Thursday, July 3, 2008

പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു

പൊതുസമൂഹത്തിന്റെ ഇടപെടലുകള് ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ഒന്നര കൊല്ലം മുമ്പ് കാസര്‍കോട്ട് കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്കു പോയശേഷം അപ്രത്യക്ഷയായ സഫിയ എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണയെക്കുറിച്ച് ഒരു മാസം മുന്‍പ് ഞാന്‍ എഴുതിയിരുന്നു.

പൊതുസമൂഹത്തിന്റെ ഇടപെടല്‍ വെറുതേയായില്ല. ഹംസയെ പൊലീസ് അറസ്റ്റ് ചെയ്തതായും അയാള്‍ കുട്ടിയെ മാനഭംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി സമ്മതിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അന്വേഷണം വഴിതെറ്റിച്ച ഒരു പൊലീസുദ്യോഗസ്ഥനും കേസില്‍ പ്രതി ചേറ്ക്കപ്പെട്ടിരിക്കുന്നു.

മാധ്യമം റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

3 comments:

Unknown said...

പൊതു സമൂഹം നിഷ്പക്ഷമായി ന്യായത്തിനും നീതിക്കും വേണ്ടി സമൂര്‍ത്തമായി ഇടപെടുന്നില്ല എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം . താന്താങ്ങളുടെ നേതാക്കള്‍ക്കും പുരോഹിത-മേലദ്ധ്യക്ഷന്മാര്‍ക്കും വേണ്ടി ചാകാനും കൊല്ലാനും വേണ്ടി പോലും തയ്യാറാകുന്ന തരത്തില്‍ വിഭജിതമായ ആള്‍ക്കൂട്ടങ്ങളുടെ ആകെത്തുകയാണ് ഇവിടത്തെ പൊതുസമൂഹം . സ്വതന്ത്രമായി ചിന്തിക്കുന്ന അവനവന്റെ മന:സാക്ഷിയോട് മാത്രം വിധേയത്വമുള്ള ഒരു പൊതുസമൂഹം ഉയര്‍ന്നുവരേണ്ടതുണ്ട് . അത് സാദ്ധ്യമാവുമോ എന്ന് കാലം തെളിയിക്കേണ്ടതാണ് താനും , അഥവാ അപ്പോഴേക്കും ഈ ഭൂമി മനുഷ്യവാസയോഗ്യമായി നിലനില്‍ക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട് !

BHASKAR said...

പ്രിയപ്പെട്ട കെ.പി.എസ്, പൊതുസമൂഹത്തിന്റെ ദൌര്‍ബല്യത്തെക്കുറിച്ചുള്ള താങ്കളുടെ ആശങ്കകള്‍ പങ്കു വെയ്ക്കുന്നു. നിരാശാബോധം ഒഴിവാക്കിക്കൊണ്ട് നമുക്ക് കഴിയുന്നത് നമുക്ക് ചെയ്യാം.

ഭൂമിപുത്രി said...

‘നാട്ടുകാറ്’ എന്ന് നമ്മുടെ മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്ന മുഖമില്ലാത്ത ഈ എന്റിറ്റിയ്ക്ക്
ക്രിയാത്മകമായി പലതും ചെയ്യാനാകും.
പക്ഷെ,ഹറ്ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുന്നതടക്കം,ഒട്ടും ആശാസ്യമല്ലാത്ത നിലപാടുകളാണ്‍ അവരെടുക്കാറ്.ഈ ഒരു സംഭവം
ചെറിയ ഒരാശ്വാസം മാത്രം!