Thursday, July 29, 2010

പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്

ബി.ആർ.പി.ഭാസ്കർ

നിരത്തുകളിൽ യോഗങ്ങൾ നടത്തുന്നത് അനുവദിക്കരുതെന്ന നിർദ്ദേശം അടങ്ങുന്ന ഹൈക്കോടതി വിധിക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചിരിക്കുകയാണ്. ആളുകൾ കൂടുന്ന കവലകളിൽ യോഗങ്ങൾ നടത്തുന്ന രീതി സ്വാതന്ത്ര്യസമരകാലത്ത് ആരംഭിച്ചതാണ്. ആളുകളും വാഹനങ്ങൾ നീങ്ങുന്നത് തടഞ്ഞുകൊണ്ട് നിരത്തുകളിൽ യോഗങ്ങളും ഘോഷയാത്രകളും നടത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ധാരണ ഇപ്പോൾ രാഷ്ട്രീയ കക്ഷികൾ വെച്ചുപുലർത്തുന്നു. നേതാക്കൾ ധാർഷ്ട്യത്തോടെ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നിരത്തുകൾ ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം തടഞ്ഞുകൊണ്ട് അവ കയ്യടക്കുവാൻ ഒരു കക്ഷിക്കും അവകാശമില്ല.

സർക്കാരിന്റെ ഭാഗം കേൾക്കാതെ വിധി പുറപ്പെടുവിച്ചത് സ്വാഭാവികനീതിയുടെ നിഷേധമാണെന്ന് കേരള സർക്കാർ പറയുന്നു. ആലുവാ റയിൽ‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡിൽ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹർജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിർകക്ഷികൾ. ഹർജിയെ എതിർക്കാൻ അവർ കോടതിയിൽ എത്തിയിരുന്നില്ല. ഹർജിക്കാരൻ നൽകിയ ഫോട്ടോഗ്രാഫുകൾ കണ്ട ജഡ്ജിമാർക്ക് യോഗങ്ങൾ ഗതാഗതം തടസ്സപ്പെടുത്തുന്നെന്ന വാദം ശരിയാണെന്ന് ബോധ്യമായി. അവിടെ യോഗങ്ങൾ നടത്താൻ അനുവാദം നൽകരുതെന്നും ആരെങ്കിലും യോഗം നടത്താൻ ശ്രമിച്ചാൽ മൈക്കും മറ്റു സാധന സാമഗ്രികളും മാത്രമല്ല ആളുകലെയും നീക്കം ചെയ്യണമെന്നും അവർ ഉത്തരവിട്ടു. തുടർന്ന് അവർ വിധിയുടെ ഗുണം സംസ്ഥാനത്തെ റോഡുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും നീട്ടിക്കൊടുത്തു.

വിചാരണവേളയിൽ കോടതിയിലുണ്ടായിരുന്ന ഗവണ്മെന്റ് പ്ലീഡർ സർക്കാരിന്റെ അഭിപ്രായം തേടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവു പ്രകാരം നിരോധിക്കപ്പെടുന്നത് ഗതാഗതം തടസ്സപ്പെടുത്തൽ എന്ന നിയമവിരുദ്ധമായ പ്രവർത്തിയാകയാൽ സർക്കാർ ഉൾപ്പെടെ ആർക്കും എതിർപ്പുണ്ടാകാനിടയില്ലെന്ന് പറഞ്ഞുകൊണ്ട് ജഡ്ജിമാർ അത് വേണ്ടെന്നു തീരുമാനിച്ചു. ഇതാണ് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്ന വാദം ഉന്നയിക്കാൻ സർക്കാരിന് അവസരം നൽകിയത്. യഥാർത്ഥത്തിൽ വിധിയിൽ പുതുതായി ഒന്നുമില്ല. പൊതുനിരത്തുകളിൽ ഗതാഗതം തടസ്സപ്പെടുത്താത്ത രീതിയിൽ യോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ആ നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല.

കോടതി വിധി ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്ന രാഷ്ട്രീയ കക്ഷികളുടെ വാദം അടിസ്ഥാനരഹിതമാണ്. അവർ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാതെ ഈ സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കണമെന്നു മാത്രമാണ് അതാവശ്യപ്പെടുന്നത്. ഒരു ആധുനിക സമൂഹത്തിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആവശ്യമാണ്. തങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങൾക്കും മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും അപേക്ഷിച്ച് കൂടുതൽ ഉയർന്ന സ്ഥാനമുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ധാരണയിൽ പ്രതിഫലിക്കുന്നത് ഫ്യൂഡൽ മനോഭാവമാണ്. അവർ അത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതികൾ സ്വീകരിക്കണം. ഇത് കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും എവിടെയൊക്കെ യോഗങ്ങൾ നടത്താമെന്ന് അധികൃതർക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അവധി ദിവസങ്ങളിൽ സ്കൂൾ ഗ്രൌണ്ടുകളും യോഗങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (മതേതരം മാസിക, ജൂലൈ 2010)

മതേതരം മാസികയുടെ ജൂലൈ ലക്കത്തിൽ ഈ വിഷയത്തിലുള്ള രണ്ട് ലേഖനങ്ങൾ കൂടിയുണ്ട്: 1. കോടതിയ്ക്ക് ആര് മണികെട്ടും -- സിവിക് ചന്ദ്രൻ. 2. പൊതുനിരത്തും കോടതിവിധിയും -- അഡ്വ. പി.എസ്.ശ്രീധരൻപിള്ള.

ഈ മാസിക ഒരു തായാട്ട് പ്രസിദ്ധീകരണമാണ്. എഡിറ്റർ: പ്രതാപൻ തായാട്ട്. എഡിറ്റർ ഇൻ ചാർജ്: ഇ.ആർ. ഉണ്ണി. ഒറ്റപ്രതി വില 15 രൂപ. മേൽ‌വിലാസം: “പ്രൈഡ്”, ഈസ്റ്റ് ഹിൽ റോഡ്, ചക്കോരത്തുകുളം, കോഴിക്കോട്. ഫോൺ 9539064489

32 comments:

chandrababu said...

if you believe in freedom you must accept that the others have the same right to believe it or not.if you have the right to express your ideas and thoughts publicly the listeners have the same right for not listening to it.the political parties move against the hon.high court's verdict is due to the imprudence that they have possessed.

ഗുല്‍മോഹര്‍ said...

പൊതു നിരത്തുകള്‍ എല്ലാവര്ക്കും അവകാശ പെട്ടതാണ് യാത്ര കാര്‍ക്കും വാണിഭ കാര്‍ക്കും രാഷ്ട്രീയ കാര്‍ക്കും എല്ലാം അതിന്റെ ഗുണം കൊയ്യാം ഒരു കൂട്ടര്‍ക്ക് വേണ്ടി മറ്റുള്ളവരെ തടയുന്നത് കോടതി ആണെങ്കിലും സങ്ങടനകള്‍ ആണെങ്കിലും അവസാനിപ്പിക്കണം സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ തന്നെ മത സ്ന്ഘടനകള്‍ക്ക് കൊടുക്കില്ല എന്ന ഒരു അലിഖിത നിയമം ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് അതും തിരുത്ത പെടണം

ഗുല്‍മോഹര്‍ said...

പൊതു നിരത്തുകള്‍ എല്ലാവര്ക്കും അവകാശ പെട്ടതാണ് യാത്ര കാര്‍ക്കും വാണിഭ കാര്‍ക്കും രാഷ്ട്രീയ കാര്‍ക്കും എല്ലാം അതിന്റെ ഗുണം കൊയ്യാം ഒരു കൂട്ടര്‍ക്ക് വേണ്ടി മറ്റുള്ളവരെ തടയുന്നത് കോടതി ആണെങ്കിലും സങ്ങടനകള്‍ ആണെങ്കിലും അവസാനിപ്പിക്കണം സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ തന്നെ മത സ്ന്ഘടനകള്‍ക്ക് കൊടുക്കില്ല എന്ന ഒരു അലിഖിത നിയമം ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് അതും തിരുത്ത പെടണം

keralafarmer said...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായാലും സംഘടനകള്‍ക്കായാലും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ജനത്തെ ബുദ്ധിമുട്ടിച്ചു എന്ന് തെളിയിച്ചാലല്ലെ പൊതുയോഗങ്ങള്‍ക്കും സമരങ്ങള്‍ക്കും വിജയം എന്ന് തെളിയിക്കാന്‍ കഴിയൂ. അക്കാര്യത്തിലുള്ള ജനത്തിന്റെ പ്രതിഷേധമാണ് കേരളത്തില്‍ ഭരണം മാറി മറിയാന്‍ കാരണമാകുന്നത്. സമരങ്ങള്‍ റോഡ് തടഞ്ഞുകൊണ്ടാകരുത് എന്ന് കോടതിവിധിയുണ്ട്. യാത്രക്കാര്‍ക്ക് ജാഥ മുറിച്ചുകടക്കാന്‍ അവസരം നല്‍കണമെന്നും പറയുന്നു. എന്നാല്‍ വളരെ കുറച്ച് സമരക്കാര്‍ക്കുവേണ്ടി ഗതാഗതം തിരിച്ചുവിട്ട് പോലീസ് പ്രൊട്ടക്ഷനോടെയുള്ള സമരങ്ങള്‍ എം.ജി റോഡിലെ സ്ഥിരം കാഴ്ചയാണ്. പൊതുമുതലുകള്‍ (സ്വകാര്യ മുതലുകള്‍ പരിധിയില്‍ ഉണ്ടോ എന്നറിയില്ല) നശിപ്പിച്ചാല്‍ സമരക്കാരില്‍ നിന്ന് നഷ്ടപരിഹാരം കണ്ടെത്തണം എന്നും കോടതി വിധിയുണ്ട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് അന്നത്തെ ശമ്പളം തടയാന്‍ പോലും തയ്യാറാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമരം ചെയ്യുവാന്‍ ഭരണാധികാരികള്‍ അവസരമൊരുക്കിക്കൊടുക്കുകയല്ലെ ചെയ്യുന്നത്?
ആലുവാ റയില്‍‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡില്‍ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹര്‍ജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിര്‍കക്ഷികള്‍. ഹര്‍ജിയെ എതിര്‍ക്കാന്‍ അവര്‍ കോടതിയില്‍ എത്തിയിരുന്നില്ല.
ഇത്തരം കാരണങ്ങള്‍ക്കൊരുദാഹരണമാണ് ചീഫ് സെക്രട്ടറിയെ പലപ്പോഴും കോടതി കയറേണ്ടിവരുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ ബലിയാടുകളാകുന്നു.

keralafarmer said...
This comment has been removed by the author.
അങ്കിള്‍ said...

മതേതരം മാസികയില്‍ നിന്നും ഇവിടെ പകര്തിയതെന്നു പ്രത്യേകം കാണിച്ചത് നന്നായി. താങ്കളുടെതായ ഇത്തരത്തിലുള്ള അഭിപ്രായം പറയാന്‍ വൈമനസ്യം കാണണമല്ലോ? കാരണം , കോടതി വിധി വന്ന ദിനങ്ങളില്‍ തന്നെ 'മനുഷ്യാവകാശ' ധ്വംസനം എന്ന പേരില്‍ സെക്രട്ടെരിയാട്ടിനു മുന്നില്‍ കുടിയ യോഗത്തില്‍ താങ്കളും പങ്കളിയായിരുന്നല്ലോ. ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്:

ഭരണഘടനയെ നിയമസഭയില്‍ പാസ്സാക്കിയെടുത്ത് പ്രാബല്യത്തില്‍ വരുത്തിയത് നമ്മുടെ ജനപ്രതിനിധികള്‍.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന വകുപ്പ് ഉള്‍പ്പെടുത്തിയതും നമ്മുടെ ജനപ്രതിനിധികള്‍.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ദൌത്യം കോടതിയെ ഏല്പിച്ചതും നമ്മുടെ ജനപ്രതിനിധികള്‍.
എന്നിട്ട് സഞ്ചാര സ്വാന്തന്ത്ര്യം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച ജഡ്ജിമാരെ 'ശുംബന്‍' 'ഉണ്ണാമന്‍' എന്നൊക്കെ വിളിചാക്ഷേപിക്കുന്നതും നമ്മുടെ ജനപ്രതിനിധികള്‍.
ഇത് വിരോദാഭാസമല്ലേ?
മറ്റൊരു നിയമം പാസ്സാക്കി കോടതിക്കുള്ള അധികാരം നിയന്ത്രിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കാകില്ലേ?
ജനോപകാരപ്രദമായ നിയമങ്ങള്‍ പാസ്സാക്കുകയും എന്നാല്‍ അവയെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതില്‍ ദുരൂഹതയില്ലേ?
ജനാധിപത്യത്തിന്റെ നേടും തൂണുകളില്‍ ഒന്നായ കോടതികളെ ഭീഷണിയിലൂടെ നിര്ജീവമാക്കുന്നത് ജനാധിപത്യത്തിനു ദോഷം ചെയ്യും. എന്നാല്‍ അങ്ങനെ ചെയ്യേണ്ടത് (തൊഴിലാളി വര്‍ഗ) സര്‍വാധിപത്യം ലക്ഷ്യമിടുന്ന ചില ജനപ്രതിനിധികളുടെയങ്കിലും ആവശ്യമാണ്‌.
ഈ രഹസ്യ അജണ്ട നാം കാണാതെ പോകരുത്.

BHASKAR said...
This comment has been removed by the author.
BHASKAR said...

അങ്കിള്‍, ഞാന്‍ ഈ കോടതി വിധിയെ അനുകൂലിക്കുന്നയാളാണ്. വിധി വന്നശേഷം അതിനെ മാനിച്ചുകൊണ്ട് ഒന്നു രണ്ട് പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയുണ്ടായി. ചിലതില്‍ പങ്കെടുക്കുകയുമുണ്ടായി. ഈ പരിപാടികളൊക്കെയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയശേഷം നടത്തിയവയായിരുന്നു. ശക്തമായ കാരണങ്ങളുണ്ടെങ്കില്‍ അനുമതി നിഷേധിക്കപ്പെട്ട പരിപാടികളിലും പങ്കെടുത്തെന്ന് വരും. അത് ചെയ്യുന്നത് നിയമനിഷേധമാണെന്ന് അറിഞ്ഞുകൊണ്ടും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊണ്ടും ആയിരിക്കും. ശിക്ഷിക്കുന്ന കോടതിയെ തെറി വിളിക്കുകയില്ല

nalan::നളന്‍ said...

പൊതു നിരത്തുകള്‍ പൊതു ജനത്തിന്റെതാണ്..രാഷ്ട്രീയപ്പാര്‍ട്ടികളും പൊതു ജനത്തിന്റെ ഭാഗം തന്നെയാണ്. അതല്ലെന്നു വിധിയെഴുന്നവര്‍ക്ക് ജയരാജന്റെ സംബോധനയാണുചിതം.

യാത്രാതടസ്സം എന്ന ഉഡായിപ്പ് പൊതുജനം കഴുതയാണെന്ന മൌഢ്യത്തില്‍ നിന്നും മനപ്പൂര്‍വ്വമായ രചിച്ച തന്ത്രമാണു കാരണം യാത്രാതടസ്സത്തെയും പൊതുയോഗങ്ങളെയും വിരുദ്ധചേരിയില്‍ കൊണ്ടു ചെന്നു കെട്ടിയാല്‍ വിഡ്ഡികളായ പൊതുജനം അതില്‍ വീഴുമല്ലോ.

പൊതുയോഗങ്ങള്‍ മൂ‍ലം യാത്രാതടസ്സം ഉണ്ടാകുന്ന അവസരങ്ങളില്‍ അതിനു പ്രതിവിധി ഉണ്ടാക്കേണ്ടതാണു ഉചിതമായ നടപടി. അതിനു പോലീസുണ്ട്, നിയമസംവിധാനങ്ങളുണ്ട്. പൊതുയോഗങ്ങള്‍ നടത്തുന്നവര്‍ നിയമസംവിധാനങ്ങളെ മാനിക്കില്ലെന്നു ചുമ്മാ കേറിയങ്ങൂഹിക്കല്ലേ (വീണ്ടും പൊടിയിടല്‍)...

അപ്പോ തന്ത്രം മനസ്സിലായില്ലെ.. ആദ്യമായും അവസാനമായും ഈ വിധി പൊതുജനം ഇതൊന്നു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവരാണെന്നുള്ള് മിഥ്യയില്‍നിന്നുമുണ്ടാക്കിയിട്ടുള്ളതാണു.
അല്ലെങ്കില്‍ എലിയെപ്പേടിച്ച് ഇല്ലം ചുടാന്‍ പറഞ്ഞാല്‍ ഇക്കാലത്ത് വല്ലവനും കേട്ടു നില്‍ക്കുമോ..

ഇതിന്റെ പിന്നിലുള്ള ജനാധിപത്യ് വിരുദ്ധത ദൂരവ്യാപകമാണു താനും...
1.പൊതുസംവാദങ്ങളൊന്നു വേണ്ടെന്നു, രാഷ്ട്രീയ കാര്യങ്ങളൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യതയില്‍ മാത്രം സംസാ‍രിച്ചാല്‍ മതിയെന്നു.
2.അതായത് വന്‍‌കിട രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രം നമുക്ക് മതി എന്നൊരു നീക്കത്തിന്റെ തുടക്കം കൂടിയാണിത്. സാമ്പത്തിക ശേഷിയുള്ള പാര്‍ട്ടികള്‍ക്കു പൊതുയിടങ്ങളല്ലാത്ത വേദികള്‍ ഒരു ബുദ്ധിമുട്ടല്ല. ഈര്‍ക്കിലി പാര്‍ട്ടികളെ നിരോധിക്കാതെ നിരോധിക്കാം.

കുറച്ചു നാള്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ പോലെ സ്യൂഡോ ജനാധിപത്യം മതിയെന്നാവും, അതായത് രണ്ടൂ പാര്‍ട്ടികള്‍ മതിയെന്നു.

nalan::നളന്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

നളനെ ബി.ആര്‍.പി പറഞ്ഞത് കേട്ടോ ലങ്ങേര്‍ ശിക്ഷ പ്രതീക്ഷിച്ച് സമരം നടത്തുമത്രെ. കോടതി വിധിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടാ എന്ന് വച്ചിട്ടില്ല. മറിച്ച് എനിക്ക് സൌകര്യമുള്ളതിലൊക്കെ ശിക്ഷ കിട്ടും(?) എന്ന് പ്രതീക്ഷിച്ച് സമരിക്കുമത്രെ. വിധി നടപ്പിലാക്കേണ്ടത് കോടതി അല്ല സര്‍ക്കാരാണ്. ബി.ആര്‍പിയെയും കൂട്ടരെയും പൊതു നിരത്തില്‍ സമരം ചെയ്തു എന്ന കാരണത്താല്‍ പോലീസ് പിടിച്ച് അകത്തിട്ടാല്‍ കോടതിയെ വിമര്‍ശിക്കില്ല അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നെന്ചത്ത് കയറാമല്ലോ? ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ സമരം ചെയ്യുന്ന ജനങ്ങളേ കരിനിയമമനുസ്സരിച്ച് തുറങ്കലില്‍ അടക്കുന്നു എന്ന് സാംസ്ക്കാരിക കേരളം അലമുറ ഇടില്ലെ? ഇനി ചെങ്ങറ സ്റ്റൈലില്‍ മണ്ണെണ്ണ കന്നാസുമായി സമരം ചെയ്താല്‍ അവിടെയും സര്‍ക്കാര്‍ കുടുങ്ങി. പിന്നെ സിരിജഗന്‍ പറഞ്ഞത് പോലെ പട്ടാളം വരേണ്ടി വരും.

Suraj said...

ശക്തമായ കാരണങ്ങളുണ്ടെങ്കില്‍ അനുമതി നിഷേധിക്കപ്പെട്ട പരിപാടികളിലും പങ്കെടുത്തെന്ന് വരും. അത് ചെയ്യുന്നത് നിയമനിഷേധമാണെന്ന് അറിഞ്ഞുകൊണ്ടും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊണ്ടും ആയിരിക്കും.

പഞ്ചാരയിൽ പൊതിഞ്ഞ് സാറിത് ഇങ്ങനെ ബ്ലോഗിലിട്ടു. ജയരാജൻ മൈക്ക് വച്ച് പച്ചയ്ക്ക് ഉറക്കെ പറഞ്ഞു. അത്രതന്നെ !

പിന്നെ “ശക്തമായ കാരണങ്ങളുണ്ടെങ്കിൽ” എന്ന് പറയുമ്പോ ആരുതീരുമാനിക്കും സാറേ കാരണങ്ങളുടെ ആ “ശക്തി” ? സാറിനു ബോധിച്ചതല്ല ജയരാജനോ മറ്റേതെങ്കിലും പാർട്ടിക്കാരനോ ബോധിച്ചതെങ്കില് ?

ന്യായാസനം ഈ വിഷയത്തിൽ സർക്കാർ ഭാഗം കേൾക്കുക പോലും വേണ്ട എന്ന് കേറിയങ്ങ് ഏകപക്ഷീയമായി തീരുമാനിച്ചതും ഇങ്ങനെതന്നല്യോ ?

ആ റൈറ്റ്..പോട്ടെ പോട്ടെ..ക്യാരവാൻ ..പോട്ടെ..

ജനശക്തി said...

നളന്‍, സൂരജ്, കിരണ്‍ എന്നിവര്‍ ബുദ്ധിമുട്ടിക്കുന്ന കമന്റ് ഇടരുത്..പൊതുനിരത്ത് കാരവനു അവകാശപ്പെട്ടതാണെന്നറിയില്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സൂരജും, നളനും കിരണും അറിയുവാന്‍

നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? ബി.ആര്‍ പി സാര്‍ പിന്നെ എന്തു ചെയ്യണമെന്നാണു പറയുന്നത്? അദ്ദേഹത്തിന്റെ ഈ രണ്ട് പോസ്റ്റ് കണ്ടില്ലായിരുന്നോ?

പോസ്റ്റ് 1

പോസ്റ്റ് 2

ഈ സംഭവങ്ങള്‍ ഒക്കെ നടന്നത് റോഡരികില്‍ അല്ലായിരുന്നോ എന്ന് സാറിനോട് ചോദിച്ചാല്‍ ഉത്തരം മുട്ടും.രണ്ടാമത്തെ സംഭവമാകട്ടെ കോടതി വിധി വന്നതിനു ശേഷം നടന്നതും....

അതായത് ബി.ആര്‍ പി സാര്‍ പങ്കെടുക്കുന്ന സംഭവം ആണെങ്കില്‍ റോഡരികിലും ആകാം...ഇ.പി ജയരാജന്‍ പങ്കെടുക്കുന്ന യോഗം വല്ല വീട്ടിനുള്ളിലും നടത്തണം..

മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യ അല്ലേ ബി.ആര്‍ പി സാര്‍?ഇങ്ങനെ ‘വളവളാ’ന്ന് എഴുതുന്ന ഒരാളാണെന്ന് തീരെ ഓര്‍ത്തില്ല

വെട്ടുകിളി said...

മയിലെണ്ണയണ്ണന്‍

Radheyan said...

വിവരാവകാശ കമ്മീഷന്‍ പോലെ ഒരു റോഡവകാശ കമ്മീഷന്‍ തുടങ്ങണം ഈ സാറിനെ അതിന്റെ കമ്മീഷണറുമാക്കണം. അപ്പോള്‍ സാറു പറയും ഏതൊക്കെ യോഗം ന്യായമാണ്, റോഡില്‍ വെച്ച് നടത്താം എന്നൊക്കെ. അവശ്യം ഇടതുപക്ഷ വിരുദ്ധമായിരിക്കണം എങ്കില്‍ മാത്രമേ അനുമതി കിട്ടൂ.ഏതെങ്കിലും സി പി എം വിമത സംഘടന ആയാല്‍ സാറിനെ തന്നെ ഉത്ഘാടകനായി കിട്ടും.നെയ്യപ്പം തിന്നാല്‍ 2 ഉണ്ട് കാര്യം എന്ന് പറഞ്ഞ പോലെ.

@Sunil krishanan- പ്രതികരിച്ച് കൊടുക്കപ്പെടും (ഇടതിനെതിരേ) എന്ന് ബോര്‍ഡ് വെച്ചിരിക്കുന്നവര്‍ക്ക് വഴുവഴുപ്പല്ലേ ഏറ്റവും അനുയോജ്യമായ ഗുണം, മറിച്ച് പ്രതീക്ഷിച്ച നിങ്ങളെ തിരണ്ടി വാലിനടിക്കണം

Unknown said...

ബീയാര്പി സാറിനോടും താങ്കളുടെ കാരവാനോടുമുള്ള എല്ലാ ആദരവും അറിയിച്ചുകൊണ്ട് പറയട്ടെ,എങ്ങനെ ആണ് കൊച്ചു കുട്ടികള്‍ക്ക് പോലും സാധിക്കാത്ത വിധം പരസ്പര വിരുദ്ധത, വിവരക്കേട് താങ്കള്‍ എഴുതി വെക്കുന്നത്. ഇതാണ് ബ്ലോഗിന്റെ പ്രശ്നം,
ചാനല്‍ ചര്‍ച്ച,"ജനപക്ഷ'മാധ്യമ ലേഖനം ഒക്കെ ആണെങ്കില്‍ എന്തും എഴുതാം പറയാം.ഇവിടെ അത് പറ്റുമോ.ഒരു വഴിയുണ്ട് സാര്‍ കമന്റു മോഡരെഷനും പിന്നെ കൃതംതാങ്ങി മുഖസ്തുതി കമന്റുകളും
മാത്രം പബ്ലിഷ് ചെയ്യ്‌ സാര്‍.അത് കൂടി ആവുമ്പോള്‍ ജനാധിപത്യവാദിയായി പൂര്‍ണമായി കമ്മിഷന്‍ ചെയ്യപ്പെടും.ബ്ലോഗില്‍ തന്നെ ഈ രീതിയില്‍ ഉപജീവിക്കുന്ന ഒന്നുരണ്ടു "വയസായവര്‍'വേറെയുണ്ട്.
ബ്ലോഗില്‍ അടുത്ത കാലത്തൊന്നും വിവരക്കേടിനെ ഇങ്ങനെ കമെന്റുമായി വന്നു ആളുകള്‍ പച്ചക്ക്
തൊലിയുരിയുന്നത് കണ്ടിട്ടില്ല.

Radheyan said...

ഒന്നു പറയാന്‍ വിട്ടു-ആ റൈറ്റ്..പോട്ടെ പോട്ടെ..ക്യാരവാന്‍ ..പോട്ടെ.

manojpattat said...

നിന്റമ്മേ കെട്ടിക്കാനാണോടീ വയറും വീര്‍പ്പിച്ച് റോഡിലോട്ടിറങ്ങിയേക്കുന്നേ ...

മുള്ളൂക്കാരന്‍ said...

സുനില്‍ കൃഷ്ണന്‍ മാഷേ, കാരണവര്‍ക്ക്‌ അടുപ്പിലും ________ ആകാം എന്നാണല്ലോ...
മിണ്ടരുത്...

ഷൈജൻ കാക്കര said...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!

മുള്ളൂക്കാരന്‍ said...

കാക്കര, പൊതുയോഗത്തില്‍ / പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമാണോ താങ്കള്‍ പറഞ്ഞ രീതിയില്‍ പെരുമാറുന്നത്.. പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും ഒക്കെ ഇതൊക്കെ സംഭാവിക്കുന്നില്ലേ... പാലക്കാട് തൃശൂര്‍ മലപ്പുറം ഭാഗങ്ങളില്‍ ആര് വര്‍ഷത്തോളമായി മിക്കവാറും ബൈക്ക് ഇലും ബസ്സിലുമായി എന്നും യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍.. ഇതില്‍ ഏറ്റവും കൂടുതല്‍ മോശമായ പെരുമാറ്റം പലയിടത്തും ഉണ്ടായിട്ടുള്ളത് ഞാന്‍ പറഞ്ഞ കൂട്ടരുടെ പരിപാടികളില്‍ നിന്നാണ്.. റോഡ്‌ ബ്ലോക്ക്‌ ചെയ്താകും മിക്ക നാട് വലംവെക്കലും വെഞ്ചരിപ്പും ഉറൂസും ഒക്കെ... എത്രയോ മണിക്കൂര്‍ അത്തരത്തില്‍ ഇതിനിടയില്‍ പലപ്പോഴും പെട്ട് പോയിട്ടുണ്ട്...
എന്ന് വച്ച് താങ്കള്‍ പറഞ്ഞ രീതിയില്‍ ഇല്ല എന്നല്ല. പ്രധാന ജില്ലാ കേന്ത്രങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശല്ല്യം കൂടുതല്‍ ആയുള്ളതു... മറ്റു മിക്കയിടത്തും ഞാന്‍ പറഞ്ഞ രീതിയില്‍ ഉള്ള മാര്‍ഗ തടസ്സങ്ങള്‍ മിക്കപ്പോഴും കാണാം. പൊതു നിരത്തും പൊതു വഴിയും തടസ്സപ്പെടുതുന്നതിനെ രാഷ്ട്രീയ വല്ക്കരിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ പറഞ്ഞ പ്രശ്നങ്ങള്‍ കാണാതെ പോകുന്നത്... ഒരേ സ്വഭാവമുള്ള ഈ പ്രശ്നങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു ..

ജനശക്തി said...

ബി.ആര്‍.പിക്ക് കൂട്ടായി മനോരമയുണ്ട്..

'പൊതുസ്ഥലത്ത് പൊതുയോഗങ്ങള്‍ പാടില്ല' എന്ന് ആഘോഷിച്ച മനോരമയുടെ നാട്ടുക്കൂട്ടം (”സിഗ്നല്‍ കാത്ത് കൊച്ചിമെട്രോ“.) പരിപാടി നടന്നത് എറണാകുളത്ത് തിരക്കേറിയ എം.ജി. റോഡിന്റെ അരികില്‍. സ്കൂള്‍ പറമ്പിലോ സ്റ്റേഡിയത്തിലോ മാത്രമേ നാട്ടുക്കൂട്ടം നടത്താവൂ എന്ന വിധിയൊന്നും വന്നിട്ടില്ലല്ലോ. ..:)

(കട: പീപ്പിള്‍ ചാനലിലെ ‘അഴിച്ചുപണി’ എന്ന പരിപാടി)

ഷൈജൻ കാക്കര said...

മുള്ളൂക്കാരൻ... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ രാഷ്ട്രീയക്കാരും മതങ്ങളും പരസ്‌പരം മൽസരിക്കുകയാണ്‌!

മുൻകമന്റ് ഇതേ വിഷയത്തിൽ ഞാനിട്ട പോസ്റ്റിലെ ഒരു ഖണ്ഢികയായിരുന്നു... താങ്ങൾക്കുള്ള മറുപടിയായി അതേ പോസ്റ്റിലെ ഒരു ഖണ്ഢിക കൂടി...

"റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്..."

keralafarmer said...

പാതയോരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ ജനങ്ങള്‍ക്ക്‌വേണ്ടി ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സ്വന്തം അണികള്‍ പോരല്ലോ. അതിനാലാണ് വൈകുന്നേരം അഞ്ചര കഴിഞ്ഞാല്‍ ഒന്നിന് പുറകേ ഒന്നായി നിരന്നുകിടക്കുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും മറ്റും തിങ്ങി നിറയുന്ന തിരുമല പോലുള്ള ജംഗ്ഷനുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഹൈക്കോടതി വിധിയ്ക്കെതിരെ പരസ്യമായി ശുംഭനെന്നും ഉണ്ണാമെനെന്നും മറ്റും ഒരു "സദസിനും മാധ്യമങ്ങള്‍ക്കും" മുന്നില്‍ പരസ്യമായി പറയാന്‍ കക്ഷിരാഷ്ട്രീയത്തിന്റെയും ജാതീയ സംഘടനകളുടേയും നേതാക്കള്‍ക്കേ കഴിയു. കോടതി വിധിയെ ഇടത് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നതാണെന്ന് മനസിലാക്കാന്‍ ഒരു സാധാരണക്കാരന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. വലിയ ആഘോഷത്തോടെ റോഡിലിറക്കിയ ലോഫ്ലോര്‍ ബസും സമരത്തിന്റെ പേരില്‍ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. സമരക്കാരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടും എന്തേ അത് പ്രാവര്‍ത്തികമാകുന്നില്ല? പ്രാവര്‍ത്തികമായാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അത് നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കും. അപ്രകാരം ഒരു നടപടി ഒരിക്കലും ഉണ്ടാകില്ല എന്നതല്ലെ സത്യം? സാധാരണ ജനത്തിന്റെ നികുതിപ്പണത്തില്‍ രാഷ്ട്രീയ പര്‍ട്ടികള്‍ വരുത്തിവെയ്ക്കുന്ന നഷ്ടം പൊതുജനത്തിന്റെ നഷ്ടം തന്നെയാണ്. പ്രതിപക്ഷത്തിരുന്ന് ഭരണപക്ഷത്തെ വിമര്‍ശിക്കുന്നവ ഭരണത്തിലേറിയാല്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്നേ ഈ നാട് നന്നായേനെ.
പോലീസും കോടതിയും ഇല്ലാതെ ഈ നാട് ഭരിക്കാന്‍ രാഷ്ട്രീയക്കാരെ ഏള്‍പ്പിച്ചാല്‍ എന്താവും ഗതി?

nalan::നളന്‍ said...

അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരാണോ .. പാര്‍ട്ടി അണികളൊക്കെ രണ്ടാം കിട പൌരന്മാരാണെന്നുള്ള പ്രഖ്യാപനമൊക്കെ കൊള്ളാമല്ലോ, സി പി യുടെ ആരായിട്ടു വരും ?

നമുക്കൊക്കെ കിട്ടേണ്ടത് കിട്ടിയില്ലേ... ബാക്കിയുള്ളോനൊക്കെ ജനാധിപത്യവും സമരോന്നും ഹര്‍ത്താലെന്നും പറഞ്ഞിറങ്ങിക്കോളും, ഇവനൊക്കെ എന്തോന്നാ വേണ്ടത്, പണ്ട് എച്ചിലും തിന്നു ജീവിച്ചവനൊക്കെ ഇപ്പോ ജനാധിപത്യവും ന്യായവുമൊക്കെ വേണമെന്നു പോലും.. ഇപ്പോ തരാം!!

റബ്ബറില്‍ എറുമ്പു കേറിയാല്‍ നമ്മള്‍ റബ്ബറങ്ങു വെട്ടിക്കളയണ പോലെ ചെയ്യണമെന്നല്ലേ ജഡ്ജി ഏമാനും പറഞ്ഞത്.....ഏത് ..
തലവേദന വന്നാല്‍ എന്തു ചെയ്യണമെന്നു ചോയിക്കല്ലും..

keralafarmer said...

അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരൊന്നും അല്ല. പക്ഷെ നേതാവിനെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.ഒരു സാദാ പട്ടാളക്കാരന്റെ സ്ഥാനം മാത്രം. അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്. കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ അതേപടി അനുസരിക്കും. അപ്പോള്‍ സി പി യുടെ ആരായിട്ടു വരും ?

നമുക്കൊക്കെ കിട്ടേണ്ടത് കിട്ടിയില്ലേ. റബ്ബറിനെന്താവില !!!!ജനാധിപത്യവും സമരോന്നും ഹര്‍ത്താലെന്നും പറഞ്ഞിറങ്ങി നിത്യോപയോഗ സാധനവില കുറച്ചില്ലെ? പാടത്ത് പണിയെടുത്താലെ വല്ലതും വിളയൂ. എന്നാലെ തിന്നാനും കഴിയൂ. അല്ലെങ്കില്‍ റബ്ബര്‍ക്കുരു പുഴുങ്ങിത്തിന്ന് കഴിയേണ്ടിവരും.

ജഡ്ജി ഏമാനു് പറയാനെ കഴിയൂ....ഏത് ..
‌നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളാണ്. ഈ സമരവും പൊതുയോഗങ്ങളും പാതയോരത്ത് നടത്തി ജനത്തിനെ ശല്യപ്പെടുത്താതെയും എന്തെങ്കിലും പണിചെയ്ത് മാതൃക കാട്ടിയും നാട് നന്നാക്കാന്‍ ഒരുമിച്ചുകൂടെ?
പ്രതിപക്ഷത്തിരിക്കുന്ന ഇടത് പാര്‍ട്ടികളെ എനിക്കൊത്തിരി ഇഷ്ടമാണ്. അപ്പോള്‍ പറയുന്നതൊക്കെയും വളരെ നല്ലകാര്യങ്ങളാവും. സംശയമില്ല.

Unknown said...

മാധ്യമവിശാദരര്‍ ഉപദേശിച്ചു ഉപജാപിച്ചു ഇപ്പൊ ചാനലും പത്രവും ഏതു കോലത്തിലായി എന്ന് ഇന്ന് കോടതി (!!) പറഞ്ഞു കഴിഞ്ഞു.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന എട്ടു കോളം വെണ്ടയ്ക്ക താഴെ ഇട്ടു സിരിജഗന്‍ ജഡ്ജ് ചവിട്ടി അരച്ചു. താന്‍ അങ്ങനെ പറഞ്ഞില്ല
എന്നാണു സിരിജഗന്‍ സാര്‍ പറയുന്നത്.ഒരു ചാനലിലോ പത്രത്തിലോ അല്ല ഈ വാര്‍ത്ത വന്നത്.എല്ലാത്തിലും വന്നു. അപ്പൊ ആര് പറയുന്നതാണ് സത്യം. കോടതിയോ മാഫ്യങ്ങളോ.ഒടുവില്‍ എന്തായി ? മാധ്യമങ്ങളെ ഗൈഡ് ചെയ്തു ഭാസ്കരന്‍ മാഷും ഫാര്‍മര്മാരും അവയെ
രാഷ്ട്രീയക്കാരെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചു.അല്ലെങ്കില്‍ ഒനാലോചിച്ച്ചു നോക്കൂ, പീറ രാഷ്ട്രീയക്കാരനല്ല
കോടതിയാണ് ഒറ്റദിവസം കൊണ്ട് മലക്കം മറിഞ്ഞ അവസ്ഥയില്‍ ആയതു.അതോ മാധ്യമങ്ങളോ ?രാഷ്ട്രീയക്കാര്‍ ഇങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍
പല്ട്ടി അടിക്കുമായിരുന്നു. കഷ്ടം, കോടതിയും(?)മാധ്യമങ്ങളും അതിലും നാറിയ പാതയില്‍ ആണ്.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന് സിരിജഗന്‍ ജഡ്ജ് പറഞ്ഞു എന്ന് വെണ്ടയ്ക്ക അടിച്ച എല്ലാ മാധ്യമങ്ങള്‍ക്കും
എതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമോ എന്ന് കാത്തിരിക്കാം !!!

ജനശക്തി said...

സിരിജഗന്‍ ഇത്തിരി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ “ശക്തമായ കാരണങ്ങളുള്ള” ചില ലേഖനങ്ങള്‍ വായിക്കാന്‍ അവസരം കിട്ടുമായിരുന്നു..മിസ് ആയിപ്പോയി. :)

ജനശക്തി said...

പാടത്തെത്ര പണിയെടുത്താലും കര്‍ഷകനു ഒന്നും കിട്ടാത്ത തരത്തിലുള്ള നയങ്ങളാണ് കേന്ദ്രസര്‍കാര്‍ സ്വീകരിച്ചു വരുന്നത്. അതിനെതിരെ കൂടിയാണു പ്രതിഷേധം. അത്തരം പ്രതിഷേധങ്ങളുടെ കൂടെ നില്‍ക്കേണ്ടവര്‍ തന്നെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതെ പ്രതിഷേധിക്കുന്നവരെ എതിര്‍ക്കുന്നത് നളന്‍ ഒരു കമന്റില്‍ പറഞ്ഞ പോലെ ‘യാത്രാതടസ്സത്തെയും പൊതുയോഗങ്ങളെയും വിരുദ്ധചേരിയില്‍ കൊണ്ടു ചെന്നു കെട്ടുന്ന‘ തരത്തിലുള്ള അജണ്ടകള്‍ വിജയിക്കുന്നു എന്നതിനു തെളിവാണ്. അത്തരം അജണ്ടകളെ തിരിച്ചറിയണം. നാം ആരാണെന്നും നമ്മള്‍ നില്‍ക്കേണ്ടത് ആരുടെ കൂടെ എന്നും തിരിച്ചറിയണം.

Manikandan said...

കഴിയുന്ന അത്രയും പൊതുനിരത്തുകൾ ഒഴിവാക്കി പൊതുയോഗങ്ങൾ സംഘടിപ്പിക്കണം എന്ന അഭിപ്രായക്കാരൻ തന്നെയാണ് ഞാൻ. എന്നാലും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ പൊതുനിരത്തുകൾ കൈയ്യേറിയും മറ്റുള്ളവന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും സമരം ചെയ്യേണ്ടിവരും എന്ന അനുഭമാണ് ഞങ്ങൾ വൈപ്പിൻ നിവാസികൾക്കുള്ളത്. ഇതേ അനുഭവം ഈ രാജ്യത്തെ ഓരോ ദേശവാസികൾക്കും ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്നാലും പൊതുനിരത്തുകൾ കൈയ്യേറിയുള്ള സമരങ്ങൾ ഒരിക്കലും ആദ്യത്തെ പ്രതിക്ഷേധമാർഗ്ഗം ആവരുതെന്ന് ഞാൻ വിശ്വസിക്കുന്നു.

Ravishanker C N said...

haha... BRP..... please read read മയിലെണ്ണയണ്ണന്‍

അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍, ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

:)