Showing posts with label AHRC. Show all posts
Showing posts with label AHRC. Show all posts

Monday, December 15, 2008

അഭയ കേസ്: പള്ളിയുടെ ഇടപെടലുകളെ എ.എച്ച്.ആർ.സി വിമർശിക്കുന്നു

അഭയ കൊലക്കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണ ഏജൻസിക്കെതിരെ ക്രൈസ്തവ മതമേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണത്തെ ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ എന്ന മനുഷ്യാവകാശ സംഘടന നിശിതമായി വിമർശിച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് എ.എച്ച്.ആർ.സി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം BHASKAR ബ്ലോഗിൽ വായിക്കാവുന്നതാണ്.

Friday, February 29, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന വാരാണസി ഗ്രാമത്തില്‍ ക്ഷയരോഗ പഠനം തുടങ്ങുന്നു

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ എന്ന മനുഷ്യാവകാശ സംഘടന വാരാണസിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ക്ഷയരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഡോക്ടര്‍മാരുടെ സേവനം തേടുന്ന വിവരം ഈ ബ്ലോഗില്‍ നേരത്തെ ഞാന്‍ പരാമര്‍ശിച്ചിരുന്നു. നിരവധി ഡോക്ടര്‍മാര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. അവരില്‍ നിന്നു ഒരാളെ തെരഞ്ഞെടുത്തുകൊണ്ട് ഒരു പഠനം നാളെ ആരംഭിക്കുന്നതാണെന്ന് എ. എച്ച്. ആര്‍. സി അറിയിക്കുന്നു, എ. എച്ച്. ആര്‍. സി.യുടെ പത്രക്കുറിപ്പ് Bhaskar ബ്ലോഗില്‍.

Friday, January 18, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു

വാരാണസിയിലെ ക്ഷയരോഗികളെ ചികിത്സിക്കാന്‍ ഹോങകോങ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു.

വാരണാസിയിലെ നെയ്ത്തുകാര്‍ക്കിടയില്‍ ക്ഷയരോഗം ഒരു ഗുരുതരമായ പ്രശ്നം ആണെന്ന് കണ്ടു അവരെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം എ. എച്ച്. ആര്‍. സി പ്രധാന മന്ത്രിക്കു ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ( http://brpbhaskar.blogspot.com/2007/12/open-letter-to-prime-minister-to-help.html കാണുക)

ഇപ്പോള്‍ രോഗബാധിതാരെ സഹായിക്കാന്‍ എ. എച്ച്. ആര്‍. സി തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചേരാവുന്നതാണ്. ഫെബ്രുവരി ഒന്നിനു പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ശമ്പളവും മറ്റു സേവന വ്യവസ്ഥകളും ചര്ച്ച ചെയ്തു തീരുമാനിക്കുന്നതാണ്. ഹിന്ദി അറിയുന്നവരെയാണ് കമ്മീഷന്‍ തേടുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 30 ആണ്.

അയക്കേണ്ട മേല്‍വിലാസം:
South Asia Desk
The Asian Human Rights Commission
19/F Go-Up Commercial Bldg
998 Canton Road
Mongkok, Kowloon
Hong Kong SAR.

Fax: (852) 26986367