Showing posts with label GULF STATES. Show all posts
Showing posts with label GULF STATES. Show all posts

Friday, February 27, 2009

ഗൾഫ് മാന്ദ്യവും കേരളവും: വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്

ഗൾഫ് മാന്ദ്യം കേരളത്തെ ബാധിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ എന്ന പ്രമുഖ അമേരിക്കൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ഏതാനും മാസങ്ങളിൽ അഞ്ചു ലക്ഷം പേർ ഗൾഫിൽ നിന്ന് മടങ്ങിയെത്തുമെന്ന് കേരള മാൻപവ്വർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചാക്കൊ ടി. വർഗീസ് പറഞ്ഞതായി യാരോസ്ലാവ് ട്രൊഫീമൊ എന്ന ലേഖകൻ കേരളത്തിൽ നിന്നയച്ച റിപ്പോർട്ട് പറയുന്നു.

ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നാല് സഹോദരങ്ങൾ യു.എ.ഇ.യിലാണെന്നും ലേഖകൻ എഴുതുന്നു.

Friday, March 14, 2008

ഗള്‍ഫ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അസംതുപ്തി

ശമ്പളത്തേക്കാള്‍ വേഗത്തില്‍ ജീവിത ചെലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നതായി അറേബ്യന്‍ബിസിനസ്സ്.കോം നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

സര്‍വേയുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ അടങ്ങുന്ന ഒരു റിപ്പോര്‍ട്ട്‌ Bhaskar ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്‌ പൂര്‍ണമായും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ArabianBusiness.com സൈറ്റ് സന്ദര്‍ശിക്കുക.