
അമേരിക്കന് വാര്ത്താവാരികയായ ടൈം അതിന്റെ ന്യൂ ഡല്‍ഹി ബ്യൂറോ ചീഫായി ജ്യോതി തോട്ടം എന്ന ഇന്ത്യന് വംശജയെ നിയമിച്ചിരിക്കുന്നു. അടുത്ത മാസം ഇന്ത്യയിലെത്തി ചാര്ജെടുക്കും.
ജ്യോതി ഇപ്പോള് ടൈം ആസ്ഥാനത്ത് സീനിയര് എഡിറ്ററാണ്.
ജ്യോതിയുടെ അമ്മ മലയാളിയായ നഴ്സാണ്. ജ്യോതിക്ക് മൂന്ന് വയസുള്ളപ്പോള് അവര് അമേരിക്കയിലെത്തി. ആദ്യം ന്യൂ യോര്‍ക്കിലും പിന്നീട് ടെക്സാസിലെ ഹൂസ്റ്റണിലുമായാണ് ജ്യോതി കുട്ടിക്കാലം ചിലവഴിച്ചത്.
അമേരിക്കയിലും ക്യാനഡയിലുമുള്ള ഏഷ്യന് വംശജരായ പത്രപ്രവര്ത്തകരുടെ സംഘടനയായ സൌത്ത് ഏഷ്യന് ജേറ്ണലിസ്റ്റ്സ് അസോസിയേഷന്റെ മുന് പ്രസിഡന്റാണു ജ്യോതി തോട്ടം.
No comments:
Post a Comment