പ്രവാസി മലയാളികൾക്കു വേണ്ടി മാത്രമുള്ള ലോകത്തെ ആദ്യത്തെ സമ്പൂർണ ദിനപത്രം.
പ്രവാസി മലയാളികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. വാർത്തകൾ, വിശേഷങ്ങൾ, അനുഭവങ്ങൾ, എല്ലാം.
നാളെ (ഡിസംബർ 11ന്) ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെടുന്ന “മറുനാടൻ മലയാളി“ വെബ്സൈറ്റിന്റെ അവകാശവാദങ്ങളാണിവ.
“മറുനാടൻ മലയാളി“യുടെ ബ്രോഷ്യുറിൽ നിന്ന് കൂടുതൽ വിവരങ്ങൾ:
കേരളത്തിലെ പ്രമുഖ മലയാള പത്രങ്ങളിൽ ജോലി ചെയ്തിരുന്നവരും ഇപ്പോൾ പ്രവാസികളായി മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവരുമായ പത്രപ്രവർത്തകരുടെ ഗൃഹാതുരത്വം നിറഞ്ഞ കൂട്ടായ്മയാണ് “മറുനാടൻ മലയാളി“. പ്രവാസി മലയാളികൾക്ക് എന്നും നേരം വെളുക്കുമ്പോൾ ഒരു ദിനപത്രം എന്നതാണ് “മറുനാടൻ മലയാളി“യുടെ ലക്ഷ്യം.
24 മണിക്കൂർ വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത് “മറുനാടൻ മലയാളി“യുടെ ഒരു ഭാഗം മാത്രമാണ്. എന്തിഷ്ടപ്പെടുന്നവർക്കും ഇവിടെ ഒരിടം ഉണ്ട്. സാഹിത്യമോ, സിനിമയോ, രാഷ്ട്രീയമോ, സ്പോർട്സോ, ബിസിനസോ എന്തുമാവട്ടെ.
ഇവിടെ അവസാനിക്കുന്നില്ല “മറുനാടൻ മലയാളി“യുടെ സ്വഭാവം. പ്രവാസി മലയാളിയുടെ ജീവിതത്തെ ബാധിക്കുന്നതും പ്രവാസി ജീവിക്കുന്ന രാജ്യത്തും ചുറ്റുപാടും സംഭവിക്കുന്നതുമായ വാർത്തകൾ തിരിച്ചറിഞ്ഞു നൽകുന്ന മിനി സൈറ്റുകൾ “മറുനാടൻ മലയാളി“ക്കകത്ത് ഒളിഞ്ഞിരിക്കുന്നു. അമേരിക്കൻ മലയാളിയും യൂറോപ്യൻ മലയാളിയും ഗൾഫ് മലയാളിയുമൊക്കെ ഇവയിൽ ചിലതു മാത്രമാണ്.
അഞ്ചു പംക്തികൾ. എഴുതുന്നത് സക്കറിയ, ചന്ദ്രമതി, എൻ.ആർ.എസ്. ബാബു, എൻ.പി.ഹാഫിസ് മുഹമ്മദ് എന്നിവരും ഞാനും.
“മറുനാടൻ മലയാളി”യുടെ നേതൃനിരയിൽ ഇവരാണ്:
ചീഫ് എഡിറ്റർ: ഷാജൻ സ്കറിയ
എഡിറ്റോറിയൽ ഡയറക്ടർ: എൽ.ആർ.ഷാജി
എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ: എൻ.കെ.ഭുപേഷ്
അസോസിയേറ്റ് എഡിറ്റർ: വിൻസി സെജു
ഫീച്ചർ എഡിറ്റർ: മേരി ലില്ലി
അസിസ്റ്റന്റ് എഡിറ്റർ: കണ്ണൻ
ചിലർ പുറത്തുനിന്ന് സഹായിക്കുന്നു. അക്കൂട്ടത്തിൽ കൺസൾട്ടന്റ് എഡിറ്റർ ആയി ഞാനും എഡിറ്റോറിയൽ അഡ്വൈസേഴ്സായി സെബാസ്റ്റ്യൻ പോൾ, കെ.എം.റോയ്, ലാൽ ജോസ്, ലീലാ മേനോൻ എന്നിവരുമുണ്ട്.
ബ്രിട്ടീഷ് മലയാളി വെബ്സൈറ്റിലൂടെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഉറച്ച സ്ഥാനം നേടിയ അനുഭവസമ്പത്തുമായാണ് ഷാജൻ സ്കറിയയും കൂട്ടരും കൂടുതൽ വിശാലമായ “മറുനാടൻ മലയാളി”യുമായി രംഗപ്രവേശം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് തത്സമയം ആശയവിനിമയം നടത്താനുള്ള സൌകര്യമാണ് അവർ ഒരുക്കുന്നത്.
തിരുവനന്തപുരത്ത് മാസ്കട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സഹമന്ത്രി ശശി തരൂർ നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് “മറുനാടൻ മലയാളി“ ഉത്ഘാടനം ചെയ്യും. സംസ്ഥാന ധനമന്ത്രി ടി. എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
“മറുനാടൻ മലയാളി”യുടെ URL: www.marunadanmalayalee.com
മേൽവിലാസം:
Marunadan Malayalee,
Marunadan Malayalee Bhavan,
MRF Road,
Vadavathoor PO,
Kottayam 686 010
e-mail: editor@marunadanmalayalee.com
Telephone: 0481-257 8911
Overseas Office:
51 Sultan Road,
Shrewsbury,
England SY 12SS
Telephone: 00442031372233
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Thursday, December 10, 2009
Subscribe to:
Post Comments (Atom)
6 comments:
Dear Sir,
All the best
O J George
www.ojnewscom.com
യൂണികോഡിലല്ലാത്ത പുതിയ പത്രം ഏത് മലയാളിക്ക് വേണം!
ആശംസകള്‍.
പക്ഷേ, യൂനിക്കോഡില്‍ ആയിരുന്നെങ്കില്‍ നന്നായിരുന്നു. പിന്നെ ഫയര്‍ഫോക്സില്‍ ഇതിന്റെ ചില്ല് അക്ഷരങ്ങള്‍ കാണിക്കുന്നില്ല.
യൂണിക്കോട് ഉപയോഗിക്കണമെന്ന് ഉപദേശിച്ചിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് സംഘാടകർ പറഞ്ഞു. അവ പരിഹരിച്ച് യൂണിക്കോടിലേക്ക് എത്രയും വേഗം മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
good attempt,
wish u all the best
യുണീക്കോഡാക്കിയ ശേഷം അറിയിക്കൂ.
Post a Comment