Friday, October 28, 2016

അബദ്ധത്തിൽ നിന്ന് അബദ്ധത്തിലേക്കുള്ള ചാട്ടം

ബി.ആർ.പി. ഭാസ്കർ   ഇന്ത്യയിൽ മാത്രമാണോ കാര്യങ്ങൾ സ്വാഭാവികമായ രീതിയിൽ നടന്നതെന്ന ലളിതമായ ചോദ്യമാണ് ഞാൻ ചോദിച്ചത്അതിന്ലളിതമായ ഉത്തരം ആർഗോപിമണിയുടെ പക്കലുണ്ടായിരുന്നുഅതിങ്ങനെ പോകുന്നുവേദവും ഗുരുകുല സമ്പ്രദായവുംഇന്ത്യയിൽ മാത്രമെ ഉണ്ടായിരുന്നുള്ളുഅതുകൊണ്ട് ചാതുർവർണ്യം ഇന്ത്യയിൽ മാത്രമുണ്ടായി. ഇത്രയും മാത്രംഎഴുതിയിരുന്നെങ്കിൽ എന്റെ ചോദ്യത്തിനുള്ള പൂർണ്ണ ഉത്തരമായി അതിനെ സ്വീകരിക്കാമായിരുന്നുപക്ഷെ വലിയ ഒരുത്തരംതേടി അദ്ദേഹം ആധുനിക ശാസ്ത്രത്തിന്റെയും പ്രാചീന ഭാരതീയചിന്തയുടെയും ചരിത്രത്തിന്റെയും നിലയില്ലാ കയങ്ങളിലേക്ക് എടുത്തു ചാടി. അതിന്റെ ഫലം അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കാണാനുണ്ട്.

ശാസ്ത്രത്തിൽ ജനിതകശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന ഗ്രെഗർ മെൻഡലിനെ  ഗോപിമണി രക്ഷകനായി കണ്ടു.മെൻഡലിന്റെ പ്രബന്ധം പരിണാമസിദ്ധാന്തത്തെ അപ്രസക്തമാക്കുമെന്ന് ഭയന്ന ചാൾസ് ഡാർവിൻ 46 കൊല്ലം അത് വെളിച്ചംകാണാതിരിക്കാൻ ശ്രമിച്ചു എന്ന് അദ്ദേഹം  പറയുന്നുഇതിന്റെ സത്യാവസ്ഥയെ കുറിച്ച് നമുക്ക് അന്വേഷിക്കാം. ഡാർവിന്റെ ദ്ഓറിജിൻ ഓഫ് സ്പീഷീസ് 1859ൽ പുറത്തു ന്നു. മെൻഡൽ 1865ലെ രണ്ട് പ്രഭാഷണങ്ങളിലാണ് അദ്ദേഹത്തിന്റെഗവേഷണഫലം അവതരിപ്പിച്ചത്അദ്ദേഹത്തിന്റെ പ്രബന്ധത്തെ കുറിച്ച് ഡാർവിന് അറിവില്ലായിരുന്നു ന്ന് ആർജന്റീനക്കാരനായ പ്രൊഫസർ പാബ്ലൊ ലോറെൻസാനൊ പറയുന്നു. അഞ്ചു കൊല്ലം മുമ്പ് ഹിസ്റ്ററി ആൻഡ്ഫിലോസൊഫി ഓഫ് ദ് ലൈഫ് സയൻസസ്” എന്ന പ്രസിദ്ധീകരണത്തിൽ ഡാർവിന് മെൻഡലിനെ (അല്ലെങ്കിൽമെൻഡലിന്റെ കൃതിയെഅറിയാമായിരുന്നെങ്കിൽ” ന്ന തലക്കെട്ടിൽ അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ഡാർവിന്റെപുസ്തകശേഖരത്തിൽ മെൻഡലിന്റെ പുന:പ്രസിദ്ധീകരിച്ച പ്രബന്ധം ഉണ്ടായിരുന്നെന്ന് അദ്ദേഹം അതിൽ പറയുന്നു.  എന്നാൽ ഡാർവിൻ അത് പൊട്ടിച്ചു വായിച്ചിരുന്നില്ലമെൻഡൽ 1862 ലണ്ടൻ സന്ദർശിച്ചെങ്കിലും ഡാർവിനെ കണ്ടില്ലഡർവിൻ1882ലും മെൻഡൽ 1884ലും അന്തരിച്ചുഡാർവിൻ 46 കൊല്ലം മെൻഡലിന്റെ പ്രബന്ധം വെളിച്ചം കാണാനനുവദിച്ചില്ലെങ്കിൽമരണാനന്തരവും 27 കൊല്ലം അദ്ദേഹം മെൻഡൽദ്രോഹം തുടർന്നെന്ന് വിശ്വസിക്കേണ്ടി രും. എനിക്കങ്ങനെ വിശ്വസിക്കാൻതോന്നുന്നില്ല.

 അന്വേഷത്തിനുശേഷം ഗോപിമണിയുടെ സ്റ്റാലിൻകഥ പഠിക്കാൻ സമയം കളയേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

ഇംഗ്ലീഷിൽ സ്പീഷീസ് (ഒരേ ജനുസിൽ പെടുന്നതും അന്യോന്യം ഇണ ചേരാവുന്നവയുമായ ജീവജാലങ്ങൾ)കാസ്റ്റ്സ്(അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടാവുന്ന വ്യക്തികളടങ്ങുന്ന സാമൂഹ്യവിഭാഗങ്ങൾ) എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന രണ്ട്ഇനങ്ങളെയും ജാതി എന്ന ഒറ്റ വാക്കിൽ ഗോപിണി സമീകരിക്കുന്നു.  സ്പീഷിയേഷൻ (പരിണാമപ്രക്രിയയിലൂടെ പുതിയ ജനുസിന്റെ രൂപീകരണം)  എന്നാൽ ജാതിവത്കരണം.   ജാതി  എന്നാൽ ബ്രാഹ്മണൻക്ഷത്രിയൻവൈശ്യൻശൂദ്രൻഎന്നിവരടങ്ങുന്ന ചാതുർവർണ്യവ്യവസ്ഥ നാലു വിഭാഗങ്ങളെയും അവരുടെ സവിശേഷതകളുടെ അടിസ്ഥാനത്തിൽഗോപിമണി വിലയിരുത്തുന്നുഏതു സങ്കീർണ്ണ ശാസ്ത്രസത്യങ്ങളെയും എളുപ്പത്തിൽ മനസിലാക്കാൻ കഴിവുള്ള ബ്രാഹ്മണൻ.ബുദ്ധിയേക്കാൾ കായികബലവും ധൈര്യവും പ്രകടിപ്പിക്കുന്ന ക്ഷത്രിയൻകൃഷിയും വൈദ്യവും കൈകാര്യം ചെയ്യാൻ കഴിവുള്ളവൈശ്യൻഅറിവുകളിൽ ഒരു താല്പര്യവുമില്ലാത്ത മടിയനായ ശൂദ്രഇതാണ് വേദങ്ങളിൽ നിന്നും ഹിന്ദുമതത്തിൽ നിന്നുംഅദ്ദേഹം പഠിച്ചത്അതുതന്നെയാണ് വേദങ്ങളുടെയും അവയുടെ പേരിൽ ആണയിടുന്നവരുടെയും പ്രശ്നം അവയിൽപ്രാചീനകാലത്ത് രൂപപ്പെട്ടവയൂം സമത്വംസാഹോദര്യം തുടങ്ങിയ ഉദാത്ത സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്തവയുമായ ചിലആശയങ്ങളുണ്ട്. വേദങ്ങൾ പഠിച്ചെന്ന് അവകാശപ്പെടുന്നവരിൽ പലരും അവയിലെ  ആശയങ്ങളെഅവയിലുള്ളതിനേക്കാൽ വികൃതമായ രീതിയിൽ സ്വാംശീകരിച്ചിട്ടൂള്ളവരാണ്
.  
ഭാരതത്തിന്റെ “സനാതധർമ്മ മതമെന്ന” ഹിന്ദുമതം മതങ്ങളുടെ മാതാവാണെന്ന് ഡോഎസ്രാധാകൃഷ്ണൻ പോലുംവിശ്വസിക്കുന്നെന്ന് ഗോപിമണി പറയുന്നു.. (‘പോലും‘ കൊണ്ട് അദ്ദേഹം  എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.)  വിദേശികൾആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ട ഇന്ത്യയിലെ ഒരു കൃതിയിലും ഹിന്ദു മതത്തെ കുറിച്ച് പരാമർശമില്ലെന്നആക്ഷേപം മറികടക്കാൻ വൈദിക സമൂഹം മെനഞ്ഞെടുത്തതാണ് സനാതധർമ്മം എന്ന പ്രയോഗം.   അതും ഭാരതത്തിലെ ഒരുപ്രാചീനകൃതിയിലുമുള്ളതല്ല.  പിൽക്കാലത്ത് വ്യാഖ്യാനങ്ങളിലൂടെ കൊണ്ടുവന്ന ഒന്നാണത്തങ്ങളുടെ വിശ്വാസങ്ങളുടെഅടിസ്ഥാനം ആരെങ്കിലും സ്ഥാപിച്ച ഒരു മതമല്ലെന്നും അത് ലോകാരംഭം മുതൽ നിലനിൽക്കുന്ന ഒന്നാണെന്നുമുള്ള സങ്കല്പമാണ്ആ പ്രയോഗത്തിന്റെ പിന്നിലുള്ളത്വേദങ്ങളെ സംബന്ധിച്ചും അങ്ങനെയൊരു സങ്കല്പമുണ്ട്വേദസൂക്തങ്ങൾ ഋഷിമാരുടെപേരിലാണ് അറിയപ്പെടുന്നതെങ്കിലും അവർ അവയുടെ രചയിതാക്കളല്ലത്രെലോകാരംഭം മുതലുണ്ടായിരുന്ന സൂക്തങ്ങളെകണ്ടെത്തുക മാത്രമാണ് അവർ ചെയ്തത്തങ്ങളുടെ മതം മനുഷ്യസൃഷ്ടിയല്ലെന്നും ലോകം സൃഷ്ടിച്ചപ്പോൾ തന്നെ ദൈവംഅതും സൃഷ്ടിച്ചെന്നും വരുത്തിത്തീർക്കാനുള്ള നുണുക്കുവിദ്യയാണ്  സങ്കല്പങ്ങളെന്ന് മനസിലാക്കാൻ വലിയബുദ്ധിശക്തിയൊന്നും വേണ്ടഎന്നാൽ വിശ്വാസികൾക്ക് അതിൽ വിശ്വാസം അർപ്പിക്കാനുള്ള അവകാശമുണ്ട്.

ശാസ്ത്രവും മതവും കടന്നു ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ഗോപിമണി കൂടുതൽ അബദ്ധങ്ങളിൽ ചാടുന്നുചാണക്യൻഅലക്സാണ്ടറെ തടഞ്ഞു നിർത്തിയെന്നും ജാതിരഹിതവും അഹിംസാത്മകവുമായ ബുദ്ധമതവികാസത്തെ തുടർന്ന് നീണ്ട അഞ്ചുനൂറ്റാണ്ടു കാലം മുസ്ലിങ്ങളും പിന്നെ 250 വർഷം പാശ്ചാത്യരും ഇവിടെ ഭരിച്ചതായും അദ്ദേഹം പറയുന്നുസംഘപരിവാർഅടുത്തകാലത്തു അവതരിപ്പിച്ച ഉത്തരാധുനിക ഹിന്ദുത്വ ചരിത്രപാഠമാണിത്രാജ്യത്തിന്റെ നിലനില്പിന് ജാതിയും ഹിംസയുംകൂടിയേ തീരൂ എന്ന ആശയം ഉറപ്പിക്കുകയെന്നത് ഫാസിസ്റ്റ് സംവിധാനത്തിന്റെ ആവശ്യമാണ്. ഈ ചരിത്രത്തിൽ വസ്തുതയുടെഅംശം എത്രമാത്രമുണ്ടെന്ന്  പരിശോധിക്കാംബുദ്ധൻ 2500 കൊല്ലം മുമ്പാണ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്ബുദ്ധൻമൺമറഞ്ഞ് ഏതാണ്ട് 170 കൊല്ലം കഴിഞ്ഞാണ് മൌര്യസാമ്രാജ്യം സ്ഥാപിതമാകുന്നത്. മൌര്യവംശത്തിലെ എല്ലാ ചക്രവർത്തിമാരും ബുദ്ധമതാനുയായികളായിരുന്നില്ല. അശോകന്റെ കാലത്ത് (കി.മു 268 – 232) ബുദ്ധസ്വാധീനംപാരമ്യത്തിലെത്തിയെന്ന് പറയാം. പിന്നെയും 1200 കൊല്ലം കഴിഞ്ഞാണ് വടക്കു നിന്നുള്ള മുസ്ലിം ആക്രമണങ്ങൾ തുടങ്ങിയത്. അതിനിടയിൽ ചില വലിയ മാറ്റങ്ങളൂണ്ടായി. ക്രി..മു. 187ൽ പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണ സൈന്യാധിപൻ മൌര്യചക്രവർത്തി ബ്രഹദത്തനെ കൊന്ന് അധികാരം പിടിച്ചെടുത്തു. സുംഗവംശം ജാതിവ്യവസ്ഥ ശക്തിപ്പെടുത്താ ശ്രമം തുടങ്ങി.അതിന്റെ ഭാഗമായി രചിക്കപ്പെട്ടതാണ് മനുസ്മൃതി എന്ന പേരിൽ അറിയപ്പെടുന്ന മാനവധർമ്മ ശാസ്ത്രം.  അതിന്റെ രചയിതാവ് ഭൃഗു കുലത്തിൽ പെട്ട സുമതി എന്നൊരാളായിരുന്നു. അക്കാലത്തെ രീതിയനുസരിച്ച്  ഗ്രന്ഥത്തിൽ സുമതിയുടെ പേരു കൊടുത്തിരുന്നതായി പിന്നീട് രചിക്കപ്പെട്ട നാരദസ്മൃതിയിൽ രേഖപ്പെടുത്തിയിട്ടുള്ളതായി ചരിത്രംനിയമം എന്നീ വിഷയങ്ങളിൽഅഗാധ പാണ്ഡിത്യമുണ്ടായിരുന്ന കെ.പിജയസ്വാൾ 1919 കൽക്കത്ത സർവകലാശാലയിലെ ടാഗോർ പ്രഭാഷണപരമ്പരയിൽ പറയുകയുണ്ടായി. കടുത്ത ബലപ്രയോഗത്തിലൂടെ വൈദികസമൂഹം ആധിപത്യം സ്ഥാപിക്കുകയും സമൂഹം ജാതീയമായി വിഭജിക്കപ്പെടുകയും ചെയ്തശേഷമാണ് വടക്കുനിന്നുള്ള ആക്രമണങ്ങളുണ്ടായത്.  

തമിഴിലെ സംഘകാല കൃതികളിൽ നിന്ന് രണ്ടായിരം കൊല്ലം മുമ്പത്തെ തെക്കെ ഇന്ത്യയിലെ സാഹചര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. വൈദിക സമൂഹത്തിൽ പെട്ടവരുടെ സാന്നിധ്യത്തെ കുറിച്ച് അവയിൽ പരാമർശമുണ്ട്. എന്നാൽ അവർ ആരാധനാലയങ്ങളിൽ കടന്നു കൂടിയിരുന്നില്ല. പൂജാദികർമ്മങ്ങൾ ചെയ്തിരുന്നത് ഇതര വിഭാഗങ്ങളിൽ പെട്ടവരായിരുന്നു. പത്താം നൂറ്റാണ്ടിനു ശേഷം മാത്രമാണ്  വൈദികസമൂഹത്തിനു തെക്ക് മേൽകൈ നേടാനായത്. പാശ്ചാത്യ അധിനിവേശംതുടങ്ങിയത് 1498നു ശേഷമാണ്. ബ്രാഹ്മണാധിപത്യം സ്ഥാപിച്ച ശേഷമുണ്ടായ വിദേശാക്രമണങ്ങൾ ചെറുക്കാൻ രാജ്യത്തിനുകഴിയാഞ്ഞതിന്റെ ഉത്തരവാദിത്വം ബൌദ്ധ പാരമ്പര്യത്തിന്റെമേൽ ഇറക്കിവെച്ചു തടിതപ്പാനാണ് ഹിന്ദുത്വത്തിന്റെ ശ്രമം.

ജനിതകപഠനത്തിലാണല്ലൊ തുടങ്ങിയത്അതിൽ തന്നെ അവസാനിപ്പിക്കാംഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളുടെ ജനിതകഘടനയുടെ അടിസ്ഥനത്തിൽ അടുത്ത കാലത്ത് നടത്തിയ പഠനങ്ങൾ ജാതിവ്യവസ്ഥയുടെ ഉത്ഭവം സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ട്അടുത്തു ഇടപഴകിയിരുന്ന ജനവിഭാഗങ്ങൾ 1900 കൊല്ലം മുമ്പ് പരസ്പരബന്ധം അവസാനിപ്പിച്ച് താന്താങ്ങളുടെ കൂട്ടത്തിൽ പെട്ടവരുമായി മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ തുടങ്ങിയതായി അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ബംഗാളിലെ കല്യാണിയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജെനോമിക്സിന്റെ പഠനമനുസരിച്ച് ജാതിവ്യവസ്ഥയുടെ ദൃഡീകരണത്തിലേക്ക് നയിച്ച സാമൂഹിക മാറ്റം സംഭവിച്ചത് 1500 കൊല്ലം മുമ്പ് മാത്രമാണ്. രണ്ട് പഠനങ്ങൾ തമ്മിലും കാലഗണനയിലുള്ള വ്യത്യാസത്തിന്റെ കാരണം സാമ്പിളുകൾ തമ്മിലുള്ള വ്യത്യാസമാകാം. രണ്ടായിരത്തിൽ പരം കൊല്ലം മുമ്പ് വടക്ക് തുടങ്ങിയ പ്രക്രിയ തെക്ക് എത്താൻ പത്തു നൂറ്റാണ്ടിലധികം എടുത്തല്ലൊ. തെക്കു നിന്നുള്ളവർ കൂടുതൽ അടങ്ങുന്ന സാമ്പിളിന്റെ അടിസ്ഥനത്തിലാണ് പഠനമെങ്കിൽ ജാതിദൃഢീകരണം നടന്നത് കുറേക്കൂടി വൈകിയാണെന്ന നിഗമനത്തിലാകുമെത്തുക.

വേദവും ഗുരുകുല സമ്പ്രദായവും ഇന്ത്യയിൽ മാത്രമുണ്ടായിരുന്നതുകൊണ്ട് ചാതുർവർണ്യം ഇന്ത്യയിൽ മാത്രമുണ്ടായി എന്നതിനൊപ്പം ഒരു നിരീക്ഷണം കൂടി ചേർക്കേണ്ടതുണ്ട്. മറ്റ് മതങ്ങൾ സമൂഹങ്ങളെ ഒന്നിപ്പിക്കാൻ പരിശ്രമിച്ചപ്പോൾ ഇന്ത്യയിൽ ആധിപത്യം നേടിയ വൈദിക വിഭാഗം സമൂഹത്തെ വിഭജിച്ചതുകൊണ്ട് ഇവിടെ ജാതിവ്യവസ്ഥ രൂപപ്പെട്ടു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 2, 2016)
                                 

No comments: