർക്കം പാർട്ടിയെ ഉലയ്ക്കാൻ തുടങ്ങിയിരുന്നു.വോട്ടുവിഹിതത്തിലും (9.94 ശതമാനംസീറ്റിന്റെ എണ്ണത്തിലും (29)നേരിയ വർദ്ധനവുണ്ടാക്കാനെ പാർട്ടിക്കു  കഴിഞ്ഞുള്ളൂ.പിളർപ്പുകളിലൂടെയും കൂടിച്ചേരലുകളിലൂടെയും കടന്നു പോയ സോഷ്യലിസ്റ്റുകാർക്കും നില മെച്ചപ്പെടുത്താനായില്ലനെഹ്രു സർക്കാരിന്റെ ആഭ്യന്തര വിദേശ നയങ്ങളോടുള്ള എതിർപ്പ് ശക്തമാക്കിയ വലതുപക്ഷം കുതിപ്പു നടത്തിജനസംഘം  വോട്ടുവിഹിതവും (6.44ശതമാനംസീറ്റും (14) വർദ്ധിപ്പിച്ചുവടക്കൻ പ്രദേശങ്ങളിലെ മുൻരാജാക്കന്മാരെ അണിനിരത്തിക്കൊണ്ട്  സിരാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്രാ പാർട്ടി 7.89 ശതമാനം വോട്ടും 18 സീറ്റും നേടി.വളരുന്ന വലതുപക്ഷ ഭീക്ഷണി നേരിടാൻ ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ട ആ സമയത്ത് ലോക പ്രസ്ഥാനത്തിലെ ചേരിതിരിവ് സി.പി.ഐയുടെ പിളർപ്പിൽ കലാശിച്ചുഔദ്യോഗിക വിഭാഗം ആഗോളതലത്തിൽ സോവിയറ്റ് യൂണിയനും ദേശീയതലത്തിൽ കോൺഗ്രസിനും ഒപ്പം നിന്നപ്പോൾ എതിർവിഭാഗം ചൈനക്കും കോൺഗ്രസ്വിരുദ്ധർക്കുമൊപ്പം നിലകൊണ്ടു.പ്രത്യയശാസ്ത്രവിശാരദന്മാരുടെ കണ്ണിൽ ഇതൊരു അതിലളിതവത്കരണമൊ വികൃതമായ വ്യാഖ്യാനമൊ ആകാംഎന്നാൽ ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലുണ്ടായ ഭിന്നത സി.പി.ഐയെ അടിയന്തിരാവസ്ഥാ ഭരണകൂടത്തിനൊപ്പവും സി.പി.-എമ്മിനെ വർഗീയ വലതുപക്ഷത്തിനൊപ്പവും എത്തിച്ചുവെന്നത് അവർക്കും നിഷേധിക്കാനാവില്ലപിൽക്കാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ കോൺഗ്രസുമായി സഹകരിച്ചതിനേക്കാൾ അധാർമ്മികവും അപകടകരവുമായിരുന്നു കോൺഗ്രസ്വിരുദ്ധ വലതുപക്ഷവുമായുള്ള സമരസപ്പെടൽ.എന്ന് പറയേണ്ടി വരുംസോവിയറ്റ് യൂണിയന്റെ പതനവും സോഷ്യലിസ്റ്റ് വിപണി സമ്പദ്വ്യവസ്ഥ എന്ന ആശയത്തിന്റെ മറവിൽ ചൈന നടത്തിയ മുതലാളിത്ത ചുവടുമാറ്റവും 1960കളിലെ പ്രത്യയശാസ്ത്ര ചർച്ചകൾ എത്ര ബാലിശവും അയഥാർത്ഥവും ആയിരുന്നെന്ന് നമുക്ക് മനസിലാക്കിത്തരുന്നു. വലിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ നീക്കങ്ങൾ സ്വന്തം ദേശീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ളവയാണെന്ന് തിരിച്ചറിയാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല.

പിളർപ്പിന്റെ ദുരന്തഫലം 1967ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.സ്വതന്ത്രാ പാർട്ടി 8.67 ശതമാനം വോട്ടോടെ 44 സീറ്റ് നേടി ലോക് സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായികൂടുതൽ വോട്ടു ലഭിച്ചിട്ടും (9.31ശതമാനം) 35 സീറ്റ് മാത്രം കിട്ടിയ ജനസംഘം തൊട്ടു പിന്നിൽഅതിനും പിന്നിലായിരുന്നു സി.പിഐയും (5.11 ശതമാനം വോട്ട്, 23 സീറ്റ്),സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും (4.92 ശതമാനം വോട്ട്, 23 സീറ്റ്),സി.പി.-എമ്മും (4.28 ശതമാനം വോട്ട്, 19 സീറ്റ്പി.എസ്.പിയും(3.06 ശതമാനം വോട്ട്, 13 സീറ്റ്).   

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പു ഫലത്തെ കാണേണ്ടത്ഭാരതീയ ജനതാ പാർട്ടി 31.34 ശതമാനം വോട്ടിന്റെ ബലത്തിൽ 282 സീറ്റോടെ ലോക് സഭയിൽ ആദ്യമായി ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന്റെ വോട്ടുവിഹിതം 20 ശതമാനത്തിന് താഴെ പോവുകയും ലോക് സഭയിലെ അതിന്റെ അംഗബലം 44 ആയി ചുരുങ്ങുകയും ചെയ്തുരണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കൂടി കിട്ടിയത് 4.07 ശതമാനം വോട്ടും (സി.പ്.-എം3.28, സി.പി. 0.79) പത്തു സീറ്റും (സി.പി. 9, സി.പി. 1) ആണ്

ദേശീയയതലത്തിലെ വലതുപക്ഷത്തിന്റെ വളർച്ചപോലെ തന്നെ ഗൌരവമായി കാണേണ്ടതാണ് പല സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടിട്ടുള്ള സ്വത്വരാഷ്ട്രീയംഏതെങ്കിലും ജാതിയുടെയൊ മറ്റ് വിഭാഗീയതയുടെയൊ പിന്തുണയോടെ നിലനിൽക്കുന്ന പ്രാദേശിക കക്ഷികൾ ഇടതിനെ പിന്തള്ളി വളർന്നിട്ടുണ്ട്ഇടതു പ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിൽ അടിസ്ഥാനവർഗം അത്തരം കക്ഷികളിൽ അഭയം തേടുമായിരുന്നില്ല.

ഇടതു സ്വാധീനം മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങുകയും ദേശീയതലത്തിൽ ഏറെക്കുറെ  അപ്രസക്തമാവുകയും ചെയ്തിട്ടും അതിന്റെ കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തി പ്രതിവിധികൾ നിർദ്ദേശിക്കാൻ ഒരു മാർക്സിസ്റ്റ് താത്വികാചാര്യനും കഴിഞ്ഞിട്ടില്ലആ കുറവ് പരിഹരിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് പ്രമുഖ കോളമിസ്റ്റും ഇടതു ചിന്തകനുമായ പ്രഫുൽ ബിദ്വായ്ചാരത്തിൽ നിന്ന് വീണ്ടും പറന്നുയർന്ന പുരാണകഥയില ഫീനിക്സ് പക്ഷിയെപ്പോലെ ഇടതുപക്ഷം ഇന്ത്യയിലെ രാഷ്ട്രീയ നഭസിൽ വീണ്ടും ചിറകടിക്കുന്നത് വിഭാവനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണ ഗ്രന്ഥത്തിനു “ദ് ഫീനിക്സ് മോമന്റ്ചലഞ്ചസ് കൺഫ്രണ്ടിങ് ദ് ഇൻഡ്യൻ ലെഫ്റ്റ്“ ( The Phoenix Moment: Challenges Confronting the Indian Leftഎന്ന് പേരിട്ടുയുറോപ്യൻ യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അദ്ദേഹം അകാലചരമം പ്രാപിച്ചശേഷമാണ്  കഴിഞ്ഞ കൊല്ലം പുസ്തകം പുറത്തു വന്നു.പുസ്തകത്തിനായി വിവരശേഖരണം നടത്തുന്ന കാലത്ത് കേരളത്തിലും പശ്ചിമ ബംഗാളിലുമുള്ള ധാരാളം   സുഹൃത്തുക്കളുമായി  നിരന്തരം ബന്ദപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടയിൽ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രസ്ഥാനമെന്ന നിലയിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന ദൌത്യം അവഗണിച്ചതാണ് ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രധാന കാരണമായി ബിദ്വായ് കാണുന്നത്പശ്ചിമ ബംഗാളിലും കേരളത്തിലും ദൂരെക്കാഴ്ച കൂടാതെ എടുത്ത നടപടികളിൽ വർഗീയ പ്രീണനവും പരിസ്ഥിതി നശീകരണവും ഉൾപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.മൂന്നു പതിറ്റാണ്ടിലേറെ തുടർച്ചയായി അധികാരം കയ്യാളിയ ബംഗാളിൽ അധ്വാനിക്കുന്ന വർഗത്തിന്റെ മുന്നിൽ ഒരു നല്ല മാതൃക കാഴ്ചവെക്കാനുള്ള അവസരം കളഞ്ഞുകൂളിച്ചുതുടക്കത്തിൽ ചില നല്ല നടപടികളുണ്ടായെങ്കിലും സി.പി.-എം പിന്നീട് യാഥാസ്ഥിതികത്വത്തിലേക്ക് നീങ്ങിഒടുവിൽ വർഗശത്രുക്കൾക്കൊപ്പം പ്രസ്ഥാനത്തിന്റെ അടിത്തറയായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമെതിരെ ആക്രമണം അഴിച്ചു വിടുന്നതുവരെ കാര്യങ്ങളെത്തിസാമൂഹ്യ പരിവർത്തനം നടന്നില്ല.

രാജ്യം ഇടതുപക്ഷത്തിന്റെ ഉയർത്തെഴുനേല്പ് കാത്തിരിക്കുകയാണ്. അത് സാധ്യമാകണമെങ്കിൽ ഇടതിനെ ഏറെക്കാലമായി  പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുകയും അവയെ മറികടക്കാൻ നടപടി എടുക്കുകയും ചെയ്യണമെന്ന് ബിദ്വായ് നിർദ്ദേശിക്കുന്നുകമ്മ്യൂണിസ്റ്റ് പാർട്ടികൾ ആന്തരിക ജനാധിപത്യത്തിന്റെ ഭാഗമായി കരുതുന്ന ഡെമോക്രാറ്റിക് സെൻട്രലിസത്തെയും അതിലൊന്നായി അദ്ദേഹം കാണുന്നുഅദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അത്  പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനും ചർച്ച ചെയ്യുന്നതിനും തടസമായി തീരുന്നുഇതിന് തെളിവായി അദ്ദേഹം സി.പിഐ-എമ്മിന്റെ രണ്ട് ചരിത്രപരമായ വിഡ്ഡിത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു  -- ജ്യോതി ബാസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതും അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതുംഅടിയന്തിരമായി തിരുത്തേണ്ട കാര്യങ്ങളായി അദ്ദേഹം എടുത്തു പറയുന്നവയിൽ ജാതിപ്രശ്നം  അഭിമുഖീകരിക്കുന്നതിലുള്ള വൈമുഖ്യവും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികൾദലിതർ എന്നിവരുടെ സമരങ്ങളോടും അണവ പദ്ധതികൾക്കും  മറ്റുമെതിരായ ജനകീയ പ്രക്ഷോഭങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനവും ഉൾപ്പെടുന്നുതന്ത്രങ്ങൾ സംബന്ധിച്ച് ബംഗാളിലെയും കേരളത്തിലെയും ഇടതു മുന്നണികൾക്കുള്ളിലും ഈ രണ്ടു സംസ്ഥാനങ്ങളിലെയും സി.പി.-എം ഘടകങ്ങൾ തമ്മിലുമുള്ള ഭിന്നതകളിലേക്കും ബിദ്വായ് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്

ഇടതു  പാർട്ടികളുടെ സമീപകാല പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അവ തന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രഫുൽ ബിദ്വായിക്ക് അറിയാമായിരുന്നു.അങ്ങനെയെങ്കിൽ അവയ്ക്ക് പുറത്ത് ഒരു പുതു ഇടതു (New Left)ഉയർന്നു വരുമെന്ന ശുഭാപ്തി വിശ്വാസ്വുംം പ്രകടിപ്പിക്കുന്നു. വർത്തമാന കാല സാഹചര്യങ്ങളിൽ ഗൌരവപൂർവമായ ചർച്ച  ആവശ്യപ്പെടുന്ന ഒന്നാണ് ൽ ബിദ്വായിയുടെ പുസ്തകം. (നവയുഗം, ആഗസ്റ്റ് 15, 2016)

No comments: