വായന‌

എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍

BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel

KERALA LETTER
"Gandhi is dead, Who us now Mahatmaji?"
Solar scam reveals decadent polity and society
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen

MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Wednesday, June 5, 2019

മോദി എങ്ങനെ തിരിച്ചുവന്നു
നിരവധി പ്രതികൂല ഘടകങ്ങളെ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ജനവിധി നേടിയത്. ആദ്യ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പരിപാടികളും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. വേണ്ടത്ര തയ്യാറെടുപ്പു കൂടാതെ കൊണ്ടുവന്ന നോട്ടുനിരോധനവും സേവന നികുതിയും സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്തു. വലിയ തോതില്‍ തൊഴില്‍ നഷ്ടവുമുണ്ടായി. ഹിന്ദു ദേശീയതയില്‍ ഊന്നിയുള്ള പ്രചരണത്തിലൂടെ മോദിക്ക് ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാനായി. ഭരണപരാജയവും ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.
പ്രതിപക്ഷ കക്ഷികളുടെ അനൈക്യം ബി.ജെ.പിക്ക് ഏറെ സഹായകമായി. അവരില്‍ പലര്‍ക്കും വിശാല സാമൂഹ്യ  താല്‍പര്യങ്ങളെ സ്വന്തം പാര്ട്ടിയുടെയോ അത്   പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെയോ താല്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാനായില്ല. ചില കക്ഷികളുടെ പരമ്പരാഗത എതിരാളികളോടുള്ള വിരോധം ബി.ജെ.പി.വിരോധത്തെക്കാള്‍ ശക്തമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച 282സീറ്റുകളിളിലേറെയും പത്ത് ഹിന്ദി സംസ്ഥാനങ്ങളുടെ സംഭാവനയായിരുന്നു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌ അതിന്റെ 80 സീറ്റില്‍ 73ഉം ബി.ജെ.പി സഖ്യത്തിന് നല്‍കിയിരുന്നു. ഈ മേഖലയില്‍ ബി.ജെ.പിയെ നിയന്ത്രിക്കാതെ മോദിയുടെ തിരിച്ചുവരവ തടയാനാകില്ലെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. യു.പി.യിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ മായാവതിയുടെ ബഹുജന്‍ സമാജ പാര്‍ട്ടിയും (ബി.എസ്.പി) അഖിലേഷ്‌ യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും (എസ.പി) പരമ്പരാഗത വൈരം മറന്നു കൈകോര്‍ത്തു. എന്നാല്‍ മറ്റ് പല ഹിന്ദി സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മുന്നണി ഉണ്ടാക്കാന്‍ അവര്‍ക്കായില്ല. നിലവിലുള്ള സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയുള്ള ബി.എസ്.പിയെയും എസ്.പിയെയും ഒപ്പം നീര്‍ത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കാന്‍ കോണ്ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. കോണ്ഗ്രസിനെ സഖ്യത്തില്‍ നിന്നൊഴിവാക്കി അതിന്റെ അംഗബലം കുറയ്ക്കുന്നതാണ് തന്റെ പ്രധാനമന്ത്രിപദ മോഹം പൂവണിയാന്‍ നല്ലതെന്ന വിശാസത്തില്‍ മായാവതിക്കും സഖ്യം വിപുലപ്പെടുത്താന്‍ താല്പര്യമുണ്ടായില്ല. ഫലം: ബി.ജെ.പി.സഖ്യത്തിന് യു.പിയില്‍ 11 സീറ്റെ നഷ്ടമായുള്ളൂ.
കഴിഞ്ഞ തവണ വന്‍വിജയം നേടിയ ഹിന്ദി സംസ്ഥാനങ്ങളിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും നഷ്ടം സംഭവിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് അത് മറികടക്കാന്‍ കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങിയിരുന്നു. അത് ഭാഗികമായി വിജയം കണ്ടതുകൊണ്ട് ബി.ജെ.പിക്ക് വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ തിരിച്ചു വരാനായി.
ബി.ജെ.പി.യെ ഏറ്റവും ഫലപ്രദമായി ചെറുക്കുവാന്‍ കഴിഞ്ഞത് തമിഴ് നാടിനും കേരളത്തിനുമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ആ കക്ഷിക്ക് ഒരു സീറ്റുപോലും നേടാനായില്ല. തമിഴ് നാട്ടില്‍ അതുമായി സഖ്യത്തിലേര്‍പ്പെട്ട അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനു കനത്ത തിരിച്ചടി നേരിട്ടു. കേരളത്തില്‍ ശബരിമല വിഷയത്തില്‍ വലിയ പ്രക്ഷോഭം നടത്തിയിട്ടും ബി.ജെ.പി. സഖ്യത്തിന്റെ വോട്ടു വിഹിതം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടിയിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭാവി കേന്ദ്ര മന്ത്രിമാരായി അവതരിപ്പിക്കപ്പെട്ടവര്‍ക്കുപോലും ജയിക്കാനായില്ല.  മന്ത്രിയായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തിനുള്ള ക്രെഡിറ്റ് അവകാശപ്പെടുന്ന ദേശീയ കക്ഷികള്‍ ഒരു ചോദ്യത്തിനു ഉത്തരം നല്‍കണം. ഹിന്ദുത്വത്തെ ചെറുക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും പ്രകടമാകാത്തത്? തമിഴ് നാടിനും കേരളത്തിനും ബി.ജെ.പിയെ ചെറുത്തു നിര്‍ത്താന്‍ കഴിയുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ പ്രദേശങ്ങള്‍ കണ്ട ജാതിമേധാവിത്വവിരുദ്ധ സമരങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണ്. ഹിന്ദുത്വം ആ സമരത്തിനു നേതൃത്വം നല്‍കിയവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന വിശ്വാസം ജനങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം ഈ സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് ബാലികേറാമലയായി തുടരും. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ആ സമരങ്ങളുടെ അന്ത:സത്തക്ക് നിരക്കാത്ത ഒത്തുതീര്‍പ്പുകള്‍ നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് കളമൊരുക്കുകയാണ്. ബംഗാള്‍ നല്‍കുന്ന പാഠം പഠിച്ചില്ലെങ്കില്‍ നവോത്‌ഥാന മൂല്യങ്ങള്‍ ശോഷിക്കുന്നതിനൊത്ത് കേരളത്തിലും ബി.ജെ.പിക്ക് മുന്നേറാന്‍ കഴിയും.
ജനങ്ങള്‍ ഭരണസ്ഥിരത ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ സൂചന ഈ ലോക് സഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നുണ്ട്. യു.ഡി.എഫിന് കേരളത്തിലെ സീറ്റുകള്‍ തൂത്തുവാരാന്‍ കഴിഞ്ഞത് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള എന്തെങ്കിലും സാധ്യതയുള്ളത് അതിനെ നയിക്കുന്ന കോണ്ഗ്രസിനാണെന്ന വിശ്വാസമാണ്. ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാ ദളിനെ തുടര്‍ച്ചയായി അഞ്ചാമതും അധികാരത്തിലേറ്റിയ ഒഡിഷയിലെ ജനങ്ങള്‍ ലോക സഭാ തെരഞ്ഞെടുപ്പില്‍ അതിനെ കൈവിട്ടുകൊണ്ട് ബി.ജെ.പിയെ പിന്തുണച്ചു. മൂന്നാം മുന്നണിക്കെതിരായ വോട്ടാണത്.
വസ്തുതകള്‍ സത്യസന്ധമായി വിലയിരുത്തി തെറ്റുകള്‍ തിരുത്താനുള്ള കഴിവ് കോണ്ഗ്രസിനും ഇടതു പക്ഷത്തിനും ഉണ്ടാകുന്നില്ലെങ്കില്‍ ബി.ജെ.പി. പ്രതിനിധീകരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ച തടയാന്‍ അവര്‍ക്കാവില്ല. (ജനശക്തി, ജൂണ്‍ 1-15, 2019)        
ReplyForward
Posted by BHASKAR at Wednesday, June 05, 2019

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

ഗൂഗിൾ ഗ്രൂപ്പ്

Google Groups
Babu Bhaskar
Visit this group

Search This Blog

Brp Bhaskar's Profile | Create your badge
Brp Bhaskar's Facebook Profile

Followers

Mathrubhumi News

Loading...

കാലാവസ്ഥ

  • കൊച്ചി
  • തിരുവനന്തപുരം

എന്നെപ്പറ്റി

BHASKAR
View my complete profile

LINKS

  • നിലാമഴ
  • കർഷകന്റെ മലയാളം
  • ജനകീയ ഐക്യവേദി
  • കുടിവെള്ളം
  • അക്ഷരപ്പച്ച
  • ചെറുവക
  • ചിത്രകാരന്‍
  • Vox Populi Vox Dei
  • പൊങ്ങുമ്മൂടന്‍
  • യയാതിപുരം
  • Google Group: BABU BHASKAR
  • BHASKAR Blog
  • Kerala Letter

My Blog List

  • ശിഥില ചിന്തകള്‍
    എന്താണ് യുറേനിയം സമ്പുഷ്ടീകരണം ?
    2 weeks ago
  • ബ്ലോഗ് ഭൂമി - e lekhanangal
    ഡിജിറ്റലാകൂ അല്ലെങ്കിൽ പതുക്കെ പുറത്താകൂ !
    8 years ago
  • എതിരൊഴുക്കുകള്‍
    ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ചായപ്പെന്‍സില്‍ നല്‍കും?
    12 years ago
  • വിശ്വമാനവന്‍
    ചെറിയൊരു കണ്ടെത്തൽ
    14 years ago

FEEDJIT Live Traffic Feed

ClustrMap


Blog Archive

  • ▼  2019 (10)
    • ►  July (1)
    • ▼  June (2)
      • പൊലീസ് മജിസ്ട്രേറ്റ്​ ആകേണ്ട ബി.ആർ.പി. ഭാസ്​കർ ...
    • ►  April (3)
    • ►  March (2)
    • ►  February (1)
    • ►  January (1)
  • ►  2018 (24)
    • ►  December (3)
    • ►  November (4)
    • ►  October (3)
    • ►  September (4)
    • ►  August (2)
    • ►  July (1)
    • ►  April (2)
    • ►  March (3)
    • ►  February (1)
    • ►  January (1)
  • ►  2017 (22)
    • ►  November (2)
    • ►  October (3)
    • ►  September (4)
    • ►  August (3)
    • ►  July (1)
    • ►  June (2)
    • ►  May (1)
    • ►  April (3)
    • ►  March (1)
    • ►  February (1)
    • ►  January (1)
  • ►  2016 (39)
    • ►  December (1)
    • ►  November (3)
    • ►  October (3)
    • ►  September (2)
    • ►  August (3)
    • ►  July (3)
    • ►  June (3)
    • ►  May (5)
    • ►  April (5)
    • ►  March (3)
    • ►  February (5)
    • ►  January (3)
  • ►  2015 (47)
    • ►  December (5)
    • ►  November (2)
    • ►  October (4)
    • ►  September (4)
    • ►  August (3)
    • ►  July (3)
    • ►  June (4)
    • ►  May (5)
    • ►  April (5)
    • ►  March (5)
    • ►  February (3)
    • ►  January (4)
  • ►  2014 (31)
    • ►  December (2)
    • ►  November (4)
    • ►  October (3)
    • ►  September (3)
    • ►  August (1)
    • ►  July (2)
    • ►  June (3)
    • ►  May (1)
    • ►  March (4)
    • ►  February (4)
    • ►  January (4)
  • ►  2013 (39)
    • ►  December (6)
    • ►  November (4)
    • ►  October (1)
    • ►  September (3)
    • ►  August (2)
    • ►  July (1)
    • ►  June (3)
    • ►  May (3)
    • ►  April (4)
    • ►  March (6)
    • ►  February (3)
    • ►  January (3)
  • ►  2012 (45)
    • ►  December (3)
    • ►  November (6)
    • ►  October (3)
    • ►  September (5)
    • ►  August (6)
    • ►  July (2)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (1)
    • ►  February (2)
    • ►  January (5)
  • ►  2011 (39)
    • ►  December (4)
    • ►  November (3)
    • ►  October (6)
    • ►  September (1)
    • ►  August (1)
    • ►  July (1)
    • ►  June (4)
    • ►  May (5)
    • ►  April (5)
    • ►  March (3)
    • ►  February (2)
    • ►  January (4)
  • ►  2010 (78)
    • ►  December (2)
    • ►  November (2)
    • ►  October (1)
    • ►  September (6)
    • ►  August (11)
    • ►  July (5)
    • ►  June (13)
    • ►  May (8)
    • ►  April (6)
    • ►  March (9)
    • ►  February (9)
    • ►  January (6)
  • ►  2009 (159)
    • ►  December (8)
    • ►  November (8)
    • ►  October (13)
    • ►  September (5)
    • ►  August (10)
    • ►  July (11)
    • ►  June (15)
    • ►  May (20)
    • ►  April (17)
    • ►  March (13)
    • ►  February (22)
    • ►  January (17)
  • ►  2008 (188)
    • ►  December (6)
    • ►  November (15)
    • ►  October (12)
    • ►  September (7)
    • ►  August (20)
    • ►  July (13)
    • ►  June (19)
    • ►  May (13)
    • ►  April (12)
    • ►  March (26)
    • ►  February (22)
    • ►  January (23)
  • ►  2007 (76)
    • ►  December (35)
    • ►  November (39)
    • ►  October (2)
Picture Window theme. Powered by Blogger.