ബി.ആർ.പി. ഭാസ്കർ
അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണത്തിൽ കണ്ണ് നട്ടിരിക്കുന്ന മാധ്യമങ്ങളും വീണ്ടുവൊചാരം കൂടാതെ ചൂതുകളിക്കുന്നതിന്റെ ഫലമായി മതസൌഹാർദ്ദത്തിന്റെ നീണ്ട പാരമ്പര്യമുള്ള കേരളം മതാടിസ്ഥാനത്തിൽ ധ്രുവീകരിച്ചിരിക്കുന്നു.
ഈയാഴ്ച സി.പി.എം. മുഖപത്രമായ ദേശാഭിമാനി ഒരു ലേഖനത്തിൽ പറഞ്ഞു: “കേരളത്തിൽ ജാതി-മത രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി കംയൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കാൻ കഴിയുമോ എന്ന് നിലപാറാണ് വലതുപക്ഷ ശക്തികൾ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്ട്രീയമായി വലതുപക്ഷം ദുർബലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു ഇടപെടലിന് മൂർച്ച കൂടാറുണ്ട്.”
സത്യസന്ധമായ നിരീക്ഷണമാണിത്. പക്ഷെ അത് പൂർണ്ണ സത്യമല്ല, പ്രകടമായ അർദ്ധസത്യമാണ്. വർഗ്ഗീയ ഘടകങ്ങളുടെ രാഷ്ട്രീയമായ ഇടപെടൽ കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. പക്ഷെ കോൺഗ്രസുകാരെപ്പീലെ കമ്യൂണിസ്റ്റുകാരും കളിക്കുന്ന കളിയാണത്. ഇപ്പോൾ ദുർബലപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും ഹർഗ്ഗീയ കാർഡ് ഇഏഅക്കുന്നത് ആ ചേരിയിൽ കാര്യങ്ങൾ നിർണ്ണയിക്കുന്ന സി.പി.എമ്മുമാണ്.
ഇപ്പോഴത്തെ വർഗീയ വളർച്ച ശരിയ്ക്ക് മനസ്സിലാക്കാൻ സംസ്ഥാനം രൂപീകൃതമായശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയം എങ്ങനെയാണ് വികസിച്ചതെന്ന് അറിയേണ്ടതുണ്ട്.
ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിൽ കലാശിച്ച ‘വിമോചന സമര’ത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ടാണ് സി.പി.എം തങ്ങൾ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് സമർത്ഥിക്കുന്നത്. ആ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ രണ്ട് കൊല്ലം മുമ്പ് തനിക്ക് സ്വാധീനമുള്ളയിടങ്ങളിൽ അവിഭക്ത സി.പിഐയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് അതിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നെന്ന വസ്തുത അവർ മറ്ച്ചുപിടിക്കുന്നു. സി.പി.ഐയുഇടെ ദൂതൻ അദ്ദേഹത്തെ കണ്ട് സഹായം അഭ്യർത്ഥിച്ചെന്നും പ്രതികരണം അനുകൂലമായിരുന്നെന്നും പാർട്ടി അംഗമായിരുന്ന പ്രമുഖ അഭിഭാഷകൻ ജി. ജനാർദ്ദനക്കുറുപ്പ് ഏതാനും കൊല്ലം മുമ്പ് ആത്മകഥയിൽ വെളിപ്പെടുത്തുകയുണ്ടായി.
ഇ.എം.എസ്. നമ്പൂതിറ്റിപാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ പതനത്തിനുശേഷം കമ്യൂ ണിസ്റ്റുകാർ ഒറ്റപ്പെടുത്തൽ നേരിട്ടൂ. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ്, ആദിവാസിഭൂമി കയ്യേറിയ ക്രൈസ്തവ കർഷകരെ സംരക്ഷിക്കാൻ ഒരു പാതിരി തുടങ്ങിയ കർഷക തൊഴിലാളി പാർട്ടി എന്നിങ്ങനെ വർഗീയ സ്വഭാവമുള്ള കക്ഷികളുടെ സഹായത്തോടെയാണ് പാർട്ടി ആ അവസ്ഥ പിന്നിട്ടത്. ഈ കക്ഷികൾ 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.,എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയിൽ ചേരുകയും പ്രതിഫലമായി അവർക്ക് മന്ത്രികസേരകൾ ലഭിക്കുകയും ചെയ്തു. അധികാരത്തിന്റെ അകത്തളങ്ങളിലേക്കുള്ള അവരുടെ പ്രവേശം വിഭാഗീയ രാഷ്ട്രീയത്തിന് സാധുതയും മാന്യതയും നേടിക്കൊടുത്തു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ തിരിച്ചുവരുന്നത് തടയാൻ നേരത്തെ ലീഗിന്റെ സഹായം നേടിയ കോൺഗ്രസ് അവർക്ക് സർക്കാരിൽ സ്ഥാനം നൽകിയിരുന്നില്ല.
അന്നുമുതൽ മുസ്ലിം ലീഗ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിന്റെ ലോക് സഭാംഗമായ ഇ. അഹമ്മദ് 2004 മുതൽ കേന്ദ്രമന്ത്രിസഭയിൽ അംഗമാണ്. ലീഗ് രണ്ട് തവണ പിളർന്നു. രണ്ട് അവസരങ്ങളിലും സി.പി.എം വിമതരുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ വേദിയിൽ മറ്റ് മുസ്ലിം സംഘടനകളുമുണ്ട്. അബ്ദുൾ നാസർ മ്അദനിയുടെ പി.ഡി.പി.യും പുതുതായി രൂപപ്പെട്ട സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഓഫ് ഇൻഡ്യയും എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും പൊതുവേദിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഇവർക്കെല്ലാം പൊതുവായുള്ള ഘടകം കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി ലീഗ്ഗ് എടുക്കുന്ന മൃദു സമീപനത്തോടുള്ള എതിർപ്പാണ്. അടുത്ത ദിവസം വരെ കോൺഗ്രസ് വിരുദ്ധ നിലപാടെടുത്താൽ ഏത് തീവ്ര മുസ്ലിം വിഭാഗവുമായും ഇടപാട് നടത്താൻ സി.പി.എം തയ്യാറായിരുന്നു.
ലീഗിന്റെ വളർച്ച മറ്റ് മതവിഭാഗങ്ങളെയും വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഏറെ ക്രൈസ്തവരും കൂറച്ചു നായന്മാരും അടങ്ങുന്ന കോൺഗ്രസ് വിമതർ രൂപീകരിച്ച കേരള കോൺഗ്രസ് ആണ് അതിൽ പ്രധാനപ്പെട്ടത്. നാല് പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ക്രൈസ്തവ-നായർ അടിത്തറയ്ക്കപ്പുറം പോകാൻ അതിനായിട്ടില്ല. അത് കോൺഗ്രസിന്റെ സഖ്യ കക്ഷിയാണ്. അത് പിളർന്ന് വരുന്നവർ, എത്ര ചെറുതാണെങ്കിലും, അവർക്ക് എൽ.ഡി. എഫിൽ ഇടം നൽകാൻ സി.പി.എം. തയ്യാറാണ്. ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾ ചില പ്രദേശങ്ങളിൽ സാന്ദ്രീകരിച്ചിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയത്തെ സഹായിക്കുന്ന ഒരു ഘടകമാണ്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റം ‘മുന്നോക്ക’ നായന്മാരുടെ നായർ സർവീസ് സൊസൈറ്റിയെയും ‘പിന്നാക്ക’ ഈഴവരുടെ എസ്.എൻ.ഡി.പി. യോഗത്തെയും സ്വന്തം രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. കോൺഗ്രസിന്റെ സഖ്യ കക്ഷികളായി കുറച്ചു കാലം അധികാരൻ നുണഞ്ഞശേഷം അവ തളർന്നു ഇല്ലാതായി.
കേരളത്തിലെ സാഹചര്യങ്ങളിൽ ‘ഭൂരിപക്ഷം’ ‘ന്യൂനപക്ഷം’ എന്നീ സങ്കല്പങ്ങൾ അപ്രസക്തമാണ്. ജനസംഖ്യയുടെ 56 ശതമാന്ം വരുന്ന ഹിന്ദുക്കൾ നാമമാത്ര ഭൂരിപക്ഷമാണ്. ജനസംഖ്യയുടെ 22 ശതമാനം വരുന്ന ഈഴവരുടെ സംഘടനയും 16 ശതമാനം വരുന്ന നായന്മാരുടെ സംഘടനയും ചരിത്രപരമായി പല രാഷ്ട്രീയ വിഷയങ്ങളിലും വ്യത്യസ്തവും ചിലപ്പോൾ വിരുദ്ധവുമായ നിലപാടുകൾ എടുക്കുന്നവയാണ്. സ്വന്തം രാഷ്ട്രീയ സ്വാധീനം നിലനിർത്താനുള്ള അവരുടെ ആഗ്രഹമാണ് ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് മോഹം പരാജയപ്പെടുത്തുന്നത്. അതിന് ആറ് ശതമാനം വോട്ടുള്ളതായി കണക്കാക്കപ്പെടുന്നു.
പത്ത് ശതമാനം വരുന്ന ദലിതരുടെയും ഒരു ശതമാനം മാത്രമുള്ള ആദിവാസികടും വളരെ കാലമായി സി,പി.എമ്മിനെയാണ് പിന്തൂണച്ചു പോന്നത്. ഇപ്പോൾ അവർ സ്വതന്ത്ര മിലപാട് എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടിയും ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എനീ സംഘടനകൾ അവരുടെ മോഹഭംഗം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ സാഹചര്യമാണ് സി.പി.എമ്മിന്റെ ഹിന്ദു കാർഡ് കളിക്കാൻ നിർബന്ധിക്കുന്നത്.
കേരളത്തിന്റെ മതസൌഹാർദ്ദ പാരമ്പര്യം ജൈനബൌദ്ധ കാലത്തേക്ക് നീളുന്നു. 2500 കൊല്ലം മുമ്പ് പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യഹൂദർക്ക് ഇവിടെ അഭയം ലഭിച്ചു. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് യേശു കുരിശിലേറി ഏറെ കഴിയും മുമ്പ് ശിഷ്യനായ തോമാ സ്ലീഹ ഇവിടെ വന്ന് സിവിശേഷം പരത്തുകയും വിശ്വാസികളെ കണ്ടെത്തുകയും ചെയ്തു. പുഹമ്മദ് നബിയുടെ കാലത്ത് തന്നെ മലിക് ബിൻ ദീനാർ എന്ന അറബി കൊടുങ്ങല്ലൂരിലെത്തി ചേരമാൻ പെരുമാളുടെ പേരിൽ അറിയപ്പെടുന്ന പള്ളി പണിതു.
എട്ടാം നൂറ്റാണ്ടിനടുപ്പിച്ച് പുറത്തു നിന്ന് നമ്പൂതിരിമാർ വന്ന് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്ക്ക്കുകയും ജാതി വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു വലിയ മാറ്റമുണ്ടായി. ആയുധധാരികളായ നായന്മാറ്റ്ക്ക് അവർ ക്ഷത്രിയ പദവി നൽകിയില്ല, പക്ഷെ ഉയർന്ന സ്ഥാനം നൽകി. വൈശ്യന്മാർ ഉണ്ടായില്ല. അവരുടെ ജോലികൾ ജാഇന ബൌദ്ധ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നവരും ന്യൂനപക്ഷങ്ങളും നിർവഹിച്ചു. അസമത്വമുള്ള ആ വ്യവസ്ഥ ഫ്യൂഡൽ കാലത്ത് സ്ഥിരത ഉറപ്പാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ സാമൂഹ്യ പരിഷ്കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമം തുടങ്ങി. അതിന്റെ ആദ്യ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു. പിന്നീട് പല വിഭാഗങ്ങളും സമത്വം സ്ഥാപിക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റു കാരാണെന്ന് കണ്ട് അങ്ങോട്ട് നീങ്ങി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് സി.പി.എം. ന്യൂനപക്ഷ അടിത്തറ വിപുലീകരിക്കാൻ ബോധപൂർവം ശ്രമിച്ചു. ന്യൂനപക്ഷ സാന്ദ്രീകരണമുള്ള പ്രദേശങ്ങളിൽ അത് പാർട്ടിക്കാരല്ലാത്തവരെ സ്ഥാനാർത്ഥികളാക്കി. അറബ് നാടുകളിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരായ മുസ്ലിം വികാരം മുതലെടുക്കാൻ അത് സാമ്രാജ്യത്വവിരുദ്ധ വേദിയുണ്ടാക്കി. ഈ തന്ത്രങ്ങൾ കുറച്ചു കാലം ഗുണം ചെയ്തു. കഴിഞ്ഞ കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തകർച്ച ആ സമീപനം ഉപ്ര്ക്ഷിച്ച് ഹിന്ദുക്കളെ ആകർഷിക്കേണ്ട കാലമായെന്ന നിഗമനത്തിൽ പാർട്ടിയെ എത്തിച്ചു. മ്അദനിയുടെ തീവ്രവാദ പ്രതിച്ഛായ ചെയ്ത ദോഷം മറികടക്കാൻ അത് ഒരു പുതിയ തീവ്രാദ മുഖം തേടി. ജമാത്തെ ഇസ്ലാമിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരിൽ അധ്യാപകന്റെ കൈവെട്ടിയ സംഭത്തിൽ കുറ്റാരോപിതരായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ അതിനേക്കാൽ പറ്റിയ ഒന്നായി മുന്നിലെത്തിയത്. പൊലീസ് അതിന്റെ പ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രേമവിവാഹങ്ങളിലൂടെ മതപരിവർത്തബം നടത്തി കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാൻ അത് പദ്ധതിയിട്ടതായി ആരോപിച്ചു.
ഹിന്ദുത്വചേരിയിൽ പെട്ട ഒരു മറാത്തി പത്രമാണ് ആദ്യം പ്രേമവിവാഹത്തിലൂടെയുള്ള പതപരിവർത്തനത്തിന്റെ കഥ അവതരിപ്പിച്ചത്. ഒരു മലയാളപത്രം അത് ഏറ്റെടുക്കുകയും അതിന് ‘ലൌ ജിഹാദ്’ എന്ന് പേരു നൽകുകയും ചെയ്തു. ആ സമയം ഹൈക്കോടതി അത്തരത്തിലുള്ള ഒരു മതപരിവർത്തനം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു. താൻ സ്വമേധയാ വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയുമാൺ ഉണ്ടായതെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി ആ കഥ തള്ളിപ്പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ശക്തമായതുകൊണ്ട് സാമൂഹതിൽ ശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരം കൂഊടാതെയുള്ള രാഷ്ട്രീയ പ്രചാരണവും അവധാനത കൂടാതെയുള്ള മാധ്യമങ്ങളെടെ, പ്രത്യേകിച്ച് വാർത്താ ചാനലുകളുടെ, പ്രവർത്തനവും സംശയങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മതനിരപേക്ഷത് ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ അത് നടക്കുന്നത് വിഭാഗീയ അടിസ്ഥാനത്തിലാകയാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു.
ബഹുഭാഷാ പ്രസിദ്ധീകരണമായ സൺഡെ ഇൻഡ്യൻ വാരികയുടെ മലയാളം പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്. ഇംഗ്ലീഷ് പതിപ്പിൽ വന്നത് ഇവിടെ വായിക്കാം: Brewing trouble - Parties, media to blame
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Showing posts with label Kerala Renaissanace. Show all posts
Showing posts with label Kerala Renaissanace. Show all posts
Monday, August 30, 2010
Wednesday, June 3, 2009
സ്നേഹത്തിന്റെ സന്ദേശം
ബി.ആര്‍.പി. ഭാസ്കര്‍
ജീവിതത്തിലെന്നപോലെ മരണത്തിലും കമലാ സുറയ്യ ഉദാത്തമായ സ്നേഹത്തിന്റെ സന്ദേശവാഹകയായി. ആ സന്ദേശം സഫലമാക്കുന്നതില്‍ ജീവിതകാലത്ത് നേടാനായതിനേക്കാള്‍ വലിയ വിജയമാണ് ഒരുപക്ഷെ മരണാനന്തരം അവര്‍ക്ക് കൈവരിക്കാനായി. പാളയം ജുമാ മസ്ജിദിലെ കബറിസ്ഥാനില്‍ അള്ളാഹുവിന്റെ മഹത്വം വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കിടയില്‍ കമലയുടെ ചേതനയറ്റ ശരീരം ഭൂമി ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം അതാണ് സൂചിപ്പിക്കുന്നത്.
പുറം ലോകത്തുനിന്ന് കിട്ടിയ തരത്തിലുള്ള ആദരം കേരളം തനിക്ക് നല്‍കിയില്ലെന്ന് കമലാ ദാസ് എന്ന മാധവിക്കുട്ടി പറയുമായിരുന്നു. സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും നൂറില്‍ നൂറു മാര്‍ക്കിനും അര്‍ഹയായ വ്യക്തിയായിരുന്നു അവര്‍. അത്രമാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്‍ക്കൊള്ളാനുള്ള കഴിവ് കേരളസമൂഹത്തിനില്ലാത്തതുകൊണ്ടാവണം ജീവിച്ചിരിക്കെ അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നമുക്കായില്ല. അന്ത്യ യാത്രയിലുടനീളം അഞ്ജലിയര്‍പ്പിക്കാനെത്തിയ ജനക്കൂട്ടം ഉള്ളിന്റെ ഉള്ളില്‍ നാം പ്രകടിപ്പിക്കാതെ കാത്തുസൂക്ഷിച്ച ആദരത്തിന് തെളിവാണ്.
പൂനെയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ മക്കള്‍ മോനു, ചിന്നന്‍, ജയസൂര്യ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം മതപണ്ഡിതന്‍ ശൈഖ് മുഹമ്മദ് കാരാകുന്ന് ഉള്‍പ്പെടെ ഏതാനും ഇസ്ലാമിക കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മുംബായില്‍ നിന്ന് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘവും ചേര്‍ന്നു. രാത്രി വൈകി തിരുവനന്തപുരത്തെത്തുമ്പൊഴേക്കും മലയാളികള്‍ കമലാ സുരയ്യയെ നെഞ്ചിലേറ്റിയിരുന്നെന്ന കാര്യത്തില്‍ സംശയത്തിന് ഇടമുണ്ടായിരുന്നില്ല
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രംഗങ്ങളാണ് കബറിസ്ഥാനില്‍ കണ്ടതെന്ന് അവിടത്തെ രീതികള്‍ അറിവുള്ളവര്‍ പറയുന്നു. സന്ദര്‍ഭത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞ് മസ്ജിദ് ഭാരവാഹികള്‍ ഉദാരമായ സമീപനം സ്വീകരിച്ചു. പള്ളിപ്പറമ്പിലെ സ്ഥലപരിമിതി പരിഗണിച്ച് ആചാരവെടിയുള്‍പ്പെടെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ സമീപത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെ ചെയ്തുകൊടുത്തു.
കമലാ ദാസിന്റെ മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമായിരുന്നു. അതെടുത്ത സാഹചര്യം അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത് മനസ്സിലാക്കാനാകാത്തവരും ഉണ്ടായിരുന്നതുകൊണ്ട് ഭീഷണികള്‍ നേരിടേണ്ടിവന്നു. ഇസ്ലാമിക സമൂഹത്തിന് അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാന്‍ കഴിഞ്ഞു.
ജുമാ മസ്ജിദിലെ ഖബറിസ്ഥാനില്‍ നിന്ന് പ്രസരിച്ചത് സ്നേഹത്തിന്റെ സന്ദേശമാണ്. മലയാളി മനസ്സിന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുന്ന, നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായ, മതസൌഹാര്‍ദ്ദ ചിന്ത തട്ടിയുണര്‍ത്തിയിട്ടാണ് കമലാ സുറയ്യ കടന്നുപോയിരിക്കുന്നത്. (മാധ്യമം, ജൂൺ 3, 2009)

Labels:
Islam,
Kamala Suraiya,
Kerala Renaissanace
Subscribe to:
Posts (Atom)