Thursday, March 17, 2011

മാതൃഭൂമി പത്രാധിപർക്കയച്ച, പ്രസിദ്ധീകരിക്കാത്ത കത്ത്

“വെബ്‌വേൾഡിന്റെ അമ്പത് ശതമാനത്തിലധികം ഇവിടെ ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്” എന്ന എൻ.എസ്.മാധവന്റെ പ്രസ്താവത്തെ ചോദ്യം ചെയ്തുകൊണ്ട് ഞാൻ മാതൃഭൂമി പത്രാധിപർക്ക് എഴുതിയ കത്ത് ആഴ്ചപ്പതിപ്പ് കഴിഞ്ഞ മാസം ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പല സുഹൃത്തുക്കളും ഇവിടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

മാധവൻ അടുത്ത ലക്കത്തിൽ അതിനോട് ദീർഘമായി പ്രതികരിക്കുകയുണ്ടായി. ആ സമയത്ത് ഈ വിഷയത്തിൽ ഫേസ്‌ബുക്ക് സ്നേഹിതർ അഭിപ്രായപ്രകടനം നടത്തുകയായിരുന്നു. മാധവന്റെ മറുപടി അവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി ഞാൻ അവിടെ ഒരു കമന്റ് പോസ്റ്റ് ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വെബ്ബിൽ ലഭ്യമല്ലാത്തതുകൊണ്ട് മാധവന്റെ കത്തിലേക്ക് ലിങ്ക് കൊടുക്കാൻ കഴിഞ്ഞില്ല.

പ്രതീക്ഷിക്കാവുന്നതുപോലെ, കത്തിൽ മാധവൻ നേരത്തെ നടത്തിയ അവകാശവാദം ആവർത്തിച്ചു. കൂടാതെ നമ്മുടെ സാംസ്കാരികസംവാദത്തിന്റെ പതിവ് ശൈലിയിൽ ചില ആക്ഷേപങ്ങളും ഉന്നയിച്ചു. ഇന്റർനെറ്റ് സ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയിൽ ഞാൻ ഒരു ബ്യൂറോക്രാറ്റിന്റെ മനസ് കണ്ടത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഹിന്ദുത്വവാദികളെ പിന്തുണച്ചതിന്റെ പാപം കഴുകി കളയാനായി ഞാൻ ബ്യൂറോക്രാറ്റുകളുടെ മേൽ മേക്കിട്ടു കയറുകയാണെന്ന് അദ്ദേഹം എഴുതി. ആരുടെയും നല്ല സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തതുകൊണ്ട് വ്യക്തിപരമായ ആക്ഷേപങ്ങളെ ഞാൻ കാര്യമാക്കാറില്ല. എന്നാൽ വിമർശനം സംശയാസ്പദമായ വസ്തുതകളുടെ അടിസ്ഥാനത്തിലാകുമ്പോൾ അവയെ ചോദ്യം ചെയ്യണമെന്നതുകൊണ്ട് ആദ്യഭാഗത്തോട് പ്രതികരിച്ചുകൊണ്ട് ഞാൻ മാതൃഭൂമി പത്രാധിപർക്ക് വീണ്ടും കത്തെഴുതി. അത് പ്രസിദ്ധീകരിക്കപ്പെടാത്ത സാഹചര്യത്തിൽ ബ്ലോഗിലും ഫേസ്‌ബുക്കിലും നടന്ന ചർച്ചയിൽ പങ്കെടുത്ത സുഹൃത്തുക്കളുടെ അറിവിലേക്കായി ഇവിടെ കൊടുക്കുന്നു:

‘ഇന്റർനെറ്റ് ഹിന്ദു‘ തീവ്രവാദിയുടെ പര്യായമാണോ?

“ഹൈന്ദവ തീവ്രവാദികൾ” എന്ന വാക്കുകൾ ഒഴിവാക്കി “ഇന്റർനെറ്റ് ഹിന്ദു” എന്ന പ്രയോഗത്തെ അവലംബിച്ചു കൊണ്ടാണ് എൻ. എസ്. മാധവൻ അദ്ദേഹത്തിന്റെ മുൻ പ്രസ്താവത്തെ ന്യായീകരിക്കുന്നത്. ഹിന്ദുത്വവാദികൾ വെബ്‌ലോകത്ത് സജീവമാണെന്നത് നേരത്തെ ഞാൻ ശരിവെച്ചിട്ടുള്ളതാണ്. അവരെല്ലാം തീവ്രവാദികളാണെന്ന പ്രസ്താവത്തെയാണ് ഞാൻ ചോദ്യം ചെയ്തത്. എന്തടിസ്ഥാനത്തിലാണ് വെബ്‌വേൾഡിന്റെ 50 ശതമാനത്തിലധികം ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണെന്ന നിഗമനത്തിലെത്തിയതെന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന ഉത്തരം ഒരു ചെറിയ പത്രം നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്തവരിൽ 88.9 ശതമാനവും ‘ഇന്റർനെറ്റ് ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിച്ചു എന്നാണ്. അദ്ദേഹം അംഗീകരിക്കുന്ന സാഗരിക ഘോഷിന്റെ നിർവചന പ്രകാരവും ‘ഇന്റർനെറ്റ് ഹിന്ദു’ക്കൾ മൊത്തത്തിൽ തീവ്രവാദികളാകുന്നില്ല. മുസ്ലിങ്ങളോടും സ്ത്രീകളോടും മതേതരവാദികളോടുമൊക്കെയുള്ള കൊടും വെറുപ്പു മതിയോ ഒരാളെ തീവ്രവാദിയായി കണക്കാക്കാൻ?.
ബി.ആർ.പി. ഭാസ്കർ
തിരുവനന്തപുരം

8 comments:

POIKAYIL said...

It seems that u are very much interested in defencing the Hindutua forces in India.Why?

Unknown said...

totally agree to your point, Internet Hindus, Hindu extremism and Hindu terrorism are different.

su-darsanam said...

and of cource a real Hindu is different in al means....I am with bhaskar and not opposing NS.... sometimes everone must reveal the real self...go through the writings of BRP and NS.. even they may not fully with the views they aired earlier...I think it is the right time to expose the so called intellectual malayalees....

Arif Zain said...

Advocates of all type of fundamentalism and extremism are active on internet, however, anti-extremists are equally active.

ഭൂമിപുത്രി said...

From what I understand BRP sir is only trying to drive home the point that an extremist (a person who holds extreme views) and terrorist are not one and the same.
Terrorist is a radical who employs terror as a political weapon and often uses religion as a cover for terrorist activities.
Please correct me if I am wrong Sir.
It doesn't mean that he supports extremism of any nature.

ഭൂമിപുത്രി said...

tracking...

Unknown said...

..........വായിച്ചു, പോകുന്നു....

Greenpeople said...

BRP bound to answer the comments.. But till he keeping silence.. It questioning the intention..
To define Extremism or Terrorism have no logical values... Everyone have the right to define and call other who considered as their rivals ..
BRP done an unnecessary interference in NS,s comment...