Sunday, September 20, 2009

മാധ്യമങ്ങൾ വിട്ടുനിൽക്കരുത്

പോൾ വധക്കേസ് സംബന്ധിച്ച ചില റിപ്പോർട്ടുകൾ വിമർശനവിധേയമായ സാഹചര്യത്തിൽ മാതൃഭൂമി “കല്ലേറുകൾക്കിടയിലെ മാധ്യമധർമം” എന്ന തലക്കെട്ടിൽ ഒരു പരമ്പര തുടങ്ങുകയുണ്ടായി.

പത്രം ആവശ്യപ്പെട്ടതനുസരിച്ച് ഈ പംക്തിയ്ക്കായി ഞാൻ എഴുതിയ ലേഖനം “മാധ്യമങ്ങൾ വിട്ടുനിൽക്കരുത്” എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

14 comments:

ജനശക്തി said...

ചാനല്‍ ചര്‍ച്ചകളിലെ പതിവു പല്ലവി ആവര്‍ത്തിക്കുകയും ഒരു വശം മാത്രം കാണുകയും ചെയ്യുന്ന സ്ഥിരം പരിപാടി തുടരുകയും ചെയ്യുന്നു ബി.ആര്‍.പി. ഈ കളി മനസ്സിലാക്കാതിരിക്കാന്‍ മാത്രം മണ്ടന്മാരാണ് ബി.ആര്‍.പിയുടെ വായനക്കാര്‍ എന്ന് കരുതുന്നുവെങ്കില്‍ സഹതാപമുണ്ട്. ‘സമീപകാല മാധ്യമപ്രവണതകള്‍’ എന്ന ഒറ്റ വാക്കില്‍ മാധ്യമങ്ങളുടെ ഇന്നത്തെ പരിഹാസ്യമായ അവസ്ഥയെ ഒതുക്കിയതിനൊരു സലാം. ആ സമീപകാലമാധ്യമപ്രവണതകള്‍ മാധ്യമധര്‍മ്മത്തിനനുസരിച്ചതാണോ എന്ന് ബി.ആര്‍.പിയെപ്പോലെ അനുഭവസമ്പന്നനായ ഒരു പത്രപ്രവര്‍ത്തകന്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മാധ്യമരംഗത്തെ ചീഞ്ഞുനാറ്റം പരിപൂര്‍ണ്ണം എന്നേ പറയാനാവൂ.

താനെന്തിനു പത്രസമ്മേളനം നടത്തി എന്ന് ‘കപടസ്വാതന്ത്ര്യവാദികളെ തിരിച്ചറിയുക’ എന്ന ലേഖനത്തില്‍ പിണറായി വിശദീകരിക്കുന്നുണ്ട്. പോലീസിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മാധ്യമങ്ങളെ മുച്ചൂടും ഹൈക്കോടതി വിമര്‍ശിച്ചതിനെപ്പറ്റി ബി.ആര്‍.പി. പറയാത്തത് സ്വന്തം തടിക്കും കൂടി അത് തട്ടി എന്നതിനാലാണോ? ഏഷ്യാനെറ്റിന്റെ ‘വിശ്വാസ്യയോഗ്യമായ‘ കത്തിക്കഥയെപ്പറ്റി പറയുന്ന ബി.ആര്‍.പി. മാധ്യമങ്ങള്‍ അടിച്ചിറക്കിയിട്ടുള്ള പരസ്പരവിരുദ്ധമായ കഥകളെപ്പറ്റി മൌനം ദീക്ഷിച്ചത് നന്നായി. ഇല്ലെങ്കില്‍ ഈ ലേഖനം എഴുതിയുണ്ടാക്കാന്‍ പറ്റില്ലായിരുന്നല്ലോ..തുടരുക..ആശംസകള്‍.

അവസാന പാരഗ്രാഫിലെ മാധ്യമങ്ങള്‍ക്കുള്ള ഉപദേശം ഒന്ന് വ്യക്തമാക്കുന്നു. ബി.ആര്‍.പിക്കു പോലും നേരിട്ട് ന്യായീകരിക്കാനാവാത്തവിധം തരം താണതാണ് ‘സമീപകാല മാധ്യമപ്രവണതകള്‍‘ എന്നത്. ഉയര്‍ന്ന പത്രധര്‍മ്മം പാലിച്ചുകൊണ്ട് കര്‍ത്തവ്യം നിര്‍വഹിക്കണം എന്ന എങ്ങും തൊടാത്ത എഴുത്തിന്റെ കാലമൊക്കെ പോയി ബി.ആര്‍.പി.

Suraj said...

ഏതെങ്കിലും രാഷ്ട്രീയ നിലപാടെടുത്ത് ബ്ലോഗിലെഴുതുന്നുവരെ - അതും പത്രപ്രവര്‍ത്തനമോ എഴുത്തോ രാഷ്ട്രീയമോ ഉപജീവനമാര്‍ഗ്ഗമേ അല്ലാത്തവരെ പോലും - കൂടെക്കൂടെ "കൂലിയെഴുത്തുകാര്‍" എന്ന് ചിലര്‍ വിളിച്ചാക്ഷേപിക്കുന്നതു കണ്ടിട്ടുണ്ട്.

സത്യത്തില്‍ ബി.ആര്‍.പിയുടെ ഈ സാധനമാണ് ഒന്നാന്തരം കൂലിയെഴുത്ത്.

സ്വന്തം പ്രഫഷനിലെ ചീയലുകള്‍ ഇത്രയേറേ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലത്ത് ആ തരവഴിത്തരത്തിനു ചൂട്ടും കാണിച്ച് കുടയും പിടിച്ചുകൊടുത്ത് മുന്നില്‍ മാര്‍ച്ച് ചെയ്യുന്നതു കണ്ടാല്‍ ആരാകിലെന്ത് നാണിച്ചു പോകും.

Excellent job, keep it up!

ജിവി/JiVi said...

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കെ സുരേന്ദ്രനും പറഞ്ഞതിനപ്പുറം എന്താണ് ആ ലേഖനത്തിലുള്ളതെന്ന് മനസ്സിലായില്ല, സര്‍. എന്തിനാണ് ഈ ഇരുട്ടുകൊണ്ട് ഓട്ടയടക്കല്‍?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാതൃഭൂമിയിൽ വായിച്ചിരുന്നു.ബ്ലോഗിൽ ഇട്ടത് നന്നായി.അഭിപ്രായം എഴുതാമല്ലോ..

താങ്കളെപ്പോലെ സീനിയർ ആയ ഒരു പത്ര പ്രവർത്തകൻ പണത്തിനു വേണ്ടി എന്ത് “തറ “ ലേഖനവും എഴുതും എന്നതിന്റെ തെളിവാണു ഈ ലേഖനം.മാധ്യമ രംഗത്തെ സമീപ കാല പ്രവണതകൾ എന്നു പറയുമ്പോളും അതിൽ സി.പി.എം മാത്രം.ഗുണ്ടകൾ ദുബായിൽ ഉണ്ടെന്ന് ‘എക്ലൂസീവ് വാർത്ത’ കൊടുത്ത് മഠത്തിൽ രഘുവുമായി ലൈവ് അഭിമുഖവും നടത്തി മിനുങ്ങിയിരുന്ന ഏഷ്യാനെറ്റ് വാർത്തക്ക് എന്തു സംഭവിച്ചു എന്ന് ഒരു വാക്ക് ചോദിക്കാമായിരുന്നു.

അതെങ്ങനെ “ മഞ്ഞക്കണ്ണട” വച്ചാണല്ലോ എഴുതുന്നത്..!

BHASKAR said...

അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും തമാശ കാട്ടാനാഗ്രഹിക്കുന്ന കുട്ട്യോളുക്ക് അതിനും അവസരം കൊടുക്കാനാണ് ലേഖനം ബ്ലോഗില്‍ കൊടുത്തത്. അഭിപ്രായങ്ങള്‍ക്കും തമാശകള്‍ക്കും നന്ദി. പാര്‍ട്ടി നേതാക്കളും അണികളും മാധ്യമധര്‍മ്മത്തെക്കുറിച്ച് വാചാലരാകുന്നത് പാർട്ടി താല്പര്യങ്ങളെ ഹനിക്കുന്ന കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ്. പതിനഞ്ചു കൊല്ലമായി ഞാന്‍ മാധ്യമധര്‍മ്മത്തെക്കുറിച്ച് കേരളത്തില്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത് തുടരും. The caravan will go on.

ജിവി/JiVi said...

സര്‍, പതിനഞ്ചുകൊല്ലം മുമ്പെതന്നെ താങ്കളൊരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആയിരുന്നല്ലോ. പതിനഞ്ചുകൊല്ലമായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിരന്തരമായി മാധ്യമധര്‍മ്മത്തെക്കുറിച്ച് സംസാരിച്ചിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളായി വരുന്ന സ്ഥിതിക്ക് ഇനി അത് നിര്‍ത്തിക്കൂടെ.

BHASKAR said...

പ്രിയപ്പെട്ട JiVi, ഞാന്‍ പിന്തിരിയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും താങ്കളും കൂട്ടുകാരും ഇവിടെ വന്ന് നിരന്തരം ഒച്ചവെയ്ക്കുന്നില്ലെ? അതുപോലെ ഒച്ചവെച്ചുകൊണ്ടിരിക്കാനുള്ള അവകാശം എനിക്കുമുണ്ടെന്ന് ധരിക്കുക.

ജിവി/JiVi said...

ശരി സര്‍, നമുക്ക് ഒച്ചവെച്ചു കളിക്കാം. പക്ഷെ സാര്‍ ഒച്ചവെച്ചാല്‍ അതിന് കാശുകിട്ടും. ഞാനാകട്ടെ,(എന്റെ കൂട്ടുകാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ ആരാണെന്ന് മനസ്സിലായില്ല) എന്തെങ്കിലും രണ്ട് കാസ് ഉണ്ടാക്കേണ്ട സമയത്ത് വെറുതെ ഒച്ചവെക്കുന്ന ഒരു വിഡ്ഡി.

Unknown said...

ഇതേ ആശയം ഉമ്മന്‍ചാണ്ടി എത്രയോ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. യുദ്ധാനന്തരം അവസാന കാലത്ത് പുത്ര കളത്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍
ഗാന്ടീവം കുലക്കാന്‍ പാടുപെട്ടുപോയ ആ പാവം അര്‍ജുനന്റെ അവസ്ഥയിലേക്ക്
ബീയര്പി മാഷ്‌ മാറിപ്പോയത് ദുഃഖകരം തന്നെ.

(1) 'പച്ചക്കള്ളം' പറയുന്നത് താങ്കള്‍ അല്ലെ എന്ന് ന്യായമായും സശയിക്കാം.

താങ്കള്‍ എഴുതുന്നു " ഈ കേസ് നേരായ രീതിയില്‍ നടക്കുന്നു എന്ന് ഹൈക്കോടതി പറഞ്ഞതായ സീ.പി.എം നേതാക്കളുടെ അഭിപ്രായം പച്ചക്കള്ളമാണ്"

(എ) മാധ്യമങ്ങള്‍ വിചാരണ നടത്തണ്ടാ, എന്നും വിധി കല്പ്പിക്കണ്ടാ എന്നും പോള്‍ വധക്കേസ് കോടതില്‍ എത്തിയപ്പോ ഹൈക്കോടതി പറഞ്ഞില്ലേ.അതിന്റെ അര്‍ത്ഥമെന്താ,ഗൂഡമായി കേസ് വഴിതിരിക്കാന്‍ ശ്രമിക്കുന്നു എന്ന് കോടതിക്കും തോന്നി എന്നതുകൊണ്ടാല്ലേ അങ്ങനെ കോടതി അഭിപ്രായപ്പെട്ടത്. കോടതി അങ്ങനെ പറഞ്ഞില്ലാന്നു തെളിയിക്കാമോ. എങ്കില്‍ പച്ചക്കള്ളം പറയുന്നത് താങ്കളല്ലേ.
(ബി) ഒന്നുകൂടി കടത്തി കോടതി പറഞ്ഞു.പോലീസുകാര്‍ പത്രങ്ങളോട് അന്വേഷണ വിവരം പങ്കുവെക്കണ്ടാ എന്നും, അങ്ങനെ നേരത്തെ ചെയ്തതിനു ശാസിക്കയും ചെയ്തു കോടതി.എങ്കില്‍ താങ്കള്‍ കോടതിയെ അല്ലെ വിമര്‍ശിക്കേണ്ടത്‌ (മാധ്യമ സ്വാതന്ത്രം ഹനിക്കുന്നതിനു)? സത്യം മൂടി വെച്ചു എന്തിനീ അഭ്യാസം.

(2) ദേശാഭിമാനിയാണ് ISRO ചാരക്കേസ് പൊക്കിക്കൊണ്ട് വന്നതെന്നും തട്ടി വിടുന്നു! വാദത്തിനു അത് സമ്മതിച്ചാല്‍ തന്നെ,ദിനംതോറും നമ്പി നാരായണനെ കുറിച്ചു മുട്ടന്‍ അശ്ലീലമെഴുതിയ മനോരമ തന്നെ അദ്ദേഹത്തിന്റെ "നരകയാതന" ഈയിടെ പ്രസിദ്ധീകരിച്ചു.നോക്കണേ കച്ചോടം. ഈ തറ പരിപാടിയെ അടക്കമാണ് ദേശാഭിമാനിയുടെ തലയിലിടുന്നത്‌. സാര്‍ അപ്പൊ ആരാണ് 'പച്ചക്കള്ളം പറയുന്നത് ?

(൩) എന്തിനാണ് മാഷേ ഒമ്പ്രകാശന്റെ അച്ഛനെ "കെ.സുധാകരനെ അറിയില്ല" എന്ന് ചൊല്ലിപ്പാടിപ്പിക്കാന്‍ ഖദര്ധാരി കൊട്ടേഷന്‍ എടുത്തത്?അത് എഡിറ്റു ചെയ്യാതെ നാം കണ്ടതല്ലേ? 'അറിയുന്നത്' കൊണ്ടല്ലേ അറിയില്ലാ എന്ന് പഠിപ്പിക്കുന്നത്? ഈ ചെയ്യുന്നത് 'പച്ച ക്കള്ള'പരിപാടി അല്ലെ ?

ഇത് കൂലി എഴുത്തല്ല,എങ്കില്‍ എത്ര നന്നായിരുന്നു.ഇത് അടിമ എഴുത്ത്..കാരണം ഈ 'വീരന്മാര്‍' പടിയടച്ച്ചാല്‍ (അഴീക്കോടിന് അനുഭവം ഉള്ളതാണ്),രാത്രി ചാനല്‍ എ.സി റൂം തുറന്നില്ലെങ്കില്‍ ബീയാര്പി ടൈപ്പ് ടീംസിന് നിലനില്പ്പില്ലാ എന്നത് തന്നെ.

BHASKAR said...

Swasthika, ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിലും ദേശാഭിമാനിയും മലയാള മനോരമയും തമ്മിലും പറഞ്ഞോ അടിച്ചോ തീർക്കേണ്ട കാര്യങ്ങളിൽ താങ്കൾക്ക് ഇടപെടണമെങ്കിൽ ആയിക്കൊള്ളുക.എന്നെ അതിലേക്ക് വലിച്ചിഴക്കേണ്ട. ചാരക്കേസ് റിപ്പോർട്ടിന്റെ ഉപജ്ഞാതാവ് ആരാണെന്നറിയാൻ ബന്ധപ്പെട്ട ദിവസത്തെ പത്രങ്ങൾ നോക്കിയൽ മതി. അത് ഏതെങ്കിലും വായനശാലയിൽ കിട്ടും. പോൾ വധക്കേസ് അന്വേഷണം തൃപ്തികരമായതുകൊണ്ടാണ് ഹർജി തള്ളിയതെങ്കിൽ ആവശ്യമെങ്കിൽ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി പറയില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഹർജി തള്ളിയിൽ പോകേണ്ടത് മേൽകോടതിയിലാൺ, അതെ കോടതിയിൽ തന്നെയല്ല.

Unknown said...

sir, ആദരവോടെ പ റ യട്ടെ,താങ്കള്‍ പ്രസക്ത വിഷയത്തില്‍ നിന്ന് ചോദ്യങ്ങളില്‍ നിന്ന് തടിയൂരാന്‍ ശ്രമിക്കുന്നു.വിനയപൂര്‍വ്വം താങ്കളോട് ചോദിച്ചത് ഇവയാണ്
(എ)മാധ്യമങ്ങള്‍ വിചാരണ നടത്തണ്ടാ, എന്നും വിധി കല്പ്പിക്കണ്ടാ എന്നും പോള്‍ വധക്കേസ് കോടതില്‍ എത്തിയപ്പോ ഹൈക്കോടതി പറഞ്ഞില്ലേ.
(ബി)ഒന്നുകൂടി കടത്തി കോടതി പറഞ്ഞു.പോലീസുകാര്‍ പത്രങ്ങളോട് അന്വേഷണ വിവരം പങ്കുവെക്കണ്ടാ എന്നും,അങ്ങനെ നേരത്തെ ചെയ്തതിനു ശാസിക്കയും ചെയ്തു കോടതി.
ശരിയല്ലേ. ഇതില്‍ വസ്തുതാ പരമായി തെറ്റുണ്ടോ ?

വീണ്ടും താങ്കള്‍ എഴുതുന്നു "പോൾ വധക്കേസ് അന്വേഷണം തൃപ്തികരമായതുകൊണ്ടാണ് ഹർജി തള്ളിയതെങ്കിൽ ആവശ്യമെങ്കിൽ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി പറയില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഹർജി തള്ളിയിൽ പോകേണ്ടത് മേൽകോടതിയിലാൺ, അതെ കോടതിയിൽ തന്നെയല്ല."

കോടതിയെ താങ്കള്‍ 'കൊടതിക്കാര്യം' പഠിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും കാണാന്‍ രസമുണ്ട്. "മെറിറ്റിന്റെ അടിസ്ഥാനത്തിലും" അല്ലാതെയും ഹരജി തള്ളുന്ന പുത്തന്‍ ഏര്‍പ്പാടും കോടതി തുടങ്ങിയോ?
ഇതുവരെ അന്വേഷണം തൃപ്തികരമാണ്, ഇനി അങ്ങനെ അല്ലെങ്കില്‍ വീണ്ടും വരാം എന്നാണു കോടതിയുടെ 'മനസ്സില്‍' ഉണ്ടായിരുന്നതെന്ന് ഞാന്‍ വിശകലനം ചെയ്താലോ ? ഇതൊക്കെ തന്നെ അല്ലെ വ്യക്തിരാഷ്ട്രീയം എന്ന് പറയുന്നത്? സ്വയം താല്പര്യാനുസരണം വ്യാഖ്യാനിക്കല്..കാരവാന്‍ മുന്നോട്ടു പോട്ടെ, കൂടെ പുത്തന്‍ എന്‍.ജി.ഓ പ്രസ്ഥാനങ്ങളും, എം.എന്‍. വിജയന്‍ മാഷ്‌ പൊറുക്കട്ടെ.

BHASKAR said...

Swasthika, താങ്കള്‍ക്ക് പ്രസക്തമെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ച്, താങ്കളുടെ രീതിയില്‍ താങ്കള്‍ പ്രതികരിക്കുന്നു. എനിക്ക് പ്രസക്തമെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് എന്റെ രീതിയില്‍ ഞാന്‍ പ്രതികരിക്കുന്നു. നമുക്ക് അങ്ങനെതന്നെ തുടരാം.

JiVi, ഞാന്‍ ഒച്ചവെച്ച് കാശുണ്ടാക്കുന്നെന്ന ചിന്ത താങ്കളെ അലട്ടുന്നെന്ന് തോന്നുന്നു. താങ്കള്‍ക്കും സൂരജിനും അല്പം ആശ്വാസം പകരുമെന്ന വിശ്വാസത്തില്‍ ഒരു രഹസ്യം പങ്ക് വെയ്ക്കട്ടെ: സ്വകാര്യ ചാനലുകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാശ് കൊടുക്കാറില്ല. ലേഖനങ്ങള്‍ക്ക് പത്രങ്ങളും വാരികകളും പ്രതിഫലം തരാറുണ്ട്. അത് കൈക്കൂലിയൊ നോക്കുകൂലിയൊ അല്ല തൊഴില്പരമായ സേവനത്തിനുള്ള വേതനമാണ്. പ്രൊഫഷനൽ എന്ന നിലയില്‍ ഓരോ കൊല്ലവും എത്ര കാശ് കിട്ടിയെന്ന് ആദായനികുതി വകുപ്പിനെ കൃത്യമായി അറിയിക്കുന്നുമുണ്ട്. കാശ് തരാത്ത ചാനലുകള്‍ ആവശ്യപ്പെടുമ്പോഴും സൌകര്യമുണ്ടെങ്കില്‍ പോയി ഒച്ചവെയ്ക്കുന്നത് എന്റെ അഭിപ്രായം അറിയാന്‍ താല്പര്യമുള്ളവരുള്ളതുകൊണ്ടാണ്.

Unknown said...

താങ്കള്‍ 'പച്ചക്കള്ളം'എന്ന് ലേഖനത്തില്‍ വിശേഷിപ്പിച്ചതിനാണ് അങ്ങനെ എഴുതിയത്.എങ്ങനെ ഈ രീതിയില്‍ കാര്യങ്ങളെ വളച്ച്ചോ ടിക്കാന്‍ സാധിക്കുന്നു എന്നത് അജണ്ടകളും കള്ളികളും നിഗൂഡമായി സൂക്ഷിക്കുന്നത് കൊണ്ടല്ലേ? ഇതാ ഇന്നത്തെ കോടതി വിധി വീണ്ടും,എങ്ങനെ താങ്കള്‍ ആടിനെ പട്ടിയാക്കുന്നു പോള് വധവുമായി ബന്ധപ്പെട്ട് എന്ന് കാട്ടിത്തരും.മനോരമ (ഭയക്കെണ്ടാ മനോരമ തന്നെ)ഇങ്ങനെ വായിക്കാം.
" ....സെന്സെഷനലൈസ്‌ ചെയ്യപ്പെട്ടു എന്നല്ലാതെ മറ്റു കേസുകളില്‍ നിന്ന് ഈ കേസിനുള്ള (പോള് വധക്കേസ്)പ്രത്യേകത എന്താണെന്ന് തിരക്കിയ കോടതി ഇടപെടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി പിന്വലി ച്ചത്. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടിയ ഹരജി യാണ് ,ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ബെഞ്ച്‌ പരിഗണിച്ചത്....

ഇനി താങ്കള്‍ അമര്‍ത്തി വായിക്കേണ്ടത്
"മാധ്യമങ്ങളോട് ബഹുമാനമുന്ടെന്കിലും മാധ്യമ വാര്‍ത്ത മാത്രം ആധാരമാക്കി സമര്‍പ്പിക്കുന്ന ഹരജിയില്‍ ഇടപെടാന്‍ സാധ്യമല്ലെന്ന് കോടതി പറഞ്ഞു"....
മുകളിലെ വാചകം വിജയന്‍റെ വക അല്ല കേട്ടോ സാര്...

അതായത് താങ്കളെ പോലുള്ളവര്‍ കോടതിക്ക് വ്യാഖ്യാനവും കോച്ചിങ്ങും കൊടുക്കേണ്ടാ എന്നതിന്റെ സാങ്കേതിക ഭാഷയാണ് മുകളില്‍..പിന്നെ മിക്കവാറും സെന്സെഷനല്‍ (വ്യക്തിരാഷ്ട്രീയ,കച്ചോട വാര്‍ത്ത) വാര്‍ത്തകളായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് പൊക്കിക്കൊണ്ട് വന്നത്
എന്ന് കോടതിക്കും ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ടാവണം.
(ഓഫ്‌ ടോപ്പിക്കാണെങ്കിലും :വരദാചാരിയുടെ
"തല" പരിശോധന വാര്‍ത്ത പോലെ.
1997ലെ മാതൃഭൂമി,മനോരമ,കൌമുദി
"സഹകരണവകുപ്പ് തല" നാലഞ്ചു കൊല്ലം കൊണ്ട് ആ കടലാസ്സുകളില്‍ തന്നെ "വൈദ്യുത തല' ആയ പോലെ !!)
ഇനിയും താങ്കള്‍ ഉരുളും..സ്വയം അപഹാസ്യമായ രീതിയില്‍ പലതും വളചൊടിച്ച് ശുദ്ധ കള്ളത്തരം എഴുന്നള്ളിക്കും..അതിനാണ് കാരവന്‍ മുന്നോട്ടു എന്ന്
സംസ്കൃതത്തില്‍ പറയുന്നത്‌.

ജനശക്തി said...

മാധ്യമങ്ങളും ഗുണ്ടകളും