Showing posts with label Chhattisgarh. Show all posts
Showing posts with label Chhattisgarh. Show all posts

Friday, August 29, 2008

അജയ് ടി.ജി. തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിച്ചും സംസാരിക്കുന്നു


അജയ് ടി. ജി. അദ്ദേഹം ചേരിപ്രദേശത്ത് സ്ഥാപിച്ച സ്കൂളിലെ കുട്ടികളുമൊത്ത്. ഫോട്ടൊ: ദ് ഹിന്ദു

ഛത്തിസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി സിനിമാപ്രവർത്തകൻ അജയ് ടി.ജി. യെക്കുറിച്ച് ഇവിടെയും (ഛത്തിസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി സിനിമാപ്രവര്ത്തകൻ) ഇംഗ്ലീഷിലുള്ള ബ്ലോഗുകളിലും ഞാൻ പരാമർശിച്ചിരുന്നു.

വർഷങ്ങൾക്കുമുമ്പ് ഉരുക്കു നഗരമായ ഭിലായിയിലേക്ക് കുടിയേറിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മകനാണ് അജയ്. ചിത്ര പത്മനാഭൻ എന്ന പത്രപ്രവർത്തകയുമായുള്ള സംഭാഷണത്തിൽ അജയ് തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിചും കൂടുതൽ വിവരങ്ങൾ നൽകുകയുണ്ടായി. റിപ്പോർട്ട് ഇന്നത്തെ ‘ഹിന്ദു’ പത്രത്തിൽ: “Documenting reality under a tarpaulin sky”.

Friday, July 11, 2008

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന മലയാളി സിനിമാപ്രവര്‍ത്തകന്‍

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന ഡോ. ബിനായക് സെന്നിന്റെ കാര്യം കേരളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് -- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സംഘടനയുടെ ഇടപെടലിനുശേഷം. എന്നാല്‍ മലയാളി സിനിമാ പ്രവര്‍ത്തകനായ അജയ് ടി. ജി.യുടെ അറസ്റ്റും പീഡനവും അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

സെന്നിനെപ്പോലെ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിച്ചതിനാണ് ഛത്തിസ്‌ഗഢ് പൊലീസ് അജയിനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചത്.

രാജസ്ഥാന്‍ പി,യു.സി.എല്‍. ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ ഛത്തിസ്‌ഗഢ് സന്ദര്‍ശിച്ചശേഷം എഴുതിയ ഒരു കത്ത് BHASKAR ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതില്‍ അജയിന്റെ കേസ് സംബന്ധിച്ച പുതിയ വിവരങ്ങളുണ്ട്.

Monday, July 7, 2008

കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്ക്

കര്‍ഷക ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് കേരളമാണത്രെ. ഛത്തിസ്‌ഗഢിലെ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ശുഭ്രാന്‍ഷു ചൌധരി എഴുതിയ ഒരു ലേഖനത്തിലാണ് ഈ വിവരം ഞാന്‍ കണ്ടത്.

ചൌധരി ഉദ്ധരിക്കുന്ന നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2006ലെ കണക്കുകള്‍ അനുസരിച്ച് ഛത്തിസ്ഗഢില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 6.49 കര്‍ഷക ആത്മഹത്യ നടന്നപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയായിരുന്നു: മഹാരാഷ്ട്ര 4.28, കേരളം 3.35, ആന്‍ഡ്ര പ്രദേശ് 3.24, കര്‍ണാടകം 2.57.

ഈ കണക്കുകള്‍ കര്‍ഷക ആത്മഹത്യയെ മൊത്തം ജനസംഖ്യയുടെ അംശമായാണ് കണക്കാക്കുന്നതെന്ന് ചൌധരി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ എണ്ണവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ചിത്രം മാറുന്നു, കേരളം ഒന്നാം സ്ഥാനത്ത് വരുന്നു. കേരളത്തില്‍ ഒരു ലക്ഷം കര്‍ഷകര്‍ക്കിടയില്‍ 142.9 ആത്മത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകം ഏറെ പിന്നിലാണ്: ഒരു ലക്ഷത്തില്‍ 36.4 ആത്മഹത്യകള്‍ മാത്രം. മൂന്നാം സ്ഥാനത്താണ് ഛത്തിസ്ഗഢ്: 33.7

ഈ വിവരം അടങ്ങുന്ന ശുഭ്രാന്‍ഷു ചൌധരിയുടെ ലേഖനം Infochangeindia.org സൈറ്റില്‍: Farmer suicides in Chhattisgarh: A state in denial

Saturday, June 14, 2008

അജയ് ടി. ജി.

ഛത്തിസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്ത സിനിമാ നിറ്മ്മാതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അജയ് ടി. ജി.യ്ക്കുവേണ്ടി ശബ്ദമുയറ്ത്തുവാന്‍ അഭ്യ്ര്ത്ഥിക്കുന്ന ഒരു സന്ദേശം Kerala Letter കൊടുത്തിട്ടുള്ളത് കാണുക.

അജയ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനെതിരായ കേസിനെ സംബന്ധിച്ച് ഛത്തിസ്ഗഡിലെ മനുഷ്യാവകാശ സംഘടനകളില്‍നിന്ന് ലഭിച്ച വിവരം ഞാന്‍ BHASKAR ബ്ലോഗില്‍ നല്‍കിയിരുന്നു.

മലയാളിയായ അജയ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ പോരാട്ടങ്ങളെ സംബന്‍ഡിച്ച് ചിത്രങ്ങള്‍ നിറ്മ്മിച്ചിട്ടുണ്ട്.