Sunday, September 11, 2016

പുതിയ കാലം പുതിയ ഇടതുപക്ഷത്തെ ആവശ്യപ്പെടുന്നു

ബി.ആർ.പിഭാസ്കർ                                                             ജനശക്തി

കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലംപതിക്കുകയും സോവിയറ്റ് യൂണിയൻ അന്ത്യനാളുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ പത്രപ്രതിനിധിയെന്ന നിലയിൽ  രാജ്യങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ പഠിക്കാനുള്ള അവസരം എനിക്കുണ്ടായിഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ്പാർട്ടിയുടെ വക്താവിനോട് പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച് ഞാൻ അന്വേഷിച്ചുമാർക്സ് വിഭാവനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായദിശയിൽ കാര്യങ്ങൾ പോകുന്നതിന് യുക്തിസഹമായഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല.

പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് വ്യവസ്ഥയെ ആദ്യം ഫലപ്രദമായി വെല്ലുവിളിച്ചത്അതുടലെടുത്ത കാലത്തു തന്നെ ഞാൻ അവിടെ പോവുകയുണ്ടായിതലസ്ഥാനനഗരിയായ വാഴ്സായിലെ സർക്കാരാപ്പീസുകളിലെല്ലാം സർക്കാർ നോട്ടീസു ബോർഡുകൾ കൂടാതെ സോളിഡാരിറ്റിയുടെ ബോർഡുകളും കണ്ടുഅവയ്ക്കു മുന്നിൽ കൂടിനിന്നാണ് ജീവനക്കാർ ദൈനംദിനസംഭവങ്ങൾ ചർച്ച ചെയ്തത്സോളിഡാരിറ്റിയുടെ വളർച്ചയെ കുറിച്ച് സർക്കാരിന് എന്തുപറയാനുണ്ടെന്നറിയാൻ എനിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ അതൊരു തൊഴിലാളിസംഘടനയായതുകൊണ്ട് ട്രെയ്ഡ് യൂണിയൻ മന്ത്രിയെ കാണുന്നതാവും നല്ലതെന്ന് അധികൃതർ പറഞ്ഞു. “എന്താണ് ഇവിടെ നടക്കുന്നത്?” ഞാൻ മന്ത്രിയെ കണ്ടു ചോദിച്ചുനേരേചൊവ്വേയുള്ള ചോദ്യത്തിന്അദ്ദേഹം നേരേചൊവ്വേ തന്നെ മറുപടി നൽകി. “ഇതൊരു ബൂർഷ്വാ ജനാധിപത്യരാജ്യമാണെങ്കിൽ അവർഭരിക്കുംഞങ്ങൾ പ്രതിപക്ഷത്തിരിക്കുംപക്ഷെ ഇതൊരു ബൂർഷ്വാ ജനാധിപത്യ രാജ്യമല്ല,” അദ്ദേഹംപറഞ്ഞുജനങ്ങൾ തങ്ങൾക്കൊപ്പമല്ലെന്ന് ഇതിനേക്കാൾ ഭംഗിയായി ഒരു മന്ത്രിക്ക് പറയാനാകുമൊ?

വർക്കേഴ്സ് പാർട്ടിയുടെ (അതായിരുന്നു പോളണ്ടിലെ കമ്മ്യൂണിസ്റ്റ പാർട്ടിയുടെ പേര്ആസ്ഥാനത്തുചെന്നപ്പോൾ ആളുകൾ ഹർജികളുമായി നേതാക്കന്മാരുടെ മുറികളിലേക്ക് കയറുന്നതും ജിവനക്കാർഹയലുകളുമായി മുറികൾ കയറിയിറങ്ങുന്നതും കണ്ടുഅത്ര തിരക്ക് പ്രധാനമന്ത്രിയുടെ ആപ്പീസിൽ കണ്ടില്ലപാർട്ടി ആപ്പീസാണ് ഭരണസിരാകേന്ദ്രമെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായിഭരണമാറ്റത്തിനു ശേഷം വാഴ്സായിലെത്തിയപ്പോൾ  ആപ്പീസ് തീർത്തും വിജനമായിരുന്നുകമ്മ്യൂണിസ്റ്റ്ഭരണം എന്തുകൊണ്ട് പരാജയപ്പെട്ടെന്ന എന്റെ ചോദ്യത്തിന് മറുപടിയായി  വർക്കേഴ്സ് പാർട്ടിയുടെഔദ്യോഗിക വക്താവ് പറഞ്ഞു: “കമ്മ്യൂണിസം ഒരു സുന്ദര സ്വപ്നമാണ്അത് യാഥാർത്ഥ്യമാക്കാമെന്ന്കരുതിയത് ഞങ്ങളുടെ തെറ്റ്”.

മോസ്കോയിൽ ചെന്നത് രണ്ട് റിപ്പബ്ലിക്കുകൾ സോവിയറ്റ് യൂണിയനിൽ നിന്ന് വിട്ടുപോകാൻ അനുവാദംതേടിയശേഷമായിരുന്നുഅഞ്ചു കൊല്ലത്തിനു ശേഷം സോവിയറ്റ് യൂണിയന്റെ അവസ്ഥഎന്തായിരിക്കുമെന്ന് ദേശീയതാ പ്രശ്നത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു പത്രപ്രവർത്തകയോട് ഞാൻ ചോദിച്ചു.ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ നടുങ്ങുന്നു എന്നായിരുന്നു അവരുടെ മറുപടിതുടർന്ന് അവർ ഒരു മറുചോദ്യം ചോദിച്ചു: “ഇന്ത്യ എങ്ങനെയാണ് ദേശീയതാപ്രശ്നം പരിഹരിച്ചത്?”  സോവിയറ്റ് യൂണിയൻ ദേശീയതാ പ്രശ്നം കൈകാര്യം ചെയ്ത രീതി ഇന്ത്യക്ക് പിന്തുടരാവുന്ന മാതൃകയായി സ്വാതന്ത്ര്യത്തിന്റെആദ്യനാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചൂണ്ടിക്കാണിച്ചിരുന്നത് ഞാൻ അപ്പോൾ ഓർത്തുഭരണംനഷ്ടപ്പെട്ടയിടങ്ങളിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അക്കാലത്ത്ആത്മപരിശോധന നടത്തുകയുണ്ടായിഅതിന്റെ ഫലമായി ചില പാർട്ടികൾ ഡെമോക്രാറ്റിക് സോഷ്യലിസത്തിലേക്ക് ചുവടു മാറ്റം നടത്തികമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരുന്നവരും പ്രവർത്തനരീതികളിൽ മാറ്റങ്ങൾ വരുത്തി.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഗോള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ അന്നോ പിന്നീടോആത്മപരിശോധന നടത്തിയില്ല. യഥാർത്ഥത്തിൽ അത് നേരത്തെ തന്നെ നാശത്തിന്റ പാതയിലായിരുന്നുസോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ തർക്കം ഇന്ത്യയിലെ പാർട്ടിയെ പിളർത്തിരാജ്യത്തെ ബൂർഷ്വാ ജനാധിപത്യ ഭരണകൂടത്തോടുള്ള സമീപനം തർക്കത്തിൽ ഒരു പ്രധാന വിഷയമായിഒരു വിഭാഗം സോവിയറ്റ് യൂണിയന്റെ നിലപാടിനൊപ്പവും മറ്റേത്  ചൈനയുടേതിനൊപ്പവും നിലകൊണ്ടുആദ്യ വിഭാഗം കോൺഗ്രസ് ഭരണകൂടത്തിനു അനുകൂലമായപ്പോൾ മറുഭാഗം കോൺഗ്രസ്വിരുദ്ധരുടെ ഭാഗം ചേർന്നുഈ വ്യത്യസ്ത സമീപനങ്ങൾ സി.പി.ഐയെ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥാ സർക്കാരിനെ പിന്തുണക്കുന്നതിലേക്കും സി.പി.-എമ്മിനെ വർഗീയ കക്ഷികളുൾപ്പെടെയുള്ള വലതു പക്ഷത്തൊട് സഹകരിക്കുന്നതിലേക്കും നയിച്ചുസോവിയറ്റ് യൂണിയനിലെയും ചൈനയിലെയും പാർട്ടികൾ എടുത്ത നിലപാടുകളിൽ പ്രതിഫലിച്ചത് മാർക്സിസ്റ്റ് വീക്ഷണത്തേക്കാൾ സ്വന്തം രാജ്യതാല്പര്യങ്ങളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല.  പിളർപ്പിനെ തുടർന്ന് ആദ്യ മൂന്നു പാർലമെന്റുകളിലും മുഖ്യ പ്രതിപക്ഷമാവുകയും ജനങ്ങൾ ദേശീയ  ബദലായി കാണുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങിവലതുപക്ഷ കക്ഷികൾ വളരാനും തുടങ്ങി.സ്ഥിതിഗതികൾ സത്യസന്ധമായി വിലയിരുത്തി ഉചിതമായ തിരുത്തൽ നടപടികൾ എടുക്കേണ്ട ഘട്ടത്തിൽ സൈദ്ധാന്തിക നേതൃത്വം “ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്” എന്ന മട്ടിൽ മുന്നോട്ടു പോവുകയായിരുന്നു.

വൻനഗരങ്ങളിലെ ഫാക്ടറി തൊഴിലാളികൾക്കിടയിലും ചില സംസ്ഥാനങ്ങളിലെ കർഷകത്തൊഴിലാളികൾക്കിടയിലും ഉയർന്നുകൊണ്ടിരുന്ന നാഗരിക മധ്യവർഗത്തിനിടയിലും ഉണ്ടായിരുന്നസ്വീകാര്യതയാണ് ആദ്യ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മുൻകൈ നേടിക്കൊടുത്തത്ഇടതു സ്വാധീനം ക്രമേണ പശ്ചിമ ബംഗാൾകേരളംത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങി. എന്നിട്ടുംപാർട്ടികൾ ആത്മപരിശോധന നടത്തിയില്ല. അവർ അവിടെ അധികാര രാഷ്ട്രീയത്തിൽ കിട്ടിയ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടുപിന്നീട് സൈദ്ധാന്തിക പരിഗണനകൾ പാടെ ഉപേക്ഷിച്ചുകൊണ്ട് ആ മൂന്നിടങ്ങളിൽ അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മുഖ്യമന്ത്രിയായിരിക്കെ ഇ.കെനായനാർ അന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഇ.എം.എസ്നമ്പൂതിരിപ്പാടാണെന്ന് വിലയിരുത്തുകയുണ്ടായിബംഗാളിലെയും ത്രിപുരയിലെയും സി.പി.-എമ്മിന്റെ ഗതിവിഗതികളെ ഇ.എം.എസ് സ്വാധീനിച്ചോയെന്ന് സംശയമാണ്.എന്നാൽ 1957ൽ ആദ്യ മുഖ്യമന്ത്രിയായശേഷം കേരളത്തിലെ പാർട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുഅക്കാലത്തെ പാർട്ടി നയരൂപീകരണത്തിൽ സൈദ്ധാന്തിക പെരുമയുടെ തെളിവുകൾ കാണാൻ നന്നെ പ്രയത്നിക്കേണ്ടിവരുംകമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കിയശേഷം നടന്ന 1960ലെ തെരഞ്ഞെടുപ്പിൽ പി.എസ്.പിയും മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടു കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്ആ കൂട്ടുകെട്ടിനെ മറികടന്ന് അധികാരം തിരിച്ചുപിടിക്കാനായില്ല. പാർട്ടി പിളർന്നശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽ പരിമിതമായ കൂട്ടുകെട്ടുമായി മത്സരിച്ച സി.പി.-എം ഏറ്റവും വലിയ കക്ഷിയായി.എന്നാൽ ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാനാകാഞ്ഞതുകൊണ്ട് നിയമസഭ പിരിച്ചു വിടപ്പെട്ടുപാർട്ടിയുടെ ജനപിന്തുണ വർദ്ധിക്കുകയായിരുന്നെങ്കിലും എങ്ങനെയും വീണ്ടും അധികാരത്തിലെത്തണമെന്ന ലക്ഷ്യത്തോടെ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ഇ.എം.എസ് ഒരു സപ്തമുന്നണിയുണ്ടാക്കിമുസ്ലിം താല്പര്യത്തിനപ്പുറം ഒരു നയവും ഇല്ലാതിരുന്ന ലീഗിനെയും വനം കയ്യേറുകയും ആദിവാസികളെ ചൂഷണം ചെയ്യുകയും ചെയ്തവരെ സംരക്ഷിക്കുന്നതിനപ്പുറം ഒരു ലക്ഷ്യവുമില്ലാതിരുന്ന വടക്കനച്ചന്റെ കർഷക തൊഴിലാളി പാർട്ടിയെയും അദ്ദേഹം സഖ്യകക്ഷികളും ഭരണത്തിൽ പങ്കാളികളും ആക്കിആ നടപടിക്ക് എന്ത് സാധൂകരണമാണ് മാർക്സിസ്റ്റ് സിദ്ധാന്തത്തിൽ നിന്ന് കണ്ടെത്താനാവുക? ആ മുന്നണി ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു.പ്രത്യക്ഷവും പ്രച്ഛന്നവുമായ വർഗീയതക്ക് അത് രാഷ്ട്രീയ മാന്യത നേടിക്കൊടുത്തുകമ്മ്യൂണിസ്റ്റ് പാർട്ടികളെ അത് എന്നെന്നേക്കുമായി ആദിവാസിദ്രോഹികൾക്കൊപ്പമെത്തിച്ചു.

.എം.എസ് അന്ന് ആവിഷ്കരിച്ച അവസരവാദപരമായ നയമാണ് അര നൂറ്റാണ്ടിനു ശേഷവും അടവ് എന്ന പേരിൽ സി.പി.-എം പിന്തുടരുന്നത്ഇടതു കക്ഷികളും ജനാധിപത്യ കക്ഷികളും ഉൾപ്പെടുന്നുവെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് എൽ.ഡി.എഫ് എന്ന പേരു നൽകിയത്എന്നാൽ അതിലെ പല ഘടക കക്ഷികൾക്കും ജനാധിപത്യ പാർട്ടികൾ  എന്ന് അവകാശപ്പെടാനുള്ള അർഹതയില്ലസപ്തമുന്നണിയിൽ തുടങ്ങിയ തത്വദീക്ഷയില്ലാത്ത സമീപനം സി.പി.-എമ്മിനെ ഇടയ്ക്കിടയ്ക്ക് അധികാരത്തിലേറാൻ സഹായിക്കുന്നുണ്ട്. എന്നാൽ അത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുകയാണ് ചെയ്തത്പാർട്ടിയുടെ കുറഞ്ഞു കൊണ്ടിരിക്കുന്ന വോട്ടുവിഹിതം ഇത് വ്യക്തമാക്കുന്നുഏറെ കാലമായി തുടർന്നിരുന്ന വിഭാഗീയത ഒഴിവാക്കിക്കൊണ്ട് പാർട്ടി ഒറ്റക്കെട്ടായി മത്സരിച്ച് അധികാരം പിടിച്ചെടുത്ത ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിലും  വോട്ടുവിഹിതത്തിൽ കുറവുണ്ടായിമലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അടവുകളിലൂടെ മതന്യൂനപക്ഷങ്ങളുടെ വോട്ട് ആകർഷിച്ചിട്ടും വോട്ടു വിഹിതത്തിൽ കുറവുണ്ടായതിൽ നിന്നും പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ് പുതിയ വോട്ടുകൾ നേടുന്നതെന്ന് വരുന്നു.ഇടതുപക്ഷത്തിന്റെ ഇടതു സ്വഭാവം ഇപ്പോഴും ചോർന്നുകൊണ്ടിരിക്കുന്നു എന്നർത്ഥം.

കെ.ആർഗൌരിയമ്മയെ പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോൾ ഇ.എം.എസ്പറഞ്ഞു ഒരു പട്ടിയും അവരുടെ പിന്നാലെ പോകില്ലെന്ന്പക്ഷെ കോൺഗ്രസ് മുന്നണിയിൽ സ്ഥാനം നേടാൻ വേണ്ടത്ര ആളുകളെ ആകർഷിക്കാൻ ഗൌരിയമ്മക്കായി. പിന്നീട് പുറത്താക്കപ്പെട്ട . എം.വിരാഘവന്റെ കൂടെ പോയവർക്കും എതിർ മുന്നണിയിൽ സ്ഥാനം നേടാൻ കഴിഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായി കഴിഞ്ഞ കാലത്ത് ഗൌരിയമ്മയുടെ ജെ.എസ്.എസും രാഘവന്റെ സി.എം.പിയും ശോഷിച്ച് ഒരു മണ്ഡലത്തിൽ പോലും ജയിക്കാനാകാത്ത അവസ്ഥയിലെത്തി. ആ ഘട്ടത്തിൽ സി.പി.ഐ-എം നേതൃത്വം ഗൌരിയമ്മയുടെയും രാഘവന്റെ കുടുംബത്തിന്റെയും പിന്നാലെ പോയി അവയെ പിളർത്തി പാതിയെ ഒപ്പം കൂട്ടി. പാർട്ടികൾക്ക് ഒരു മുന്നണിയിൽ നിന്ന് മറ്റേതിലേക്ക് യഥേഷ്ടം പോകാനാകുമ്പോൾ ‘ഇടത്’, ‘വലത്’ എന്ന വിശേഷണങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്?
കഴിഞ്ഞ ഏതാനും പാർട്ടി കോൺഗ്രസുകളിൽ സമർപ്പിച്ച സംഘടനാ റിപ്പോർട്ടുകൾ പാർട്ടി അധികാരത്തിലിരിക്കുമ്പോപ്പോഴും നിരവധി പേർ അംഗത്വം പുതുക്കാതെ വിട്ടുപോകുന്നതായി സാക്ഷ്യപ്പെടുത്തുന്നു. അതേസമയം പുതിയ അംഗങ്ങളെ ചേർത്തു നഷ്ടം നികത്താൻ പാർട്ടിക്ക് കഴിയുന്നുണ്ട്. അധികാരത്തിന്റെ ഭാഗമായ പാർട്ടി വിട്ടു രാഷ്ട്രീയത്തിൽ നിന്ന് നിഷ്ക്രമിക്കൂന്നവർ അധികാരമോഹികളല്ലെന്ന് ഉറപ്പാക്കാം. എന്നാൽ അതിലേക്ക് കടന്നു വരുന്നവർ അധികാരമോഹികളല്ലെന്ന് ഉറപ്പിക്കാനാവില്ല. ഇന്ന് ഏറ്റവുമധികം ചെറുപ്പക്കാരെ ആകർഷിക്കുന്നത് സി.പി.ഐ-എം ആകണം. കമ്മ്യൂ‍ണിസ്റ്റ്  പ്രത്യയശാസ്ത്രമാണ് അവരെ ആകർഷിക്കുന്നതെന്ന് തീർത്തു പായാനാകില്ല. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രധാന ആവശ്യം ജോലിയാണ്. ഇവിടെ ഓരോ കൊല്ലവും ജോലിവാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെടുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം ചെറുതല്ല. അണികൾക്ക് ജോലി സംഘടിപ്പിച്ചു കൊടുക്കുന്നതിൽ സി.പി.ഐ-എമ്മിനോളം താല്പര്യമെടുക്കുന്ന മറ്റൊരു കക്ഷി ഇവിടെയില്ല. മത്സരപ്പരീക്ഷയിലെ ഉത്തരക്കടലാസുകൾ മുക്കിയിട്ടാണെങ്കിൽ പോലും ഉദ്യോഗാർത്ഥികളെ സഹായിക്കാൻ സന്നദ്ധതയുള്ള കക്ഷിയായാണ് അതറിയപ്പെടുന്നത്.  

കേരളത്തിൽ നിന്ന് വ്യത്യസ്തമായി പശ്ചിമ ബംഗാളിൽ ഇടതു മുന്നണി 33 കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്നു. ബന്ദ്, ഘെരാവൊ തുടങ്ങിയ പരിപാടികളിലൂടെ വിപ്ലവ സ്വഭാവം തെളിയിച്ചുകൊണ്ടാണ് പ്രതിപക്ഷത്തായിരുന്ന സി.പി.ഐ-എം പിളർപ്പിനുശേഷം അവിടെ വളർന്നത്. കേരളത്തിലെ പാർട്ടിയും ആ സമരമുറകൾ അനുകരിച്ചിരുന്നു. ജ്യോതി ബാസുവൊ ഇ.എം.എസൊ അവയെ തള്ളിപ്പറഞ്ഞില്ല. അക്രമാസക്തമായ സമരങ്ങൾ പല വലിയ കമ്പനികളെയും ബംഗാൾ വിടാൻ പ്രേരിപ്പിച്ചു. അധികാരത്തിലേറിയ ഉടൻ ജ്യോതി ബസു സർക്കാർ ഭൂപരിഷകരണം നടപ്പിലാക്കിയത് പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തി. വർഷങ്ങൾക്കുശേഷം വ്യവസായങ്ങൾക്ക് സ്ഥലം കണ്ടെത്താനായി കർഷകരിൽ നിന്ന് ഭൂമി തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ ചെറുത്തുനില്പ് ഇടതു ഭരണത്തിന്റെ അന്ത്യം കുറിച്ചു. അധികാരം നേടാനും നിലനിർത്താനും സി.പി.ഐ-എം ആവിഷ്കരിച്ച തന്ത്രങ്ങൾ ഉപയോഗിച്ചാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അതിനെ തറപറ്റിച്ചത്. ഏകദേശം 3,000 പൊലീസുകാരും കാക്കി യൂണിഫോം അണിഞ്ഞ പാർട്ടി അംഗങ്ങളും ചേർന്ന് നന്ദിഗ്രാമിൽ കർഷകർക്കെതിരെ 2007 മാർച്ചിൽ നടത്തിയ ആക്രമനത്തിൽ 14 ഗ്രാമവാസികൾ കൊല്ലപ്പെട്ടു. ഗ്രാമവാസികൾ പിന്നീട് തൃണമൂൽ കോൺഗ്രസിന്റെയും മവോയിസ്റ്റുകളുടെയും സഹായത്തോടെ സി.പി.ഐ-എം കാരെ ആട്ടിയോടിച്ചു. അതിനുശേഷം ഇതുവരെയും നന്ദിഗ്രാമിലെ വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ലാത്ത പാർട്ടി അംഗങ്ങളുണ്ട്.
കേരളത്തിലെ സാഹചര്യങ്ങൾ ബംഗാളിലേതിന് സമാനമല്ല.  എന്നാൽ ബംഗാളിലെ അനുഭവത്തിൽ നിന്ന് കേരളത്തിലെ പാർട്ടി പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

ഇടതുപക്ഷൈക്യം പുന:സ്ഥാപിക്കാനായി സി.പി.ഐ കോൺഗ്രസുമായി സഹകരിച്ചതിന്റെ പാപം ഏറ്റുപറഞ്ഞിട്ട് കൊല്ലം 37 ആയി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതിനേക്കാൾ ഒട്ടും  കുറഞ്ഞ ദ്രോഹമല്ല വലതുപക്ഷത്തിനും വർഗീയതയ്ക്കും മാന്യത നൽകിയ സി.പി.ഐ-എമ്മിന്റെ കോൺഗ്രസ്‌വിരുദ്ധ കൂട്ടുകെട്ടുകൾ ചെയ്തതെന്ന് പറയേണ്ടി വരും. വർഗീയതയെ ചെറുക്കാൻ കഴിവുള്ളത് തങ്ങൾക്കാണെന്ന ഇടതു പ്രസ്ഥാനങ്ങളുടെ വാദത്തിൽ വലിയ കഴമ്പില്ല. വലതുപക്ഷവും വർഗീയതയും ശക്തിപ്രാപിച്ചിട്ടുള്ളയിടങ്ങളിൽ തീരെ സ്വാധീനമില്ലാത്ത ഇടതു പാർട്ടികൾക്ക് അവയെ ചെറുക്കാനുള്ള കഴിവ് പരിമിതമാണ്.  സി.പി.ഐ-എം കഴിഞ്ഞ ഏതാനും പാർട്ടി കോൺഗ്രസുകളിൽ ഹിന്ദി സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കിയിരുന്നു. അവ ഇപ്പോഴും കടലാസിലൊതുങ്ങുന്നു.

സോവിയറ്റ് യൂണിയന്റെ പതനവും “സോഷ്യലിസ്റ്റ് വിപണി” എന്ന പേരിലുള്ള ചൈനയുടെ മുതലാളിത്വ ചുവടുമാറ്റവും 1960കളിലെ പിളർപ്പ് എത്ര അയാഥർത്ഥവും അർത്ഥശൂന്യവും ആയിരുന്നെന്ന് വ്യക്തമാക്കുന്നു. ലോകത്തെയും രാജ്യത്തെയും സാഹചര്യങ്ങൾ മാർക്സിന്റെയും ലെനിനിന്റെയും, എന്തിന് ഇ. എം.എസിന്റെയും ജ്യോതി ബസുവിന്റെയും കാലത്തേതിൽ നിന്നു  പോലും ഏറെ മാറിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞു പുതിയ കാലത്തിനൊത്ത രീതിയിൽ സംഘടിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് ഇടതുപക്ഷം തെളിയിക്കേണ്ടിയിരിക്കുന്നു.  (ജനശക്തി)

No comments: