പൊലീസും മാധ്യമങ്ങളും കഴിഞ്ഞ കൊല്ലം ഭീകരസംഘടനയായി മുദ്രകുത്തിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് സെപ്തംബർ 23 ‘മാധ്യമ ഭീകരത വിരുദ്ധ ദിന’മായി ആചരിക്കുന്നു.
വാർത്തയും ഇത് സംബന്ധിച്ച് ഡി.എച്ച്.ആർ.എം. പുറത്തിറക്കിയ പോസ്റ്ററും CounterMedia വെബ്‌സൈറ്റിൽ കാണാം.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Showing posts with label DHRM. Show all posts

Thursday, September 9, 2010
Sunday, July 25, 2010
കോടിയേരിയുടെ പൊലീസ് ഹിന്ദുത്വ സംരക്ഷകരോ?
ബി.ആര്‍.പി. ഭാസ്‌കര്‍
കൊല്ലം ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ മുഖപത്രമായ 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്യാനെത്തിയവരെ പൊലീസ് പിടികൂടിയതായി ഏതാനും ദിവസം മുമ്പ് 'മാധ്യമ'ത്തില്‍ കണ്ടപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. എഡിറ്റര്‍ കെ.ആര്‍. രമ്യയോട് ചോദിച്ചപ്പോള്‍ ദലിത് കോളനികളില്‍ വാരിക വിതരണം സി.പി.എം പ്രാദേശികനേതാക്കള്‍ തടയുന്നതായും പത്രക്കെട്ടുമായി ചെല്ലുന്ന സംഘടനാപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായും പറഞ്ഞു.
കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തില്‍ വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഡി.എച്ച്.ആര്‍.എം എന്നൊരു ദലിത് തീവ്രവാദസംഘടന ശക്തി പ്രകടിപ്പിക്കാന്‍ ഒരു നിരപരാധിയെ കൊലപ്പെടുത്തിയെന്ന് പൊലീസ് പ്രചരിപ്പിക്കുകയുണ്ടായി. ഭീകരവാര്‍ത്തകളുടെ വിപണന സാധ്യത അറിവുള്ള മാധ്യമങ്ങള്‍ 'ദലിത് തീവ്രവാദം' ആഘോഷിച്ചു. പൊലീസ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തേടി ദലിത് കോളനികള്‍ റെയ്ഡ് ചെയ്തു.
പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമൊത്ത് വര്‍ക്കല ചെന്നപ്പോഴാണ് മാധ്യമങ്ങളെ ഉപയോഗിച്ച് പൊലീസ് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭീകരസ്വഭാവം എനിക്ക് ബോധ്യമായത്. ദലിത്‌വേട്ടയില്‍ ശിവസേന പൊലീസിന്റെ കൂട്ടാളിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി 5,000ല്‍ പരം വോട്ടു നേടിയ ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് എല്‍.ഡി.എഫും യു.ഡി.എഫും പൊതുവായ ആവശ്യമായി കണ്ടു. ദലിതരെ ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഡി.എച്ച്.ആര്‍.എമ്മിനെ ഒതുക്കേണ്ടത് മദ്യമയക്കുമരുന്നു ലോബിയുടെയും അവരില്‍നിന്ന് പ്രതിഫലം പറ്റുന്നവരുടെയും ആവശ്യം കൂടിയായിരുന്നു. ഏതാനും ദിവസം മുമ്പ് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരത്തില്‍ നിന്ന് ശിവപ്രസാദിന്റെ കൊലപാതകത്തിനു മുമ്പുതന്നെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പിടികൂടാന്‍ ശ്രമം തുടങ്ങിയിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ദലിതര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ വര്‍ക്കല ചെന്നപ്പോള്‍ എറണാകുളത്തു നിന്നിറങ്ങുന്ന സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ രണ്ട് ലക്കങ്ങള്‍ ഞാന്‍ ആദ്യമായി കണ്ടു. അതിന്റെ ഉയര്‍ന്ന നിലവാരം എന്നെ അദ്ഭുതപ്പെടുത്തി. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരെല്ലാം ജയിലിലോ ഒളിവിലോ ആയിരുന്നതുകൊണ്ട് അന്ന് അതിന്റെ പ്രസിദ്ധീകരണം നിലച്ചിരുന്നു. പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യമുണ്ടായപ്പോള്‍ വാരിക വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. വര്‍ക്കല സംഭവത്തെത്തുടര്‍ന്നുണ്ടായ പീഡനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളായിരുന്നു പിന്നീടുള്ള ലക്കങ്ങളില്‍. പത്രവിതരണം തടയുന്നതു സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് എഡിറ്റര്‍ ശേഖരിച്ച് അയച്ചുതന്ന വിവരത്തിന്റെ സംക്ഷിപ്തരൂപം ഇവിടെ ചേര്‍ക്കുന്നു:
തിരുവനന്തപുരം ജില്ല
വര്‍ക്കല സ്വദേശികളായ സുകു, നന്ദു എന്നിവര്‍ ചാവര്‍കോട്ടെ സജീവുമൊത്ത് പാരിപ്പള്ളി നീരോന്തി പ്രദേശത്ത് സ്വതന്ത്ര നാട്ടുവിശേഷം വില്‍ക്കാനെത്തിയപ്പോള്‍ 'നിങ്ങളുടെ അറിവ് ഇവിടെ കൊടുക്കേണ്ട, അതിനിവിടെ ഞങ്ങളുണ്ട്' എന്നുപറഞ്ഞ് ഡി.വൈ.എഫ്.ഐയുടെയും ശിവസേനയുടെയും പ്രാദേശികനേതാക്കളടങ്ങുന്ന ഒരു സംഘം തടഞ്ഞു. പിന്നീട് പോലീസെത്തി അവരെ അറസ്റ്റു ചെയ്തു. 'സമൂഹത്തെ നശിപ്പിക്കുന്ന പ്രസിദ്ധീകരണവുമായി ഇറങ്ങിയിരിക്കുകയാണോടാ' എന്നായിരുന്നു പൊലീസിന്റെ ചോദ്യം.
മുദാക്കല്‍ പഞ്ചായത്തില്‍ വാരിക വില്‍ക്കാന്‍ പോയ അവനവഞ്ചേരി സ്വദേശികളായ ലളിത, രാജീവ്, വസന്ത എന്നിവരെ വാര്‍ഡ് മെംബറുടെ സഹോദരി വിലക്കി. വീണ്ടും ചെന്നാല്‍ പിടിച്ച് പൊലീസില്‍ ഏല്പിക്കുമെന്ന് താക്കീത് ചെയ്തു. പിന്നീട് സി.പി.എം. പ്രവര്‍ത്തകര്‍ ദലിതരുടെ വീടുകളില്‍ കയറി 'സ്വതന്ത്ര നാട്ടുവിശേഷം' വാങ്ങരുതെന്ന് നിര്‍ദേശിച്ചു.
കൊല്ലം ജില്ല
ജൂലൈ 8ന് വെളിച്ചക്കാലയിലെ സുധി കൊട്ടാരക്കര നീലേശ്വരത്ത് 'സ്വതന്ത്ര നാട്ടുവിശേഷം' വിതരണം ചെയ്തശേഷം ബൈജു എന്ന സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോള്‍ പൊലീസെത്തി അറസ്റ്റ്് ചെയ്തു. തന്മൂലം വര്‍ക്കലയിലും കൊല്ലത്തും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളില്‍ പ്രതിയായ സുധിക്ക് ജാമ്യവ്യവസ്ഥപ്രകാരം ആ സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം തുടര്‍ന്നാല്‍ പുറംലോകം കാണാനാകാത്ത തരത്തിലുള്ള കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയോടെയാണ് അടുത്ത ദിവസം സുധിയെ പൊലീസ് വിട്ടത്.
വാളത്തുംഗല്‍ സ്വദേശി രാജു വെളുനല്ലൂര്‍ പഞ്ചായത്തിലെ കുളവയല്‍ പനയറക്കോണം കോളനിയില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ വാര്‍ഡ് മെംബര്‍ തടഞ്ഞു. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരായ പ്രേമിതയും ശാന്തിപ്രിയയും അവിടെയെത്തി. മൂവരുടെയും കൈയിലുണ്ടായിരുന്ന വാരികയുടെ 250ഓളം പ്രതികള്‍ പിടിച്ചുപറിച്ചശേഷം അയാള്‍ പൂയപ്പള്ളി പൊലീസ്‌സ്‌റ്റേഷനിലെ എസ്.ഐയെ വിളിച്ചുവരുത്തി. തന്റെ സ്‌റ്റേഷന്‍പരിധിയില്‍ തീവ്രവാദ പ്രസിദ്ധീകരണം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്.ഐ. അഭിലാഷ് ഒരു പത്രക്കെട്ടെടുത്ത് രാജുവിന്റെ തലയിലടിച്ചു. പിന്നീട് അയാള്‍ തറയില്‍ ചിതറിയ വാരികകളില്‍ അവരെക്കൊണ്ട് കാര്‍ക്കിച്ചു തുപ്പിച്ചു.
ജൂലൈ 10ന് വാമനപുരം സ്വദേശി അനിലും വെഞ്ഞാറമൂട് സ്വദേശി രാഘവനും അയിരുകുഴി കണ്ണംകോട് അനിയുമായി വാരിക വിതരണത്തിന് ചിതറയിലേക്ക് പോകുമ്പോള്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അവരെ തടഞ്ഞു. ഡി.എച്ച്.ആര്‍.എംകാര്‍ തീവ്രവാദികളായതുകൊണ്ട് അനിയുടെ വീട്ടില്‍ പുറത്തുനിന്ന് വരുന്നവര്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ അനുമതി വാങ്ങണമെന്ന് അവര്‍ പറഞ്ഞു. അനിലിനെയും രാഘവനെയും മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന വാരികയുടെ 80ഓളം കോപ്പികളും മൊബൈല്‍ഫോണും പിടിച്ചെടുക്കുകയും ചെയ്തശേഷം അവര്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് 'തീവ്രവാദികളെ കിട്ടിയിട്ടുണ്ട്' എന്നറിയിച്ചു. പൊലീസെത്തി അവരെ അറസ്റ്റ് ചെയ്തു. വീടുകളില്‍ അതിക്രമിച്ചു കയറി എന്നതാണ് അവര്‍ക്കെതിരെ ചുമത്തിയ കുറ്റം. രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരുടെ ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അതുകൊണ്ട് അതിന് ശ്രമിക്കരുതെന്നും പറഞ്ഞാണ് അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയശേഷം അവരെ വിട്ടയച്ചത്.
രനുരാജ്, സിമു, അനിത, അജിത, ഷൈല എന്നിവര്‍ വാരിക വിതരണം ചെയ്യുമ്പോള്‍ 25ഓളം സി.പി.എം പ്രവര്‍ത്തകര്‍ പവിത്രേശ്വരം സൊസൈറ്റി മുക്കില്‍ തടഞ്ഞു നിര്‍ത്തി ആണുങ്ങളെ മടല്‍ വെട്ടി അടിക്കുകയും പെണ്ണുങ്ങളുടെ വസ്ത്രം വലിച്ചു കീറുകയും അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആഴ്ചപ്പതിപ്പിന്റെ 150ഓളം കോപ്പികളും 2,500ഓളം രൂപയും അക്രമികള്‍ പിടിച്ചു പറിച്ചു. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
കിളിമാനൂരിലെ അനില്‍ സ്ഥലവാസികളായ രാജേന്ദ്രന്‍, സുജാതന്‍ എന്നിവരുമൊത്ത് വാളകം തേവന്നൂരില്‍ വാരിക വിതരണം ചെയ്യുമ്പോള്‍ വിനോദ്, വിജയകുമാര്‍ എന്നിവര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും കൊട്ടാരക്കര പൊലീസിന് കൈമാറുകയും ചെയ്തു. അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കി. അതിനടുത്ത ദിവസം മാത്രമാണ് അവര്‍ക്ക് ജാമ്യത്തില്‍ പുറത്തു പോകാനായത്.
ജൂലൈ 17ന് ഭൂതക്കുളത്ത് പ്രകാശിന്റെ വീട്ടില്‍ 95 പേര്‍ പങ്കെടുത്ത വായനക്കാരുടെ കൂട്ടായ്മ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പൊലീസ് സംഘമെത്തി പ്രകാശിനെയും ഡി.എച്ച്.ആര്‍.എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രശാന്തിനെയും അറസ്റ്റു ചെയ്ത് പരവൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിന്റെ കാരണം ചോദിച്ചിട്ട് പറഞ്ഞില്ല. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് എന്തിന് കൊല്ലം ജില്ലയില്‍ വന്നുവെന്ന് ചോദിച്ചുള്ള ചോദ്യം ചെയ്യലിനിടയില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ 'ആള്‍ക്കാരെ വെട്ടിക്കൊല്ലുന്ന നീയൊക്കെ ആഴ്ചപ്പതിപ്പ് ഇറക്കി രക്ഷപ്പെടാമെന്ന് കരുതേണ്ട, ഒന്നിനെയും വെറുതെ വിടില്ല' എന്നിങ്ങനെ ഭീഷണിപ്പെടുത്തി. അറസ്റ്റു വിവരം അറിഞ്ഞ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ രാത്രി പൊലീസ്‌സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ട് മണിയോടെ ഇരുവരെയും വിട്ടയച്ചു.
ആലപ്പുഴ ജില്ല
ചിറക്കര സ്വദേശി മോഹനന്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താമരക്കുളം പ്രദേശങ്ങളില്‍ 'സ്വതന്ത്ര നാട്ടുവിശേഷം' വിറ്റ് തിരികെപോകുമ്പോള്‍ പൊലീസ് തടഞ്ഞു. 'നീയൊക്കെ പരിചയമില്ലാത്ത സ്ഥലത്ത് എന്തിനു വരുന്നു' എന്ന് ചോദിച്ച് മോഹനനെ മാറ്റി നിര്‍ത്തി ഒപ്പമുണ്ടായിരുന്ന ബിനുവിനെ പിടിച്ചുകൊണ്ടുപോയി. ഒരു ദിവസം കസ്റ്റഡിയില്‍ വെച്ചശേഷമാണ് ബിനുവിനെ വിട്ടത്. ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ ഇനിയും ചെന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തിയിട്ടാണ് ഇരുവരെയും വിട്ടത്.
ഇടുക്കി ജില്ല
മാത്യൂസ്, തങ്കച്ചന്‍, രാജു എന്നിങ്ങനെ പല പേരുകള്‍ നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്ത ഒരാള്‍ ഉടുമ്പന്‍ചോല പ്രദേശത്ത് ദലിത്‌വീടുകളിലെത്തി വാരിക വാങ്ങരുതെന്ന് പറഞ്ഞു. കടയില്‍ കിട്ടുന്ന പ്രസിദ്ധീകരണങ്ങള്‍ മാത്രം വാങ്ങി വായിക്കാന്‍ അയാള്‍ ഉപദേശിച്ചു.
തൃശൂര്‍ ജില്ല
വെസ്റ്റ് കൊരട്ടിയിലെ അശ്വതി മാള കുരുവിളശ്ശേരി സെല്‍വരാജിന്റെ വീട്ടില്‍ വാരിക കൊടുക്കാന്‍ ചെന്നപ്പോള്‍ സ്ഥലത്തെ കമ്യൂണിസ്റ്റ് നേതാവായ ലാലു തടയുകയും ബാഗിലും ശരീരത്തിലും ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം പൊലീസില്‍ ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോടോ ഫോണില്‍ സംസാരിച്ച ശേഷം ഇനി ആഴ്ചപ്പതിപ്പ് വില്‍ക്കാന്‍ വരരുതെന്ന് പറഞ്ഞ് അയാള്‍ അശ്വതിയെ വിട്ടയച്ചു.
ഈയിടെ നടന്ന സംഭവങ്ങള്‍ മാത്രമാണ് മുകളില്‍ കൊടുത്തത്. പൊലീസും സി. പി.എമ്മുകാരും ചേര്‍ന്ന് പല സ്ഥലങ്ങളില്‍ ഒരേസമയം ഒരേ വിധത്തില്‍ പെരുമാറുമ്പോള്‍ അത് യാദൃച്ഛികമാണോ മറ്റെവിടെയോ എടുത്ത തീരുമാനത്തിന്റെ നടപ്പാക്കലാണോ എന്ന ചോദ്യം അപ്രസക്തമല്ല. സി.പി.എമ്മിന്റെ എതിര്‍പ്പ് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏറ്റവുമധികം ദലിത് വോട്ടുകള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി സി.പി.എം ആകയാല്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ വളര്‍ച്ച ഏറ്റവുമധികം നഷ്ടമുണ്ടാക്കുക അതിനാകുമല്ലോ. എന്നാല്‍ ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസുകാരും ആര്‍.എസ്.എസുകാരും 'സ്വതന്ത്ര നാട്ടുവിശേഷ'ത്തിന്റെ വിതരണം തടഞ്ഞിട്ടുണ്ട്. വലിയ പത്രമാപ്പീസില്‍ ഒരു കല്ലു വന്നുവീണാല്‍ പത്രസ്വാതന്ത്ര്യം അപകടത്തില്‍ എന്ന് മുറവിളിക്കുന്ന ഉടമകളുടെയും പത്രപ്രവര്‍ത്തകരുടെയും സംഘടനകള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ചെറിയ പത്രത്തിന്റെ മേല്‍ ഭരണകക്ഷി പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന കടന്നാക്രമണം ശ്രദ്ധിക്കുന്നതേയില്ല.
വാളകത്തെ അറസ്റ്റിനെ തുടര്‍ന്ന് സ്വതന്ത്ര നാട്ടുവിശേഷത്തിന്റെ കോപ്പി പരിശോധിച്ച കൊട്ടാരക്കര എസ്.ഐ. മഞ്ജുലാല്‍ മഹസ്സറില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'എട്ടാം പേജു മുതല്‍ 13ാം പേജു വരെയുള്ള ഭാഗങ്ങളില്‍ ആര്‍.എസ്.എസ്സിനെയും ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരെയും കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശിച്ചിട്ടുള്ളതാകുന്നു'. കോടിയേരി ബാലകൃഷ്ണന്റെ പൊലീസ് ഹിന്ദുത്വത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണോ? പൊലീസ് സംരക്ഷിക്കുന്ന 'ഉയര്‍ന്ന ജാതിക്കാര്‍ ആരൊക്കെയാണെന്നും അവരെ എത്ര ഉയരത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ആഭ്യന്തരമന്ത്രി ദയവായി വ്യക്തമാക്കണം. (മാധ്യമം, ജുലൈ 25, 2010)

Labels:
DHRM,
Hindutva,
Kerala Police,
Kodiyeri Balakrishnan
Tuesday, July 13, 2010
ദലിത് തീവ്രവാദം ആരുടെ സൃഷ്ടി?
Monday, June 28, 2010
ഡി.എച്ച്.ആർ.എം. ചെയർമാൻ വി.വി.സെൽവരാജിന് സ്വീകരണം
വർക്കല ശിവപ്രസാദ് കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഏതാനും ദിവസം മുമ്പ് ജാമ്യത്തിലിറങ്ങിയ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ചെയർമാൻ വി. വി. സെൽവരാജിന് സംഘടന ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആവേശപൂർവ്വം സ്വീകരണം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡി.എച്ച്.ആർ.എം. പ്രവർത്തകർ രാവിലെ തന്നെ സെക്രട്ടേറിയറ്റ് മുന്നിലെത്തിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം ഈ പരിപാടിയെ സാധാരണ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമാക്കി. പലരും ഡി.എച്ച്.ആർ.എം. യൂണിഫോമായ അംബെദ്കറുടെ പടമുള്ള ടീഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.
പന്ത്രണ്ടരയോടെ എത്തിയ സെൽവരാജിനെ അണികൾ കൊട്ടും പാട്ടുമായി വരവേറ്റു. തുടർന്ന് എട്ടു തിരിയുള്ള പരമ്പരാഗത വിളക്ക് തെളിയിച്ചുകൊണ്ട് ഞാൻ പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. പി.യു.സി.എൽ, എസ്.ഡി.പി.ഐ., സോളിഡരിറ്റി യൂത്ത് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
എന്റെ ഉത്ഘാടന പ്രസംഗത്തിന്റെ സംഗ്രഹം
ഈ വേദിയിൽ നിൽക്കുമ്പോൾ ഒരു ചോദ്യം എന്റെ മനസിൽ ഉയരുന്നു. അത് ഇത് നിയമവിധേയമായ പരിപാടിയാണോ എന്നതാണ്. നിങ്ങൾക്ക് അറിവുള്ളതുപോലെ പാതയോരങ്ങളിൽ യോഗങ്ങൾ നടത്തുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ധാരാളം പാതയോര പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഞാൻ ഈ വിധിയെ അനുകൂലിക്കുന്നു. കാരണം സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണ്. അവ ആവിഷ്കാര-സംഘടനാ സ്വാതന്ത്ര്യങ്ങളെ തടയുന്നെന്ന അഭിപ്രായം എനിക്കില്ല. യോഗങ്ങളും ഘോഷയാത്രകളും നടത്താൻ അനുവാദം നൽകുമ്പോൾ എത്രപേർക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കണമെന്ന് കോടതി വിധിയിലുള്ളതായി പത്രങ്ങളിൽ കണ്ടു. പാതയോരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം ആളുകളാണ് ഇവിടെ ഒത്തുചേർന്നിട്ടുള്ളത്. കോടതി വിധിയുടെ വെളിച്ചത്തിൽ യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് ഉചിതമായ സ്ഥലങ്ങൾ നിർദ്ദേശിക്കാനുള്ള ചുമതല അധികൃതർക്കുണ്ട്.
ഡി.എച്ച്.ആർ.എമ്മും സെൽവരാജും പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. നിങ്ങളുടെ സംഘടനയെ തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം പൊലീസ് നടത്തുകയുണ്ടായി. രണ്ട് കാരണങ്ങളാൽ ആ ശ്രമം ഒരളവുവരെ വിജയിക്കുകയും ചെയ്തു. ഒരു കാരണം ഒരു നിരപരാധിയെ വെട്ടിക്കൊന്നെന്ന ആരോപണം മധ്യവർഗ്ഗ സമൂഹത്തിൽ ഭയം പരത്തിയെന്നതാണ്. മറ്റേത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ആ ആരോപണത്തെ പിന്തുണച്ചുവെന്നതാണ്. സാധാരണഗതിയിൽ ഇത്തരം പ്രശ്നങ്ങളെ സമീപിക്കുമ്പോൾ ആരോപണത്തിൽ കഴമ്പുണ്ടൊയെന്നത് എനിക്ക് പ്രശ്നമല്ല. കാരണം ആരോപണ വിധേയർക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും അവ സംരക്ഷിപ്പെടേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു. പ്രതികൾ കുറ്റം ചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരു കുറ്റാരോപണത്തിന്റെ മറവിൽ ഒരു സമൂഹത്തെയാകമാനം വേട്ടയാടാൻ പൊലീസിന് അവകാശമില്ല.
ശിവപ്രസാദിന്റെ കൊല നടന്നിട്ട് മാസം പത്തായി. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പക്ഷെ നിങ്ങൾക്കെതിരായ തീവ്രവാദ ആരോപണം ഇന്ന് വളരെപ്പേർ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വിശ്വസനീയമായ ഒരു തെളിവും ജനങ്ങളുടെ മുന്നിൽ വെയ്ക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകം കൂടാതെ ശ്രീനാരായണ പ്രതിമ തകർത്തതിനും പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് പറഞ്ഞിട്ടുള്ളത് തൊടുവെ ദലിത് കോളനി വളഞ്ഞ പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിമ തകർത്തതെന്നാണ്. ശിവപ്രസാദിന്റെ കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് പൊലിസ് തൊടുവെ കോളനി വളഞ്ഞെന്ന വെളിപ്പെടുത്തലോടെ പൊലീസ് കെട്ടിപ്പടുത്ത തീവ്രവാദ കഥ പൊളിഞ്ഞിരിക്കുകയാണ്. പക്ഷെ നിങ്ങൾക്കെതിരായ കേസ് ഇപ്പോഴും നിലനിൽക്കുന്നു. സാക്ഷികളെ നിരത്തിയും നല്ല അഭിഭാഷകനെക്കൊണ്ട് വാദിപ്പിച്ചും നിരപരാധിത്വം തെളിയിക്കാനുള്ള നിങ്ങളുടെ കടമ അവശേഷിക്കുന്നു.
നിങ്ങൾ പരീക്ഷണത്തിന്റെ ഒരു ഘട്ടം പിന്നിട്ടതായി ഞാൻ പറഞ്ഞു. ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും സ്വയം സംഘടിച്ച് മുന്നോട്ടുവരുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് നിങ്ങൾക്ക് ഇനിയും പരീക്ഷണങ്ങൾ നേരിടേണ്ടിവരും. അയ്യങ്കാളിയുടെ കാലത്തിനുശേഷം ആദ്യമായാണ് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ദലിത് നേതൃത്വം കേരളത്തിൽ ഉയർന്നു വരുന്നത്. ആദിവാസി സമൂഹത്തിൽ നിന്ന് സി. കെ. ജാനു ഉയർന്നു വന്നപ്പോൾ കണ്ട അങ്കലാപ്പ് നാം ഇപ്പോൾ വീണ്ടും കാണുന്നു. ഈ അങ്കലാപ്പാണ് പുതിയ തീവ്രവാദികളെ കണ്ടെത്താൻ മുഖ്യധാരാ കക്ഷികളെ പ്രേരിപ്പിക്കുന്നത്. നിങ്ങളെ പ്രകോപിപ്പിച്ച് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ ശ്രമങ്ങളുണ്ടാകും. ആ കെണിയിൽ വീഴാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.
സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ ഒരു കാര്യം മനസിലാക്കണം. മുഖ്യധാരാ കക്ഷികളിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് കണ്ടതുകൊണ്ടാണ് ദലിതരും ന്യൂനപക്ഷങ്ങളും മറ്റ് ദുർബലവിഭാഗങ്ങളും അവയെ വിട്ടുപോകുന്നത്. ഇത് മുഖ്യധാരാ കക്ഷികളുടെ പരാജയമാണ് സൂചിപ്പിക്കുന്നത്.

Thursday, June 24, 2010
വർക്കല പൊലീസിന്റെ കഥ പൊളിയുന്നു
വർക്കല പൊലീസ് എന്നാണ് ദലിത് വേട്ട തുടങ്ങിയത്?
ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) അതിന്റെ ശക്തി പ്രകടിപ്പിക്കാനായി പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊന്നതാണ് ആദ്യ തീവ്രവാദ സംഭവമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.
കൂടാതെ, ഡി.എച്ച്.ആർ.എം. പ്രവർത്തകർ മുട്ടപ്പലം ചാവടിമുക്കിലെ ശ്രീനാരായണ പ്രതിമ തകർത്തതായും ഗുരുസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞിരുന്നു.
ഡി.എച്ച്.ആർ.എം. സ്ഥാപകൻ ശെൽവരാജ് ഉൾപ്പെടെ ശിവപ്രസാദ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.
ഇന്നത്തെ മലായാള മനോരമ (തിരുവനന്തപുരം എഡിഷൻ, പേജ് 3) പ്രതിമ തകർക്കൽ സംഭവുമായി ബന്ധപ്പെട്ട് ഒരു ഡി.എച്ച്.ആർ.എം. പ്രവർത്തകൻ കൂടി പിടിയിലായതായി റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെ:
2009 സെപ്തംബർ 21ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമം നടന്നത്. തലേദിവസം രാത്രി ശിവഗിരി തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ തുടർച്ചയായിരുന്നു മുട്ടപ്പലത്തേത്. തൊടുവെ കോളനിയിൽ അക്രമം നടന്നതിനെത്തുടർന്ന് പൊലീസ് കോളനി വളഞ്ഞിരുന്നു. അക്രമം നടത്തിയ ഡി.എച്ച്.ആർ.എം. പ്രവർത്തകർ ഇതോടെ കോളനിക്കുള്ളിൽ അകപ്പെട്ടു. ഇവരെ കോളനിയിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി പൊലീസിന്റെ ശ്രദ്ധ തിരിക്കാനായാണ് ചാവടിമുക്കിൽ ആക്രമണം നടത്തിയത്.
ശിവപ്രസാദ് കൊല്ലപ്പെട്ടത് സെപ്തംബർ 23നാണ്. ഗുരുദേവ പ്രതിമ തകർക്കപ്പെട്ടത് സെപ്തംബർ 21ന് പുലർച്ചെ. ഇതിനൊക്കെ മുമ്പെ, സെപ്തംബർ 20ന് രാത്രിയാണ് പൊലീസ് ഡി.എച്ച്.ആർ.എം. ശക്തികേന്ദ്രമായ തൊടുവെ കോളനി വളഞ്ഞത്.പുലർച്ചെ നടന്ന അക്രമം പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നെന്ന വാദം ശരിയാണെങ്കിൽ രാത്രി മുഴുവൻ വളയൽ തുടരുകയായിരുന്നെന്ന് വ്യക്തമാണ്.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ശിവപ്രസാദിന്റെ കൊലപാതകത്തിനും ചാവടിമുക്കിലെ പ്രതിമ തകർക്കലിനും മുമ്പുതന്നെ പൊലീസ് ഡി.എച്ച്.ആർ.എം. പ്രവർത്തകരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയിയിരുന്നു. തൊടുവെ കോളനിയിൽ നടന്ന അക്രമത്തിന്റെ സ്വഭാവം എന്തായിരുന്നു, അതിൽ ശിവസേനയുടെ പങ്ക് എന്തായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസും പത്രവും പാലിക്കുന്ന നിശ്ശബ്ദത അർത്ഥവത്താണ്.

Friday, April 9, 2010
ഭരണകൂട ഭീകരതയുടെ വിവരണവുമായി നാട്ടുവിശേഷം
വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കേരളത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ ദലിത് വേട്ടയുടെ ഫലമായി പ്രസിദ്ധീകരണം നിലച്ച ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവെമെന്റ് (ഡി.എച്ച്.ആർ.എം) മുഖപത്രമായ സ്വതന്ത്ര നാട്ടുവിശേഷം ആഴ്ചപ്പതിപ്പിന്റെ നവീകരിച്ച പതിപ്പ് ഇന്ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.
നേരത്തെ ടാബ്ലോയ്ഡിന്റെ രൂപത്തിലായിരുന്ന വാരിക ഇപ്പോൾ മാസികയുടെ രൂപത്തിലാണ്. ‘ജനാധിപത്യത്തിന്റെ കാവലാളും ജാതി ഇരകളുടെ വഴികാട്ടിയും’ എന്നാണ് നാട്ടുവിശേഷം അവകാശപ്പെടുന്നത്.
മൂന്ന് യുവതികളാണ് നാട്ടുവിശേഷത്തിന്റെ പിന്നിൽ. എഡിറ്റർ: രമ്യ കെ. ആർ, സബ് എഡിറ്റർ: സരിതാ ദാസ്, മാനേജിംഗ് എഡിറ്റർ: സന്ധ്യ പള്ളിമൺ..
പ്രസിദ്ധീകരണം നിലച്ചിരുന്ന കാലത്തെ സംഭവങ്ങൾ സ്വാഭാവികമായും പുതിയ ലക്കത്തിൽ പ്രാമുഖ്യം നേടിയിരിക്കുന്നു. “കേരളം ദലിത് വംശഹത്യയിൽ” എന്ന തലക്കെട്ടിലുള്ള കവർ സ്റ്റോറി പറയുന്നു: “ഭരണകൂട ഭീകരതയും മാധ്യമ ഭീകരതയും ദലിത് കൂട്ടായ്മയെ വേട്ടയാടുന്നു.” കവർ പേജിലെ മറ്റൊരു തലക്കെട്ട്: വർക്കലകൊല്ലം സംഭവം: നിങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതും യഥാർത്ഥത്തിൽ സംഭവിച്ചതും” (ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ തീവ്രവാദി ആരോപണം ഉന്നയിച്ച സംസ്ഥാന പൊലീസ് വർക്കല കൊലപാതകം കൂടാതെ കൊല്ലത്തെ കോടതിയിൽ നടന്ന തീവെയ്പിന്റെയും ഉത്തരവാദിത്തം അവരുടെമേൽ കെട്ടി വെച്ചിട്ടുണ്ട്.)
രമ്യ കെ.ആർ. പേരുവെച്ചെഴുതിയ മുഖലേഖനം ആവശ്യപ്പെടുന്നു: “ഇടതു സർക്കാർ സത്യം പറയുക: ദലിതർ തീവ്രവാദികളോ?” സരിതാ ദാസിന്റെ “ദലിതരോട് ദയ അരുത്” എന്ന ലേഖനം ഭരണകൂട ഭീകരതയുടെ സാക്ഷ്യപ്പെടുത്തലാണ്. പൊലീസ് അതിക്രമങ്ങൾ വിവരിക്കുന്ന മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: “ദലിത് സഹോദരിമാരേ ….മനക്കരുത്ത് നേടൂ … നഗ്നരാകാൻ?”
ദലിത് വേട്ടയുടെ കാഴ്ചകൾ എന്ന ഫോട്ടൊ ഫീച്ചറിൽ അതിക്രമനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങൾ കാണാം.
മനുമനസ് എന്ന കവിതയിൽ തത്തു എഴുതുന്നു:
മനുവിൻ രക്തം മാർക്സിസ്തായാൽ
വേട്ട മറക്കണമെന്നോ?
പാടില്ല അതു പാടില്ല.
ഈ ലക്കതിലെ ഒരു കാർട്ടൂണിൽ പൊലീസ് ഇൻസ്പെക്ടർ ടെലിഫോനിലൂടെ മേലുദ്യോഗസ്ഥനോട് പറയുന്നു: “നിരപരാധിയെ കൊന്നതിന് നിരപരാധികളെ തന്നെ അറസ്റ്റ് ചെയ്തൂ സാാർ”.മറ്റൊന്നിൽ ഇൻസ്പെക്ടർ പറയുന്നു: “കോടതി മാത്രമല്ല വേൾഡ് ട്രെയിഡ് സെന്റർ തകർത്തതും ഇവന്മാരാാ...കത്താതെ കിടക്കുന്നത് സാർ കത്തിച്ചൊ. ഹരിജനങ്ങൾ ഇനിയും കസ്റ്റഡിയിലുണ്ട്“

Sunday, March 7, 2010
ഡി.എച്ച്.ആർ.എം. പ്രവർത്തകർ കസ്റ്റഡി പീഢനത്തെക്കുറിച്ച് സംസാരിക്കുന്നു
വർക്കല ശിവപ്രസാദ് കൊലക്കേസിലെ പ്രതികളായ ദാസ്, ചന്ദ്രശേഖരൻ എന്നീ ഡി.എച്ച്.ആർ.എം. പ്രവർത്തകരെ ജീവൻ ന്യൂസ് ഇന്റർവ്യൂ ചെയ്യുകയുണ്ടായി.
കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപതിയിൽ ചികിത്സയിലാണ്.
അഭിമുഖത്തിൽ അവർ പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച പീഢനത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി.
ജീവൻ ടിവി ദൃശ്യങ്ങൾ യുട്യൂബിൽ ലഭ്യമാണ്:
http://www.youtube.com/watch?v=nw6czeChYXI
.

Wednesday, November 4, 2009
വർക്കല കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ദലിത് ആക്ഷൻ കൌൺസിൽ
വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ദലിത് ആക്ഷൻ കൌൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബി.എസ്.പി., ദലിത് സേവാ സമിതി, അംബേദ്കർ ഐക്യവേദി എന്നിവയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും ഉൾപ്പെടെ 14 സംഘടനകളുടെ സംയുക്ത വേദിയാണ് ദേശീയ അധ;കൃത വർഗ്ഗ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാർ അദ്ധ്യക്ഷനായുള്ള ആക്ഷൻ കൌൺസിൽ.
സത്യകുമാറുമായി പി.ജയചന്ദ്രൻ നടത്തിയ അഭിമുഖസംഭാണത്തിന്റെ റിപ്പോർട്ട് “ഡി.എച്ച്.ആർ.എമ്മിന്റെ മറവിൽ ദലിത് കോളനികളിൽ പൊലീസ് തേർവാഴ്ച” എന്ന തലക്കെട്ടിൽ കേരള ശബ്ദം ഈയാഴ്ച (നവംബർ 15, 2009ലെ ലക്കം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വർക്കല സംഭങ്ങളെ സംബന്ധിച്ച് പൊലീസ് നൽകിയിട്ടുള്ളതും മാധ്യമങ്ങൾ പ്രചരിപ്പിച്ചതുമായ ചില കഥകൾ സത്യകുമാർ അഭിമുഖസംഭാഷണത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയചന്ദ്രന്റെ റിപ്പോർട്ടിൽ നിന്ന്:
വർക്കലയിൽ കൊല ചെയ്യപ്പെട്ട ശിവപ്രസാദ് മുൻപ് ശിവസേനക്കാരനായിരുന്നു. പിന്നീട് വിട്ടുപോയി…
മറ്റൊരാരോപണം ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തു എന്നുള്ളതാണ്. ഒരിക്കലും ദലിതരായി ജനിച്ചവരാരും ശ്രീനാരായണ പ്രതിമ തകർക്കില്ല. അംബേദ്കറേയും അയ്യങ്കാളിയേയും പോലെതന്നെ ശ്രീനാരായണഗുരുവിനെയും ആരാധിക്കുന്നവരാണ് ദലിതർ…
പൊലീസ് മറച്ചുപിടിച്ച ശിവപ്രസാദിന്റെ ശിവസേനയുമായുള്ള പൂർവബന്ധത്തെക്കുറിച്ച് മറ്റൊരു ദലിത് നേതാവായ പന്തളം രാജേന്ദ്രനിൽ നിന്നും ഞാൻ നേരത്തെ കേട്ടിരുന്നു. സംഘടന വിട്ട ശിവപ്രസാദിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നതായി ശിവസേനയുടെ മുൻ സംസ്ഥാന സെക്രട്ടറി തന്നോട് പറഞ്ഞതായി ദലിത്-മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെ രാജേന്ദ്രൻ വെളിപ്പെടുത്തി.

Monday, November 2, 2009
നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം
കാലത്ത് നടക്കാൻ പോയ വർക്കലയിലെ ശിവപ്രസാദിനെ ഒരു കാരണവും കൂടാതെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കൊലപാതകം നമുക്ക് പുത്തരിയല്ല. പക്ഷെ അതിന് ഒരു കാരണം വേണം. അത് കുടുംബവഴക്കാകാം, വസ്തുതർക്കമാകാം, രാഷ്ട്രീയ പകപോക്കലാകാം. ‘മോട്ടീവി’ന്റെ അഭാവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രയാസമുണ്ടാകുമെന്നതുകൊണ്ട് കൊലപാതകം അന്വേഷിക്കുന്ന പൊലീസിന് കാരണം കണ്ടെത്തേണ്ടതുണ്ട്. കാരണം എന്തായാലും അത് അറിയുമ്പോൾ നാം ഏറെക്കുറെ തൃപ്തരാകും, അതോടെ കൊലയുമായി നമുക്ക് പൊരുത്തപ്പെടാനുമാകും.
വർക്കലയിൽ പൊലീസ് വളരെ വേഗം കാരണം കണ്ടെത്തി. ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എന്നൊരു തീവ്രവാദി സംഘടന അതിന്റെ ശക്തി നാട്ടുകാരെ ബോധിപ്പിക്കാനായി കൊലപാതകം നടത്തുകയായിരുന്നു. മറ്റൊരാളെ കൊല്ലാൻ നടത്തിയ ശ്രമം പരാജയപ്പെട്ടശേഷമാണ് ശിവപ്രസാദിനെ വെട്ടിയത്. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹം അതുകേട്ട് പകച്ചു നിന്നു. “നിരപരാധിയായ ശിവപ്രസാദിനു ഇത് സംഭവിക്കാമെങ്കിൽ എനിക്കും നിങ്ങൾക്കും ഇത് സംഭവിക്കാം“ എന്ന് അവർ ഭയത്തോടെ ഓർത്തു. ശിവപ്രസാദ് ‘നമ്മളി’ൽ ഒരാളാണ്. കൊലയാളികൾ ‘നമ്മളി’ൽ പെടുന്നവരല്ല. ‘അവരി’ൽ പെടുന്നവരാണ്.
ശിവപ്രസാദിന്റെ കൊലപാതകത്തെയും കാരണം കണ്ടെത്തലിനെയും തുടർന്ന് പൊലീസ് വ്യാപകമായ ദലിത് വേട്ട ആരംഭിച്ചു. അവർ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. അറസ്റ്റും പീഡനവും ഭയന്ന് ആണുങ്ങൾ ഒളിവിൽ പോയി. തൊടുവെ കോളനിയിൽ ശിവസേന പ്രവർത്തകർ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ വൻ തോതിൽ അക്രമം അഴിച്ചുവിട്ടു. അവർ ഒമ്പത് വീടുകൾ ആക്രമിച്ച് വസ്തുവഹകൾ നശിപ്പിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ വലിച്ചുകീറി. അതൊന്നും വാർത്തയായില്ല. അത് സംഭവിച്ചത് ‘നമ്മൾ‘ക്കല്ലല്ലൊ, ‘അവർ‘ക്കല്ലേ?
ഈ സംഭവപരമ്പരകൾ നടന്ന് ഒരു മാസത്തിനുശേഷം വസ്തുതാപഠനത്തിന് വർക്കലയിലെത്തിയ മനുഷ്യാവകാശപ്രവർത്തകർ കോളനികളിലെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു. ശിവപ്രസാദിന്റെ മരണം ഞെട്ടിപ്പിച്ച മദ്ധ്യവർഗ്ഗത്തെ കോളനിനിവാസികളുടെ ദുര്യോഗം ഞെട്ടിപ്പിച്ചില്ല. ശിവപ്രസാദിന് സംഭവിച്ചത് നമുക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ദലിതർക്ക് സംഭവിച്ചത് ‘നമ്മൾ’ക്ക് സംഭവിക്കില്ല. അത് ‘അവർ‘ക്കു മാത്രം സംഭവിക്കുന്നതാണ്.
ദലിത് ജനാധിപത്യ ഐക്യമുന്നണി ഒൿടോബർ 27ന് പൊലീസ്-ശിവസേനാ അതിക്രമങ്ങൾക്കെതിരെ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ഏകദേശം 1,000 പേർ പങ്കെടുത്തു. ആണുങ്ങൾ ഒളിവിൽ തുടരുന്നതുകൊണ്ട് അത് ഫലത്തിൽ പെണ്ണുങ്ങളുടെ പ്രകടനമായി മാറി. ധർണ്ണയിൽ പങ്കെടുത്തവർ തൊടുവെയിൽ തിരിച്ചെത്തിയപ്പോൾ ശിവസേന അവരെ ആക്രമിച്ചു. ഏഴു പെണ്ണുങ്ങൾ രാത്രി പരിക്കുകളോടെ ആശുപതികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അതും വലിയ പ്രശ്നമായില്ല. കാരണം അത് ‘നമ്മൾ’ക്ക് സംഭവിക്കാവുന്നതല്ല, ‘അവർ’ക്കു മാത്രം സംഭവിക്കുന്നതാണ്.
ഡി.എച്ച്.ആർ.എം. പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തി. ആണും പെണ്ണുമായി ഏകദേശം 200 പേർ ഉണ്ടായിരുന്നു. എല്ലാവരും ഒരേ വേഷം ധരിച്ചിരുന്നു -- ബി.ആർ.അംബദ്കറുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷർട്ടും ജീൻസും. പ്രകടനത്തിന്റെ ദൃശ്യങ്ങൾ മദ്ധ്യവർഗ്ഗത്തിന്റെ ഭീതി വർദ്ധിപ്പിച്ചു. പട്ടാളക്കാരെപ്പോലെ യൂണിഫാം ധരിക്കുന്നെങ്കിൽ അവർ ഭീകരന്മാർ തന്നെയാകണമല്ലൊ. സി.പി.എമ്മിന്റെ യൂണിഫോമിട്ട റെഡ് വോളന്റിയർമാർ ബാൻഡുമായി മാർച്ച് ചെയ്യുന്നത് കാണുമ്പോഴില്ലാത്ത ഭയം ഡി.എച്ച്.ആർ.എം പ്രവർത്തകർ യൂണിഫോമിട്ട് വരിവരിയായി ഇരിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്നതെന്നുകൊണ്ടാണ്?
“ഞങ്ങളുടെ കറുത്ത യൂനിഫോമിൽ മാത്രം ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കിൽ അത് ആ വേഷത്തോടുള്ള വിരോധം കൊണ്ടല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലമാണ്“ എന്ന് ഡി.എച്ച്.ആർ.എം. ചെയർമാൻ വി. വി. ശെൽവരാജ് ഈയിടെ പറയുകയുണ്ടായി. എന്നാൽ ആ വേഷത്തെ വെറുക്കാൻ കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന് കറുപ്പ് നിറം കൂടാതെ വേറെയും കാരണങ്ങളുണ്ട്. ഒന്ന് അത് പാശ്ചാത്യമാണെന്നതാണ്. മറ്റൊന്ന് ആണും പെണ്ണും ഒരേ യൂണിഫോം ധരിക്കുന്നെന്നതാണ്.
ആർ.എസ്.എസിന് തുടക്കം മുതൽ യൂണിഫോമുണ്ട്. അത് വന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നല്ല. വെള്ളക്കാരന്റെ സൈനിക പാരമ്പര്യത്തിൽ നിന്നാണ്. ‘നമ്മൾ’ യൂണിഫോം ധരിക്കും, പക്ഷെ ‘അവർ’ക്ക് യൂണിഫോം ധരിക്കാൻ എന്തവകാശമാണുള്ളത്? ഇനി യൂണിഫോം ധരിക്കാൻ അനുവദിച്ചാൽ തന്നെ ആർ. എസ്.എസിന്റെ നിക്കറിനേക്കാളും സി.പി.എമ്മിന്റെ ട്രൌസറിനേക്കാളും ആധുനികമായ ടീ-ഷർട്ടും ജീൻസും ധരിക്കാമൊ?
ഡി.എച്ച്.ആർ.എമ്മിന്റെ യൂണിഫോം പുരുഷമേധാവിത്വം കല്പിച്ചിട്ടുള്ള ലിംഗവിഭജനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഒന്നാണ്. സി.പി.എം പോലും ആണുങ്ങൾക്കു മാത്രമെ ട്രൌസർ ധരിക്കാനുള്ള അവകാശം നൽകിയിട്ടുള്ളൂ. റെഡ് പെണ്ണുങ്ങളുടെ യൂണിഫോം സാരിയാണ്. ‘നമ്മൾ’ പെണ്ണുങ്ങളെ സാരിയിൽ നിന്ന് ചുരിദാരിലേക്ക് പോലും മാറ്റാത്തപ്പോഴാണ് ‘അവർ‘ പ്ര്ണ്ണുങ്ങലെ ജീൻസ് ധരിപ്പിക്കുന്നത്. ആ ധിക്കാരം എങ്ങനെ പൊറുക്കാനാകും?

Friday, October 30, 2009
ഡി.എച്ച്.ആർ.എം. ചെയർമാൻ സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച്
വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് തീവ്രവാദക്കുറ്റം ആരോപിച്ചിട്ടുള്ള ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ ചെയർമാൻ വി.വി.ശെൽവരാജ് സംഘടനയുടെ പ്രവർത്തനവും നയപരിപാടികളും മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിഡദീകരിക്കുകയുണ്ടായി.
താല്പര്യമുള്ളവർക്ക് അത് ഇവിടെ വായിക്കാം: അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്.

Wednesday, October 28, 2009
വർക്കല: ദലിത് കോളനികളിൽ എന്താണ് നടക്കുന്നത്?
ഒൿടോബർ 18ന് വർക്കലയിലെ ദലിത് കോളനികളിൽ വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ കോളനി നിവാസികൾ നൽകിയ മൊഴിയെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കി ഒൿടോബർ 24ന് സമ്പ്രേഷണം ചെയ്ത ‘കണ്ടതും കേട്ടതും’ പരിപാടി ഇപ്പോൾ ചാനലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ലിങ്ക് ഇതാ: http://www.asianetglobal.com/ShowVdo.aspx?GlHID=748
ഇരുപത്തിരണ്ട് മിനിട്ട് നീളമുള്ള പരിപാടിയിലെ ആദ്യത്തെ15ഒ 16ഒ മിനിട്ട് വർക്കലയെ സംബന്ധിക്കുന്നതാണ്.
പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന പല വസ്തുതകളും ഇതിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഇതിൽ വ്യക്തമാകുന്ന പ്രസക്തമായ ചില വിഷയങ്ങളിലേക്ക് എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു:
1. ഡി.എച്ച്.ആർ.എമ്മിന്റെ ആവിർഭാവത്തിനു മുമ്പ് ശിവ സേനയിൽ പ്രവർത്തിച്ചിരുന്ന ദലിതരെ ആ സംഘടന എന്തിനാണ്, എങ്ങനെയാണ് ഉപയോഗിച്ചത്.
2. പൊലീസിന്റെ ഒത്താശയോടെ കോളനികളിൽ നടന്നിരുന്ന മയക്കുമരുന്ന് കച്ചവടം നിർത്തലാക്കിയതിൽ ഡി.എച്ച്. ആർ. എമ്മിന്റെ പങ്കും അതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും.
3. പൊലീസും ശിവ സേനയും തമ്മിലുള്ള ചങ്ങാത്തവും അവർ കോളനികളിൽ നടത്തിയ അതിക്രമങ്ങളും
4. പൊലീസ് തേർവാഴ്ചക്കെതിരെ കോളനി നിവാസികൾ തലസ്ഥാനത്തെത്തി അധികൃതരെ കണ്ട് പരാതിപ്പെട്ടിട്ടും അവർ അത് ചെവിക്കൊണ്ടില്ല.
വസ്തുത്പഠന സങ്ഹത്തിന്റെ തെളിവെടുപ്പിന്റെ നിരവധി ദൃശ്യങ്ങൾ സംഘാംഗമായിരുന്ന ഗീത യൂട്യൂബിൽ നേരത്തെ അപ്ലോഡ് ചെയ്യുകയും അതിലേക്ക് ഫേസ്ബുക് സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിൽ ചിലതിന്റെ ലിങ്കുകൾ:
http://www.youtube.com/watch?v=ejIt-VTXE2I
http://www.youtube.com/watch?v=xJ0U5ot66_o
http://www.youtube.com/watch?v=5dMxYEFvz6k
http://www.youtube.com/watch?v=mjO7QpdVqwo

Dalit,
DHRM,
Police atrocities,
Shiv Sena
Wednesday, October 21, 2009
വർക്കലയിലെ തെളിവെടുപ്പ്
വർക്കലയിൽ ഞായറാഴ്ച വസ്തുതാപഠനത്തിനെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്കു മുന്നിൽ പൊലീസ്-ശിവസേനാ കൂട്ടുകെട്ടിന്റെ അതിക്രമങ്ങൾക്ക് ഇരയായ ദലിത് കുടുംബാംഗങ്ങൾ തെളിവ് നൽകുന്നതിന്റെ വിഡിയോ ചിത്രം പഠന സംഘത്തിലെ അംഗമായിരുന്ന ഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://www.youtube.com/watch?v=50bper1Nc48&feature=player_embedded
http://www.youtube.com/watch?v=50bper1Nc48&feature=player_embedded
Labels:
DHRM,
Police atrocities,
Shiv Sena,
Varkala
Monday, October 19, 2009
വർക്കല: പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകൾ
പി.യു.സി.എൽ ഉൾപ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാൻ വർക്കല സന്ദർശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയിൽ ചില വസ്തുതകൾ അടിയന്തിരമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ പി.യു.സി.എൽ. സെക്രട്ടറി അഡ്വ. പി.എ.പൌരൻ, മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരുമൊത്ത് ഞാൻ മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവർത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി.
പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആർ.എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സന്ദർശിച്ചശേഷം മടങ്ങാനായി കോളനിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറുമ്പോൾ ഏതാനും സ്ത്രീകൾ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളെ ശിവസേനക്കാർ മർദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങൾ തിരിച്ചുചെന്നപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോൾ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് ആ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ശിവസേനക്കാർ പിടിച്ചെടുത്ത മൊബൈൽ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങൾ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.
പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡേറ്റ്‌ലൈനിൽ ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത് മനുഷ്യാവകാശ പ്രവർത്തകരെ കോളനിവാസികൾ തടഞ്ഞുവെന്നാണ്. ശിവസേന പരാമർശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ബോധപൂർവം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവർത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വർക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തനം പല കേന്ദ്രങ്ങളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോട്ടുകൾ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടർ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഈ സംഘടന നിർത്തിയ സ്ഥാനാർത്ഥി 5,000ൽ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആർ.എം പ്രവർത്തനത്തിന്റെ ഫലമായി ദലിത് കോളനികളിൽ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാർ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടർ. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആർ.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയിൽ സ്ത്രീകൾക്കിടയിൽ അതിന് വലിയ സ്വീകാര്യതയുണ്ട്.
കോളനി നിവാസികൾക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങൾക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്..
മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ ടെഹൽകയുടെ അജിത് സാഹി ഡി.എച്ച്.ആർ.എം. സ്ഥാപകൻ വി.വി. സെൽവരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.
ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കോളനികളിൽ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആർ.എം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആർ.എമ്മിലേക്ക് ചേക്കേറി.

Subscribe to:
Posts (Atom)