Friday, September 18, 2009

സംഘർഷ മേഖലകളിലെ മാധ്യമപ്രവർത്തനം

ഒന്നാം ലോക മഹയുദ്ധം അവസാനിച്ച് 20 കൊല്ലം കഴിഞ്ഞപ്പോൾ രണ്ടാമത്തേത് തുടങ്ങി. അത് അവസാനിച്ചിട്ട് 64 കൊല്ലമായി. ഈ കാലയളവിൽ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായില്ലെന്നതിൽ നമുക്ക് അഭിമാനിക്കാം. പക്ഷെ ഈ കാലത്തും ലോകത്ത് സമാധാനം നിലനിന്നിരുന്നില്ലെന്നത് മറക്കാവുന്നതല്ല. ഇക്കാലമത്രയും ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിട്ടുണ്ട്. അന്റാർട്ടിക്കാ ഭൂഖണ്ഡം മാത്രമാണ് ഇതിന് അപവാദമായി ചൂണ്ടിക്കാണിക്കാവുന്നത്. അവിടെ കഴിഞ്ഞുകൂടുന്ന പെൻഗ്വിനുകൾക്ക് മനുഷ്യന്റെ സ്വഭാവമില്ല.

സംഘർഷം വാർത്തയാണ്. അതുള്ളിടത്ത് മാധ്യമപ്രവർത്തകർ ഓടിയെത്തുന്നു. കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് 350 മാധ്യമപ്രവർത്തകർ സംഘർഷ മേഖലകളിൽ കൊല്ലപ്പെട്ടതായി ഒരു പഠന റിപ്പോർട്ട് പറയുന്നു. പലരെയും അന്യോന്യ പോരാടുന്ന വിഭാഗങ്ങളിൽ പെടുന്നവർ മന:പൂർവ്വം കൊല്ലുകയായിരുന്നു.

സംഘർഷങ്ങൾ റിപ്പോർട്ടു ചെയ്യുക മാത്രമാണൊ മാധ്യമങ്ങളുടെ കർത്തവ്യം? അതോ അവയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ അവർ പങ്കാളികളാകണോ? പല സമൂഹങ്ങളിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അതിന്റെ ഫലമായി നിഷേധാത്മകപായ സമീപനം സ്വീകരിച്ച് സംഘർഷങ്ങൾ ആളിപ്പടർത്തുന്നതിനു പകരം മാധ്യമങ്ങൾ സമാധാനത്തിന്റെയും സമവായത്തിന്റെയും സന്ദേശവാഹകരാകണമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. ഈ ആശയം പ്രചരിപ്പിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് ജർമ്മനിയിലെ “പീസ് കൌണ്ട്സ്” (Peace Counts). ലോകത്തിന്റെ പല ഭാഗത്തും അത് ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ സംഘടനയുടെ മുഖ്യ പ്രവർത്തകനായ മൈക്കൽ ഗ്ലിഷ് (Michael Gleich) ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സഹകരണത്തൊടെ മാധ്യമപ്രവർത്തകർക്കായി സംഘർഷപ്രദേശങ്ങളിൽ സമാധാനപ്രക്രിയയ്ക്ക് സഹായകമായ രീതിയിൽ എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് ഒരു ശില്പശാല നടത്തുകയുണ്ടായി. അതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത് ഞാനാണ്.

പ്രസ് ക്ലബ്ബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ വിദ്യാർത്ഥികൾക്കായി ഇതെ വിഷയത്തിൽ ഗ്ലിഷ് നാളെ ശില്പശാല നടത്തുന്നതാണ്.

4 comments:

പാവപ്പെട്ടവൻ said...

(:

Unknown said...

////സംഘർഷങ്ങൾ ആളിപ്പടർത്തുന്നതിനു പകരം മാധ്യമങ്ങൾ സമാധാനത്തിന്റെയും... സന്ദേശവാഹകരാകണമെന്ന അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. ഈ ആശയം പ്രചരിപ്പിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ(എന്ല്ജി.ഓ)് ജർമ്മനിയിലെ “പീസ് കൌണ്ട്സ്” (Peace Counts).ലോകത്തിന്റെ പല ഭാഗത്തും അത് ഈ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു...ഈ സംഘടനയുടെ മുഖ്യ പ്രവർത്തകനായ മൈക്കൽ ഗ്ലിഷ് (Michael Gleich) ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ.....അതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത് ഞാനാണ്.//////


ബീയാര്പിയുടെയും നമ്മുടെയുമെല്ലാം എത്രയും പ്രീയപെട്ട എം.എന്‍ വിജയന്‍ മാഷ്‌ സംശയിച്ച അധിനിവേശത്തിന്റെ കടന്നുവരവ്(അത് മാനായും ചെമ്മരിയാടായും പിന്നെ എന്‍.ജി.ഓ ആയും ഒക്കെ വരാം) ആണോ സാര്‍ ഇത്..
പിന്നെ മൂപ്പിലാന്‍ മാര്‍ക്ക് അടുപ്പിലും ....ആവാമല്ലോ അല്ലെ സാര്‍ ?

(മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ലേ , വേണം, വേണം...)

BHASKAR said...

Swasthika, പലതരത്തിലുള്ള എൻ‍.ജി.ഒ.കളുണ്ടല്ലൊ. സംഘടനയുടെ ലക്ഷ്യവും രീതിയും മനസ്സിലാക്കിയശേഷം ഉചിതമെന്ന് തോന്നുന്നതുമായി സഹകരിക്കുന്ന സമീപനമാണ് ഞാന്‍ സ്വീകരിക്കുന്നത്.

Unknown said...

അതു നല്ല സമീപനം തന്നെ. എങ്കിലും 'ചില'പൌരപ്രമുഖരാല്‍ കള്ളികളില്‍ പെടുത്തപ്പെട്ടവര്‍ "സംഘടനയുടെ ലക്ഷ്യവും രീതിയും മനസ്സിലാക്കിയശേഷം ഉചിതമെന്ന് തോന്നുന്നതുമായി സഹകരിച്ചാലും(അവരും താങ്കളും പറയുന്നത്‌ ഒരേ ന്യായീകരണം)" ശീതീകരിച്ച്ച മാധ്യമ വെള്ളി വെളിച്ചത്തിരുന്നു മാനായും മാടായും എന്‍.ജി.ഓ ആയും ഉള്ള അധിനിവേശ ആഗമനത്തെ കുറിച്ച് നീളത്തില്‍ വെടി വെക്കുന്നതും അധിനിവേശ പ്രധിരോധം ചാനലുകളില്‍ ആഘോഷിക്കുന്നതും കന്ടതൊണ്ട്‌ ചോദിച്ചു പോയതാണ്. ക്ഷമിക്കൂ സാര്‍.