Saturday, December 5, 2009

മലയാളികളും മാധ്യമങ്ങളും

പത്രം വാങ്ങാൻ മലയാളികൾ പ്രതിവർഷം 441 കോടി രൂപ ചെലവാക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഇത് ശരിയാണെങ്കിൽ മൊത്തം മലയാളികളുറെ ഒറ്റ ദിവസത്തെ പത്രച്ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപ. കേബിൾ ടിവിക്ക് വരിസംഖ്യയായി ഒരു വർഷം ചെലവിടുന്നത് 500 കോടി രൂപ. പ്രതിദിനം ഒരു കോടി മുപ്പത്തേഴ് ലക്ഷം. ഓരോ ദിവസവും ഇരുപതോളം പത്രങ്ങളുടെ 40 ലക്ഷത്തോളം കോപ്പികൾ 60 ലക്ഷം കുടുംബങ്ങളിലെത്തുന്നു. അരക്കോടി വീടുകളിൽ ടിവി ഉണ്ട്. ഇതിൽ 32 ലക്ഷം വീടുകളിലെങ്കിലും കേബിൾ കണക്ഷനുമുണ്ട്. പതിനേഴ് എഫ്.എം. നിലയങ്ങൾ. മൊബൈൽ ഫോൺ (ഒരു വർഷത്തെ വിളിച്ചെലവ് രണ്ടായിരം കോടി രൂപ), എസ്.എം.എസ്, ബ്ലോഗുകൾ, ട്വിറ്റർ, സോഷ്യൽ നെറ്റ്വർക്കുകൾ. എല്ലാം കൊണ്ടും വിവരവിനിമയം നമ്മുടെ വലിയ വ്യവസായമായിരിക്കുന്നു. ഇങ്ങനെ വ്യാപകമായി വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും സാംസ്കാരിക ഉല്പന്നങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കുന്നതെങ്ങനെ? മലയാളി മാത്രമല്ല് ലോകം മുഴുവൻ ഒരു മാധ്യമ ശൃംഖലയിൽ ഭാഗഭാക്കായിരിക്കുന്നു.

ഡോ. യാസീൻ അശ്റഫ് (yaseenashraf@gmail.com) പ്രബോധനം അറുപതാം വാർഷികപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ നിന്ന് ഏടുത്ത വിവraമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

1 comment:

Calicocentric കാലിക്കോസെന്‍ട്രിക് said...

യാസീന്‍ അശ്റഫിന്റെ ജിമെയ്ല്‍ എക്കൌണ്ടില്‍ spam നിറയ്ക്കാനാണോ ഇങ്ങനെ മെയ്ല്‍ ഐഡി കൊടുത്തിരിക്കുന്നത്? അങ്ങോര്‍ക്ക് കണക്കെവിടെന്നു കിട്ടിയെന്നാവോ?