കറന്റ് ബുക്സ്, തൃശ്ശൂർ, 1969 മേയിൽ പ്രസിദ്ധീകരിച്ച അന്തിക്കൂട്ട് എം.പി. നാരായണപിള്ളയുടെ രണ്ടാമത്തെ കഥാസമാഹാരമാണ്. അതിന്റെ ഉപക്രമത്തിൽ കഥാകൃത്ത് ഇങ്ങനെ എഴുതി:
ഇതെന്റെ രണ്ടാമത്തെ*
പുസ്തകമാണ്.
പക്ഷെ ആദ്യകാലങ്ങളിൽ
എഴുതിയ രണ്ടു കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്; കള്ളൻ, അന്തിക്കൂട്ട് എന്നീ
കഥകൾ. ഇതിൽ കള്ളൻ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം പ്രസിദ്ധീകരിച്ചതും
പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.
അതുകൊണ്ടീ കഥയോട് എനിക്കല്പം
കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ
രണ്ടു മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയം കൊണ്ട് ഞാനിത്
പോക്കറ്റിലിട്ടുകൊണ്ടു നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ
നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു
രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ
വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ
പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു
ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇതടിച്ചു നനച്ചേനേ. എന്റെ രോഗം
സാഹിത്യത്തിൽനിന്ന് മറ്റുവല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു!
എം.പി. നാരായണപിള്ള
---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം
‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ.
1 comment:
Sir,You were a wonderful inspiration to your dear "Nanappan ".
Post a Comment