ചെങ്ങറയില്‍ ഭൂരഹിതര്‍ ആരംഭിച്ച സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തില്‍ രണ്ട് വര്ഷം ഒരു നീണ്ട കാലയളവല്ല. അതിലേറെക്കാലം നീണ്ടുനിന്ന സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതൊക്കെയും വ്യക്തികളൊ കുടുംബങ്ങളൊ ഏറിയാല്‍ ചെറിയ ജനവിഭാഗങ്ങളൊ നടത്തിയതൊ നടത്തുന്നവയൊ ആണ്. ചെങ്ങറയില്‍ നടക്കുന്നത് അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഭൂരഹിതരായ ഒരു വലിയ സമൂഹത്തിന്റെ സമരമാണത്. സമരഭൂമിയില്‍ രണ്ട് കൊല്ലമായി കൊടിയ ദുരിതം അനുഭവിച്ച് ജീവിതം തള്ളിനീക്കുന്നവരുടെ മാത്രം സമരമല്ലത്. സംസ്ഥാനമൊട്ടുക്ക് ചിതറിക്കിടക്കുന്ന എല്ലാ ഭൂരഹിതരുടെയും സമരമാണത്. അവര്‍ ഉയര്‍ത്തുന്ന പ്രശ്നം അവരുടെ നിലനില്‍പ്പിന്റേത് മാത്രമല്ല. കേരള സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന്റേതാണ്.
ഭൂരഹിതര്‍ക്ക് ജീവിതം എല്ലായ്പ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമരമാണ്. ചെങ്ങറയില്‍ ഒത്തുകൂടിയിട്ടുള്ളവര്‍ സമരത്തെ ജീവിതമാക്കിയിരിക്കുന്നു. അവിടെ സമരവും ജീവിതവും ഒന്നിച്ചിരിക്കുന്നു.
ചെങ്ങറ സമരത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം ഒരു കാര്യം വ്യക്തമാക്കുന്നു. ഈ സമരത്തിന്റെ സവിശേഷ സ്വഭാവം മനസ്സിലാക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായെന്ന് സമ്മതിക്കാന്‍ അതിന് കഴിയുന്നില്ല. അര നൂറ്റാണ്ട് കാലമായി കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചും അതിന്റെ മുഖ്യധാരയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഉന്നയിച്ചുപോന്ന, തങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗ താല്പര്യ സംരക്ഷകരാണെന്ന അവകാശവാദം ഈ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ പൊളിച്ചടക്കിയിരിക്കുന്നു. അവര്‍ നടപ്പിലാക്കിയെന്ന് പറയുന്ന വിപ്ലവകരമായ ഭൂപരിഷ്കരണം ഫ്യൂഡല്‍ സമൂഹ്യഘടനയില്‍ ഒരു അഴിച്ചുപണിയും ആവശ്യപ്പെടാത്ത തൊലിപ്പുറ ചികിത്സ മാത്രമായിരുന്നു. അത് യഥാസമയം തിരിച്ചറിയാന്‍ അതിന്റെ ദോഷം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരെന്ന് കരുതപ്പെട്ട ജന്മിമാര്‍ക്കൊ അതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്നവരെന്ന കരുതപ്പെട്ട കര്‍ഷകത്തൊഴിലാളികല്‍ക്കൊ കഴിഞ്ഞില്ല. തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സ്വന്തം സമുദായത്തില്‍ പെട്ട ജന്മിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ വിമോചനസമരത്തില്‍ പങ്കാളിയായ മന്നത്ത് പത്മനാഭന്‍ അത് ചെയ്യുമായിരുന്നില്ല. കര്‍ഷകതൊഴിലാളികള്‍ ഭൂപരിഷ്കരണത്തില്‍ അമിതാവേശം കൊള്ളുകയും ചെയ്യുമായിരുന്നില്ല.
ഭൂപരിഷ്കരണം ഫ്യൂഡല്‍ വ്യവസ്ഥയെ ഇല്ലാതാക്കിയില്ലെന്നും അതിനെ മാര്‍ക്സിസത്തിന്റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെയ്ക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാനവര്‍ഗ്ഗം തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ചെങ്ങറ സംഭവിച്ചത്. ഭൂപരിഷകരണമെന്ന പേരില്‍ നടത്തിയ മറിമായം കേരളത്തിലെ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്തു. ഭൂപരിഷ്കരണം കര്ഷകത്തൊഴിലാളികളെ ഭൂമിയുടെ കാര്യത്തില്‍ തഴഞ്ഞതു പോകട്ടെ അവര്‍ക്ക് പണിയെടുക്കാന്‍ പാടങ്ങള്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ഉപജീവനം നടത്താന്‍ കൃഷിഭൂമി നല്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടുള്ളത്.
കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി നല്കാനാവില്ലെന്നാണ് ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വവും പറയുന്നത്. ഭൂരഹിതര്‍ക്ക് കൂര കെട്ടാന്‍ തുണ്ട് ഭൂമി കൊടുക്കാനെ അവര്‍ തയ്യാറുള്ളു. അവര്‍ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെടുന്ന ജന്മിമാരുടെ സമീപനം തന്നെയാണ് അവരുടേതുമെന്നു ഇത് വ്യക്തമാക്കുന്നു. കൂര കെട്ടി താമസിക്കാന്‍ സ്ഥലം നല്കാന്‍ ജന്മിയും തയ്യാറായിരുന്നു. ഒരേ വ്യവസ്ഥയിലാണ് ജന്മിയും പാര്‍ട്ടിയും കൂര കെട്ടാന്‍ സ്ഥലം നല്കുന്നത്. ആശ്രിതത്വമാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്ന വില.
മാറി മാറി നമ്മെ ഭരിച്ചവര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം കേവലം ആശ്വാസ നടപടികളാണെന്ന് കാണാം. അവയുടെ ലക്ഷ്യം ദുര്‍ബല വിഭാഗങ്ങളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുകയായിരുന്നില്ല. അവരെ ആശ്രിതരാക്കി നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്കായി ചില ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് അവര് ചെയ്തത്. സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തി സമ്പാദിച്ചവര്‍ ഇവിടെ തീര്‍ച്ചയായുമുണ്ട്. ഗള്‍ഫ് പ്രവാസികളെപ്പോലെ, സര്‍ക്കാരിന്റെ ഔദാര്യം കൂടാതെ, സ്വന്തം പരിശ്രമത്തിലൂടെയാണ് അവരൊക്കെയും രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്.
സി.പി.എം നേതൃത്വം നിരവധി വികസന പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നും അതെല്ലാം മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുന്നെന്നും പാര്‍ട്ടി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അവയെല്ലാം അടിസ്ഥാനപരമായി റീയല്‍ എസ്റ്റേറ്റ് പദ്ധതികളാണെന്ന് കാണാനാകും. റീയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വ്യവസായികളെ കൊണ്ടുവരുമെന്നും അങ്ങനെ തൊഴിലുകള്‍ ഉണ്ടാകുമെന്നുമുള്ള ന്യായം പറഞ്ഞാണ് ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായമുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് കടല്‍ നികത്തിയാണെങ്കിലും വ്യവസായത്തിന് സ്ഥലമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അതിനാവശ്യമായ ഭൂമി കണ്ടെത്താന്‍ അത് തയ്യാറില്ല. ചെങ്ങറയിലെ സമരഭൂമി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തോട്ടം മുതലാളിമാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമത്തിന്റെയൊ കരാറിന്റെയൊ പിന്‍ബലമില്ലാതെ കൈവശം വെച്ചുകൊണ്ടിരിക്കുകയും അത് യഥേഷ്ടം മുറിച്ച് വില്ക്കുകയും ചെയ്യുന്നുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഉപയോഗിച്ചാണ് തോട്ടം വസ്തുവിന്റെ ചില്ലറ വില്പന നടക്കുന്നതെന്ന് ദൂര്‍ദര്‍ശനില്‍ ചെങ്ങറ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വക്താവ് പറയുകയുണ്ടായി. ഏത് നിയമത്തിന്റെ കാര്യമാണ് പറയുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.ഡി.എഫ് നേതാവ് ചോദിച്ചപ്പോള്‍ നിയമമല്ല ചട്ടമാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ അദ്ദേഹം ശ്രമിച്ചു. അങ്ങനെയൊരു നിയമമൊ ചട്ടമൊ നിലവിലുണ്ടെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് എന്തുകൊണ്ട് എടുത്തുമാറ്റുന്നില്ല? ഉത്തരം ലളിതമാണ്: വ്യവസ്ഥയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്ന് ചേട്ടന്‍ ബാവയും മറ്റേത് അനിയന്‍ ബാവയും ആണ്.
സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും മുത്തങ്ങയിലും നടന്ന സമരങ്ങളുടെ തുടര്ച്ചയാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്കുന്ന ചെങ്ങറ സമരം. ഇത്തരത്തിലുള്ള സമരം നേരിടുന്നതിന് ഒരു മാര്‍ഗ്ഗമെ ഭരണകൂടത്തിനറിയൂ. അത് ഫ്യൂഡല്‍-കൊളോണിയല്‍ അധികാരികള്‍ പഠിപ്പിച്ച മാര്‍ഗ്ഗമാണ്. പൊലീസിനെയൊ പട്ടാളത്തെയൊ ഉപയോഗിച്ച് സമരക്കാരെ തുരത്തുകയൊ കൊല്ലുകയൊ ചെയ്യുന്ന മാര്‍ഗ്ഗമാണത്. ജീവിതവും സമരവും ഒന്നാകുന്നിടത്ത് അത് ഫലപ്രദമാകില്ലെന്ന് മുത്തങ്ങയില്‍ അത് പ്രയോഗിച്ച ഭരണാധികാരി തിരിച്ചറിയുകയും ജാനുവുമായി ചര്ച്ചയിലേര്‍പ്പെട്ട് സമാധാനപരമായ പരിഹാരം തേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സര്ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
ഭരണാധികാരികളുടെ താല്പര്യം മുന്‍ നിര്‍ത്തിയാണ് തോട്ടം ഉടമ ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിപ്പിക്കല്‍ രക്തച്ചൊരിച്ചില്‍ കൂടാതെയാകണമെന്ന കോടതി നിബന്ധന മുത്തങ്ങ മാര്‍ഗ്ഗം അവലംബിക്കുന്നതിന് തടസ്സമായി നില്ക്കുന്നു. മുത്തങ്ങ അനുഭവം ഓര്‍ത്തുകൊണ്ട് ഹൈക്കോടതി മനുഷ്യാവകാശ മൂല്യങ്ങളില്‍ അധിഷ്ടിതമായ ആ നിബന്ധന വിധിയില്‍ ഉള്‍പ്പെടുത്തി സര്ക്കാരിന്റെ കൈകള്‍ ബന്ധിച്ചപ്പോള്‍ പാര്‍ട്ടി തൊഴിലാളികളെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് സമരം പൊളിക്കാന്‍ ശ്രമം തുടങ്ങി. അവരുടെ നിരന്തരമായ പീഢനം അതിജീവിച്ചുകൊണ്ടാണ് ഭൂരഹിതര്‍ സമരം തുടരുന്നത്.
ഉത്തര്‍ പ്രദേശിലെ ദലിതരേക്കാള്‍ ഭൂരാഹിത്യം അനുഭവിക്കുന്നവരാണ് കേരളത്തിലെ ദലിതരെന്നത് നാം അഭിമാനം കൊള്ളുന്ന സാമൂഹിക വളര്‍ച്ചയ്ക്ക് കളങ്കം ചാര്‍ത്തുന്ന വസ്തുതയാണ്. ഇത് ഭൂദൌലഭ്യം അനുഭവിക്കുന്ന പ്രദേശമായതുകൊണ്ട് ഭുവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യക്തമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന് സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് നല്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ കൊടുത്തേ മതിയാകൂ. കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അവയ്ക്കാവശ്യമായ രീതിയില്‍ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളായി തിരിക്കണം. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെ താല്പര്യങ്ങളേക്കാള്‍ ഭൂമാഫിയാകളെ പോലുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുകൊണ്ടാണ് ഭരണകൂടത്തിന് ഇത് ചെയ്യാന്‍ കഴിയാത്തത്.(ജനശക്തി)
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Showing posts with label Land Use. Show all posts
Showing posts with label Land Use. Show all posts
Friday, August 14, 2009
Monday, December 3, 2007
ഭൂപരിഷ്കരണം: അടുത്ത കാല്‍വെയ്പ് മുന്നോട്ടോ പിന്നോട്ടോ?
ജനശക്തി വാരികയുടെ പുതിയ ലക്കത്തില്‍ ( ഡിസംബര്‍ 7) ഈ വിഷയത്തില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍നിന്നു ഏതാനും വരികള്‍:
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യുസ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.
കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. അതിന് തടസ്സം നില്‍ക്കുന്നതെല്ലാം പോകണമെന്നു അദ്ദേഹം പറയുന്നത് മനസ്സിലാക്കുകയും ചെയ്യാം. പക്ഷെ വ്യവസായ വകുപ്പിലെ മുഖ്യ കാര്യസ്ഥന്‍റെ മനസില്‍ വ്യവസായത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓടിവരേണ്ടത് വന്‍ പാര്‍പ്പിട പദ്ധതികളും അമ്യുസ്മെന്റ് പാര്‍ക്കുകളും വാണിജ്യകേന്ദ്രങ്ങളുമാണോ? ഇതെല്ലാം ഇന്നു സി. പി. എം. സംസ്ഥാന നേതൃത്വതിന്റെയും അതിന്റെ ആവശ്യങ്ങളറിഞ്ഞു പണം കൊടുത്തു സഹായിക്കുന്നവരുടെയും പ്രിയപദ്ധതികളില്‍ പെടുന്നവയാനെന്നത് തീര്‍ച്ചയായും യാദൃശ്ചികമാവില്ല. ഇതെല്ലാം വന്‍ ലാഭസാധ്യതയുള്ള പരിപാടികള്‍ തന്നെ. പക്ഷെ അവ വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ പെടുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങളുമല്ലവ.
കേരളം അടിയന്തിരമായി ഭൂവിനിയോഗം ഗൌരവപൂര്‍വ്വം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ... കൃഷിയ്ക്കും വ്യവസായത്തിനും മറ്റു എല്ലാവിധ ന്യായമായ ആവശ്യങ്ങള്‍ക്കും ഭൂമി വകയിരുത്തിക്കൊണ്ട് പുതിയ ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുകയും അത് സത്യസന്ധമായി നടപ്പിലാക്കുകയും ചെയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയ രക്ഷാധികാരത്തിന്‍ കീഴില് മനോമാത്യുമാരും ഫാരിസുമാരും ഉയര്‍ന്നുവരുന്നത്.
Subscribe to:
Posts (Atom)