Friday, July 11, 2008

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന മലയാളി സിനിമാപ്രവര്‍ത്തകന്‍

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന ഡോ. ബിനായക് സെന്നിന്റെ കാര്യം കേരളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് -- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സംഘടനയുടെ ഇടപെടലിനുശേഷം. എന്നാല്‍ മലയാളി സിനിമാ പ്രവര്‍ത്തകനായ അജയ് ടി. ജി.യുടെ അറസ്റ്റും പീഡനവും അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

സെന്നിനെപ്പോലെ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിച്ചതിനാണ് ഛത്തിസ്‌ഗഢ് പൊലീസ് അജയിനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചത്.

രാജസ്ഥാന്‍ പി,യു.സി.എല്‍. ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ ഛത്തിസ്‌ഗഢ് സന്ദര്‍ശിച്ചശേഷം എഴുതിയ ഒരു കത്ത് BHASKAR ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതില്‍ അജയിന്റെ കേസ് സംബന്ധിച്ച പുതിയ വിവരങ്ങളുണ്ട്.

2 comments:

Anivar said...

Binayaksen.net എന്ന കാമ്പൈന്‍ വെബ്സൈറ്റ് ശ്രദ്ധിക്കുമല്ലോ .

അജയന്റെ സുഹൃത്തുക്കളായ സിനിമാ-മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ajaytg.net എന്നൊരു വെബ്‌സൈറ്റും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്

BHASKAR said...

അനിവര്‍, ഈ വിവരം ഇവിറ്റെ രേഖപ്പെടുത്തിയതിന് നന്ദി.