
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നാസ്രീനിനെ പശ്ചിമ ബംഗാള്‍ പൊലീസ് രാജസ്ഥാനിലേക്ക് മാറ്റി.
തസ്ലീമാ രാജസ്ഥാനില്‍ എത്തിയതായി സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചതായി ഐബിഎന്‍-സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ മതമൌലികവാദികള്‍ കൊലവിളി നടത്തിയതിനെ തുടര്‍ന്നു 1994 ല്‍ രാജ്യം വിട്ട തസ്ലീമാ നാസ്രീന്‍ ഏതാനും കൊല്ലം യൂറോപ്പില്‍ കഴിഞ്ഞശേഷമാണ് ഇന്ത്യയിലെത്തി കൊല്‍ക്കത്തയില്‍ താമസമാക്കിയത്.
നന്ദിഗ്രാം അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം സംഘടിപ്പിച്ച പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയുണ്ടായി. മുസ്ലിം മൌലികവാദികള്‍ ഈ അവസരം ഉപയോഗിച്ചു തസ്ലീമയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നു സി. പി. എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് അക്രമം ഒഴിവാക്കാന്‍ തസ്ലീമ പോകണമെന്നു അഭിപ്രായപ്പെട്ടു.
തസ്ലീമ നാസ്രീനിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്: http://taslimanasrin.com/