Monday, January 10, 2011

ബ്ലോഗർ അങ്കിൾ അന്തരിച്ചു

മലയാളം ബ്ലോഗർ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ‘അങ്കിൾ’ യാത്രയായി.

അദ്ദേഹത്തെ സംബന്ധിച്ച് Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരം താഴെ കൊടുക്കുന്നു:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകനും ചിത്ര മകളും ആണ്. പൂജാവിദ്യ മരുമകളും മദന്‍കുമാര്‍ മരുമകനും ആണ്. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതുന്നു. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ഭാര്യ ചന്ദ്രിക. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേര്‍ക്കും ന്യൂയോര്‍ക്കില്‍ ജോലി. ഔദ്ദ്യോഗിക ജീവിതം: 39 വര്‍ഷം. അതില്‍ 4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB) ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരിയെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാൻ

ഫോൺ : 0471 2360822

25 comments:

Sanakan Venugopal said...

Dear Sir,

I think there is a mistake in the date of his death o have published,kindly check and correct.

My deepest condolences to his family members.

keralafarmer said...
This comment has been removed by the author.
keralafarmer said...
This comment has been removed by the author.
keralafarmer said...

ക്ഷമിക്കുക തെറ്റ് പറ്റിയത് എനിക്കാണ്. 9-01-2011 ആണ് ശരിയായ തീയതി. വി.എസ് ശങ്കരന്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

ആദരാഞ്ജലികൾ

ചാർ‌വാകൻ‌ said...

ബ്ലോഗുലകത്തിന്റെ വലിയ നഷ്ഠംതന്നെയാണ്.ആദരാജ്ഞലികൾ.

Akbarali Charankav said...

അങ്കിള്‍.....കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോള്‍ ഉതിര്‍ന്നു വീഴുന്ന എന്റെ കണ്ണുനീര്‍ തുള്ളികള്‍ അങ്ങ്‌ കാണുന്നുണ്ടോ...ഒന്നു പൊട്ടിക്കരയാന്‍ പോലും പറ്റാത്ത അവസ്ഥയാണിവിടെ..

എനിക്കു വയ്യ .....വയ്യ....

Unknown said...

..............ഓണ്‍ ലൈന്‍ വായനക്കാരന്റെ നഷ്ടം.....

kaalidaasan said...

ആദാരാഞ്ജലികള്‍

keralafarmer said...

ഇന്ന് രാവിലെ 11.30 AM ന് സംസ്കാര ചടങ്ങുകള്‍ തൈയ്ക്കാട് ശാന്തി കവാടത്തില്‍ നടക്കും.

Typist | എഴുത്തുകാരി said...

ഇന്നലെ രാവിലെ മുള്ളൂക്കാരൻ വിളിച്ചു പറഞ്ഞപ്പോഴാണറിഞ്ഞതു്. അദരാഞ്ജലികൾ.

ശ്രീജിത് കൊണ്ടോട്ടി. said...

"അങ്കിളിന് ആദരാഞ്ജലികള്‍

നീര്‍വിളാകന്‍ said...

ബൂലോകത്തിന്റെ സ്വന്തം അങ്കിളിന് എന്റെ ആദരാഞ്ജലികള്‍.

Nijas Mkurshi said...
This comment has been removed by the author.
Nijas Mkurshi said...

ആദരാഞ്ജലികള്‍

Basheer Vallikkunnu said...

came to know through Neervilakan's comment. Sad news indeed.. He will be alive through his blog forever..

mk kunnath said...

ബൂലോകത്തിന്‍റെ അങ്കിളിന് ആദരാഞ്ജലികള്‍ ..........!!
:(

Sandeepkalapurakkal said...

അങ്കിളിന് ആദരാഞ്ജലികള്‍ ..........

Santhosh Varma said...

അങ്കിളിന് ആദരാഞ്ജലികള്‍ !!

Unknown said...

ആദരാഞ്ജലികള്‍

ജിപ്പൂസ് said...

അങ്കിളിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

vijayakumar kalarickal,kothamangalam. Mob:9847946780 said...

I am very sad

അനില്‍ശ്രീ... said...

ആദരാഞ്ജലികള്‍

jayanEvoor said...

അങ്കിളിന് ആദരാഞ്ജലികള്‍ ....

ALAVI KUTTY C.T said...

നടന്നകന്ന പാതകളി-
ലനവധി വിത്തുകളെറിഞ്ഞ്
മുളപ്പിച്ച യങ്ങേക്കു മരണമില്ല

ആ മരപ്പൂക്കള്‍ കണ്ണീരായ്
കൊഴിയുമ്പോള്‍
ഞാനെന്തിനെറിയണം
ഈ വാട പൂക്കള്‍ ...?