എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Monday, March 17, 2008
രാഷ്ട്രീയത്തിന്‍റെ കൊലപാതകം
കണ്ണൂരില്‍ ഈയിടെ ഉണ്ടായ അക്രമങ്ങളാണ് വിഷയം. അതെക്കുറിച്ച് എഴുതുന്നവര്‍: കെ. വേണു, ഇ. പി. ജയരാജന്‍, വിജു വി. നായര്‍, പിന്നെ ഞാനും.
എന്‍റെ ലേഖനത്തിന്‍റെ ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ Bhaskar ബ്ലോഗില്‍ കൊടുക്കുന്നുണ്ട്. ഗള്‍ഫ് ടുഡേ പത്രത്തിലെ പംക്തിയിലും ഈ വിഷയം തന്നെയാണ് ഈയാഴ്ച കൈകാര്യം ചെയ്തിട്ടുള്ളത്. അത് പതിവുപോലെ Kerala Letter ബ്ലോഗില്‍ ഉണ്ടാകും. അവയില്‍ ആവര്‍ത്തനം ഉണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
മാധ്യമത്തിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ എനിക്ക് ഫിലിപ്പീന്‍സിലെ പ്രമുഖ കവിയായിരുന്ന Jose Garcia Villa (ഹൊസേ ഗാര്‍സ്യ വില്യ എന്ന് ഉച്ചാരണം) എഴുതിയ വരികള്‍ ഓര്‍മ്മ വന്നു.
ഭൂമിശാസ്ത്രം ഇങ്ങനെ: ഫിലിപ്പീന്‍സ് ഒരു ദീപസമൂഹമാണ്. ലൂസോണ്‍ ഏറ്റവും വലിയ ദ്വീപ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ മനില സ്ഥിതിചെയ്യുന്നത് ആ ദ്വീപിലാണ്.
കവി ഭാവന ഇങ്ങനെ:
Manila is an island
In the city of Luzon
Sunday, March 16, 2008
വാക്ക് വിശേഷാല്‍ പ്രതി
വായന കൂട്ടായ്മയുടെ വാര്‍ഷിക വിശേഷാല്‍ പ്രതി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പതിവുപോലെ സൈസ് ചെറുതാണ്: 10.5 cm x 14 cm. പേജുകള്‍ 270.
വായനയ്ക്ക് ഏഴ് വയസ്സും വാക്കിനു അഞ്ചും തികഞ്ഞതായി മുഖ്യ സംഘാടകനായ ടി. എന്‍. ജയചന്ദ്രന്‍ ആമുഖ ലേഖനത്തില്‍ പറയുന്നു.
പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേരുടെ കവിതകള്‍, കഥകള്‍, പഠനങ്ങള്‍, ഓര്‍മ്മകള്‍. എഴുത്തുകാരില്‍ ചിലര്‍: സുഗതകുമാരി, പി. നാരായണക്കുറുപ്പ്, കിളിമാനൂര്‍ രമാകാന്തന്‍, വി. പ്രസന്നാമണി, കണിമോള്‍, കെ. ഇന്ദിര, സാറാ തോമസ്, വിതുര ബേബി, നസീം ചിറയിന്‍കീഴ്.
കൂടാതെ എം. ടി., ശ്രീകുമാരന്‍ തമ്പി, പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, ചെമ്മനം ചാക്കോ, പഴവിള രമേശന്‍, കെ. ജയകുമാര്‍, പി. എം മാത്യൂ വെല്ലൂര്‍, ബാബു പോള്‍, സി. പി. നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, നീലംപേരൂര്‍ മധുസൂദനന്‍ ഞായര്‍ബി. ഇക്ബാല്‍, എന്‍. എ. കരിം, ജെ. വി. വിളനിലം, രവി ഡി.സി. തുടങ്ങി പലരും വായന എന്ത്, എങ്ങനെ, എപ്പോള്‍ എന്ന് എഴുതുന്നു.
എഡിറ്റര്‍: എം. ആര്‍. വിജയനാഥന്‍
വില 20 രൂപ
മേല്‍വിലാസം: വായന, അനുരഞ്ജനം, പിള്ളവീട് നഗര്‍, തിരുവനന്തപുരം 695 004
Friday, March 14, 2008
ഗള്‍ഫ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അസംതുപ്തി
സര്‍വേയുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് Bhaskar ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.
റിപ്പോര്‍ട്ട് പൂര്‍ണമായും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ArabianBusiness.com സൈറ്റ് സന്ദര്‍ശിക്കുക.
Thursday, March 13, 2008
തീവ്രവാദത്തിന്‍റെ പേരില്‍ ജനാധിപത്യനിഷേധം
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍: ഉന്മൂലനം -- എത്ര സുന്ദരമായ പദം
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
ഇതിന്‍റെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം Bhaskar ബ്ലോഗില്‍ വായിക്കാം.
Wednesday, March 12, 2008
കാസ്ട്രോ പോയി, പള്ളിയില്‍ ആള് കൂടുന്നു
റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
Monday, March 10, 2008
കേരളത്തില്‍ ബ്ലോഗ്ക്യാമ്പ്
ഇതൊരു ബാര്‍ക്യാമ്പ് ആണ്. ബാര്‍ക്യാമ്പ് എന്തെന്നറിയുവാന്‍ Wikipedia കാണുക.
Sunday, March 9, 2008
ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകം
എം.എസ്.പ്രകാശ് എഴുതുന്നു: ചെങ്ങറ സമരത്തിനെക്കുറിച്ച് നല്ല വാര്‍ത്തകളല്ലല്ലോ കേള്‍ക്കുന്നത്? സെക്രട്ടറിയേറ്റിനു മുമ്പിലെ രാത്രിസമരത്തിന്റെ കൈരളിചാനല്‍കാഴ്ച കണ്ടു.തികച്ചും നൂതനമായ സമരം(?). അത് ഉദ്ഘാടനം ചെയ്തത് താങ്കള്‍ ആയിരുന്നു എന്ന് വായിച്ചു(!).
ഏതാനും ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകമാണ്. സി. പി. എം മനോഭാവം ശത്രുതാപരമാണ്. അതിന്‍റെ കാരണം സമരക്കാര്‍ അവരുടെ കൊടിക്കീഴില്‍ അല്ലെന്നതുതന്നെ. സമരക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഒരു മുത്തങ്ങ സ്റ്റൈല്‍ ഓപ്പറേഷന്‍ നടത്തിയേനെ. അത് സാദ്ധ്യമല്ലാത്ത സാഹചര്യത്തില്‍ നന്ദിഗ്രാമില്‍ ചെയ്തതുപോലെ പാര്‍ട്ടി തന്നെ ഓപ്പറേഷന്‍ നടത്തിയെന്നു വരാം. ആ ചെറുപ്പക്കാര്‍ സംഘടിപ്പിച്ചതുപോലുള്ള പരിപാടികള്‍ അത്തരത്തിലുള്ള നീക്കം നടത്തുന്നതില്‍ നിന്നു പാര്‍ട്ടിയെ ഒരുപക്ഷെ പിന്തിരിപ്പിച്ചേക്കാം.
ചെങ്ങറയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍