സി.പി.എം. സമ്മേളന നഗരി
(മലയാളം വെബ്സൈറ്റിൽ റൂബിൻ ഡിക്രൂസിന്റെ ലേഖനത്തോടൊപ്പമുള്ള ചിത്രം )
സി.പി. എം. സമ്മേളന വേദി റോമിലെ കോളോസിയത്തിന്റെ മാതൃകയിലുള്ളതായിരുന്നെന്ന് പല മലയാള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സിംഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികളെ എറിഞ്ഞുകൊടുക്കുന്ന കാഴ്ച കാണാൻ കൊളോസിയത്തിൽ ജനങ്ങളെത്തിയിരുന്നെന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്തു.
മാദ്ധ്യമ റിപ്പോർട്ടുകളെ പരിഹസിച്ചുകൊണ്ട് “കൊളോസിയം കണ്ട പത്രക്കാർ” എന്ന തലക്കെട്ടിൽ റൂബിൻ ഡിക്രൂസ് മലയാളം വെബ്സൈറ്റിൽ ഒരു ലേഖനം എഴുതിയിരിക്കുന്നു.
സമ്മേളന വേദി ഗ്രീക്ക്-റോമൻ
വസ്തുശില്പ മാതൃകയിലായത് കോഴിക്കോട്ടെ ആർക്കൊ പറ്റിയ ബുദ്ധിമോശമാണെന്ന്
പറഞ്ഞുകൊണ്ടാണ് ഡിക്രൂസ് ലേഖനം ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തെ അതിലേറെ
അത്ഭുതപ്പെടുത്തിയത് പത്രങ്ങളുടെയും പത്രാധിപന്മാരുടെയും പൊതുവിജ്ഞാന നിലവരമാണ്.
“കൊളോസിയം കണ്ടാൽ എങ്ങനെയിരിക്കും എന്നറിയുന്ന ആളുകൾ പത്രസ്ഥാപനങ്ങളിൽ
എവിടെയെങ്കിലും വേണ്ടേ?“ അദ്ദേഹം ചോദിക്കുന്നു.
സമ്മേളനവേദി കൊളോസിയത്തിന്റെ
മാതൃകയിലല്ലെന്ന് ബോധ്യപ്പെടുത്താൻ ഡിക്രൂസ് ലേഖനത്തോടൊപ്പം റോമിലെ ആ കെട്ടിടത്തിന്റെ
അവശിഷ്ടത്തിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.
(അത് ചുവടെ ചേർക്കുന്നു)
“റോമിലെ ഫോറത്തിലൂടെ നടന്ന് നടന്നു കൊളോസിയം വരെ പോവുക മനോഹരമായ
ഒരനുഭവമാണ്,” ഡിക്രൂസ് എഴുതുന്നു. “ഞാന്‍ ആ വഴിയിലൂടെ പലതവണ നടന്ന് കൊളോസിയത്തില്‍ കയറി മനുഷ്യരെ
മൃഗങ്ങള്‍ക്ക് തിന്നാനിട്ടു കൊടുത്ത സ്ഥലം നോക്കി നിന്നിട്ടുണ്ട്.”
ഒരു പത്രം കൊളോസിയം ഗ്രീസിലാണെന്ന്
പറഞ്ഞതായി ഡിക്രൂസ് ചൂണ്ടിക്കാട്ടുന്നു.
വേദി ഗ്രീക്ക്-റോമൻ മതൃകയിലാണെന്ന്
ഡിക്രൂസ് സമ്മതിക്കുന്നുണ്ട്. പക്ഷെ കൊളോസിയത്തെയല്ല മാതൃകയാക്കിയത്. പിന്നെ
എന്തിനെയാവാം കോഴിക്കോട്ട് ബുദ്ധിമോശം കാട്ടിയ ആൾ മാതൃകയാക്കിയത്? ഈ ചോദ്യത്തിന്
ശരിയായ ഉത്തരം പറഞ്ഞാൽ തരാൻ ഒരു കോടി രൂപയൊന്നും എന്റെ കയ്യിലില്ല. എങ്കിലും കോടീശ്വരൻ
മാതൃകയിൽ ഏതാനും ഓപ്ഷനുകൾ തരാം: ഗ്രീസിനെ കൂടാതെ മൂന്ന് വത്തിക്കാൻ ദൃശ്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.
1.
1. ഗ്രീസ്: അക്രോപോളിസ്
2. വത്തിക്കാൻ (ദൃശ്യം 1)
3. വത്തിക്കാൻ (ദൃശ്യം 2)
4. വത്തിക്കാൻ (ദൃശ്യം 3)
5 comments:
ഒന്നും കിട്ടാനാവാതെ അവസാനം കിട്ടിയ“കൊളോസിയം” സ്റ്റേജ് എന്ന പിടിവള്ളിയും വിട്ടുപോയി...അങ്ങനെ ആ വെള്ളവും വാങ്ങി വയ്ക്കാം..ഇനി അടുത്ത പാട്ടു മത്സരത്തിനു കാണാം !!!
ഹ ഹ ഹ
what abt Indian parliament..looks like parliament ..
എന്തിനാ മോഡല്‍ അന്വേഷിച്ചു റോമിലും, ഗ്രീസിലും ഒക്കെ പോകുന്നത്. നമ്മുടെ മുംബയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ കെട്ടിടം.അല്ലെങ്കില്‍ ആലിപ്പൂരിലെ നാഷണല്‍ ലൈബ്രറി ഇവ കണ്ടിരിക്കുമല്ലോ. ഗ്രീക്ക്-റോമന്‍ ശൈലിയില്‍ ഡോറിക് തൂണുകള്‍ ഉള്ള ഒരു വേദി.കെ.രാജഗോപാലന്‍.
ഹ ഹ ഹ കഥകള്‍ പോകുന്ന പോകെ
Post a Comment