കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍പ്പെട്ട കുണ്ടയം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ഒരു വര്‍ഷത്തിലേറെയായി 'ഗാന്ധിഭവന്‍ സ്നേഹരാജ്യം' എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ ആദ്യ ജീവകാരുണ്യ മാസിക എന്ന് അത് അവകാശപ്പെടുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ലക്കങ്ങളില്‍ എഴുതിയിട്ടുള്ളവരില്‍ ചിലര്‍: സി. രാധാകൃഷ്ണന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, തോട്ടം രാജശേഖരന്‍, ഡി. ബാബു പോള്‍, തെങ്ങമം ബാലകൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ഡോ. വി. പ്രസന്നമണി, സി. പി. നായര്‍, സുകുമാര്‍, മേലത്ത് ചന്ദ്രശേഖരന്‍, ഡോ. ജ്യോതിദേവ് കേശവദേവ്, പി. ആര്‍. നാഥന്‍.
മാനേജിങ് എഡിറ്റര്‍: പുനലൂര്‍ സോമരാജന്‍, എഡിറ്റര്‍: ഗോപിനാഥ് മഠത്തില്‍.
ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.
മേല്‍വിലാസം:
Gandhibhavan Sneharajyam, Gandhi Nagar, Kundayam P.O., Pathanapuram, Kollam 689 695.
Phone: 0475-2355573, 2035039
E-mail: sneharajyam@gmail.com
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Sunday, March 9, 2008
മണിപ്പുരി മനുഷ്യാവകാശ പ്രവര്‍തതക ഇറോം ശര്‍മിളയ്ക്ക് അഭിവാദ്യങ്ങള്‍
മാര്‍ച്ച് 8: ഈ അന്താദേശീയ വനിതാ ദിനത്തില്‍ ധീര മനുഷ്യാവകാശ പ്രവര്ത്തകയായ ഇറോം ശര്‍മിളയ്ക്ക് അഭിവാദ്യങ്ങള്‍.ഇന്നലെ ഒരു കോടതി വിധിയെ തുടര്‍ന്നു ഇംഫാലില്‍ ഇറോം ശര്‍മിള ജയില്‍ വിമോചിതയായി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടക്കുന്ന രീതി അനുസരിച്ച് ഇന്നു വൈകിട്ടോടെ ശര്‍മിള വീണ്ടും ജയിലില്‍ എത്തിപ്പെടുമെന്നു എന്.ഡി. ടി.വി. ചാനല്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട് ചെയ്തു.
ഇറോം ശര്‍മിള 2000 നവംബര്‍ ആദ്യ വാരം മുതല്‍ അനിശ്ചിതകാല നിരാഹാര വ്രതത്തിലാണ്. ജയിലിലും ആശുപത്രികളിലും വെച്ചു മൂക്കില്‍ ട്യൂബ് ഇട്ടു ആഹാരം കൊടുത്താണ് ഏഴ് കൊല്ലമായി അവരുടെ ജീവന്‍ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്.
ഈ 37കാരിയുടെ ഐതിഹാസികമായ പോരാട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ Bhaskar ബ്ലോഗില്‍.
വനിതാ ദിനത്തില്‍ സന്തോഷകരമായ ഒരു വാര്‍ത്ത കൂടി. ലൈബീരിയയുടെ പ്രസിഡന്റ് സ്ത്രീയാണ്. അവരുടെ അംഗരക്ഷകര്‍ ഇന്തയില്‍ നിന്നുള്ള സ്ത്രീകളും. കൂടുതല്‍ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍.
Friday, March 7, 2008
അമേരിക്കന്‍ കപ്പല്‍ശാലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നിയമയുദ്ധത്തിന്
അമേരിക്കയില്‍ മിസ്സിസ്സിപ്പിയിലെ ഒരു കപ്പല്‍ശാലയിലെ നൂറോളം ഇന്ത്യന്‍ ജീവനക്കാര്‍ കമ്പനി തങ്ങളെ കടത്തിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞു നിയമ യുദ്ധത്തിനു തയ്യാറെടുക്കുന്നു.
WNYC റിപ്പോര്‍ട്ടര്‍ അരുണ്‍ വേണുഗോപാല്‍ സൌത്ത് ഏഷ്യന്‍ ജെര്‍ണലിസ്റ്സ് അസോസിയേഷന്റെ SAJA FORUM വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അലബാമയിലെ Southern Poverty Law Center എന്ന സ്ഥാപനം മലയാളവും ഹിന്ദിയും അറിയാവുന്ന നിയമ സഹായിയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് നല്കിയ പരസ്യം കണ്ടതിനെ തുടര്‍ന്നു നടത്തിയ
അന്വേഷണമാണ് അരുണ്‍ വേണുഗോപാലിനെ ഈ വാര്‍ത്തയിലേക്ക് നയിച്ചത്. ഇതില്‍നിന്നും ഈ ഇന്ത്യന്‍ തൊഴിലാളികളില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നു വ്യക്തമാണ്.
അരുണ്‍ വേണുഗോപാലിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
WNYC റിപ്പോര്‍ട്ടര്‍ അരുണ്‍ വേണുഗോപാല്‍ സൌത്ത് ഏഷ്യന്‍ ജെര്‍ണലിസ്റ്സ് അസോസിയേഷന്റെ SAJA FORUM വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അലബാമയിലെ Southern Poverty Law Center എന്ന സ്ഥാപനം മലയാളവും ഹിന്ദിയും അറിയാവുന്ന നിയമ സഹായിയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് നല്കിയ പരസ്യം കണ്ടതിനെ തുടര്‍ന്നു നടത്തിയ
അന്വേഷണമാണ് അരുണ്‍ വേണുഗോപാലിനെ ഈ വാര്‍ത്തയിലേക്ക് നയിച്ചത്. ഇതില്‍നിന്നും ഈ ഇന്ത്യന്‍ തൊഴിലാളികളില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നു വ്യക്തമാണ്.അരുണ്‍ വേണുഗോപാലിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
അരുണ്‍ വേണുഗോപാല്‍
Thursday, March 6, 2008
മനുഷ്യാവകാശ ശിക്ഷണ പരിപാടി പത്തു കൊല്ലം പൂര്‍ത്തിയാക്കി
മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് എജുക്കേഷന്‍ പ്രോഗ്രാം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭ 1995 മുതല്‍ പത്തു വര്‍ഷക്കാലം മനുഷ്യാവകാശ ശിക്ഷണ ദശകം ആയി പ്രഖ്യാപിച്ചിരുന്നു. അക്കാലത്താണ് പീപ്പിള്‍സ് വാച്ച് ഈ പരിപാടി തുടങ്ങിയത്. തമിഴ് നാട് സര്‍ക്കാര്‍ 2002 ല്‍ ആദി ദ്രാവിഡ സ്കൂളുകളില്‍ മനുഷ്യാവകാശ ശിക്ഷണം നല്‍കുന്നതിനു അനുമതി നല്‍കി.
കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പതിമൂന്ന് സംസ്ഥാനങ്ങളിലെ 3,000 സ്കൂളുകളിലെ 25,000 കുട്ടികള്‍ക്ക് 3,000 അധ്യാപകരുടെ സഹായത്തോടെ മനുഷ്യാവകാശ ശിക്ഷണം നല്‍കുകയുണ്ടായി.

Labels:
Human Rights Education,
People's Watch
കോടതി ജനങ്ങളോട് അടുക്കട്ടെ
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കോടതികള്‍ ജനങ്ങളോട് അടുക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു കേരള കൌമുദിയിലെ പംക്തിയില്‍: http://www.kerlakaumudi.com/
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്
ലേഖനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ Bhaskar ബ്ലോഗില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്
ലേഖനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ Bhaskar ബ്ലോഗില്‍
Tuesday, March 4, 2008
രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പല തരത്തിലുമുള്ള പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി പോലീസ് അടുത്ത കാലത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെന്ന പരിഗണന അവര്‍ക്ക് പലപ്പോഴും ലഭിക്കാറില്ല. ഈ വിഷയം ചര്‍ച്ച ചെയ്ത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ ന്യൂ ഡല്‍ഹിയില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നു.
സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സമിതിയുടെ കോഓര്‍ഡിനേറ്റര്‍ അമിത് ഭട്ടാചാര്യ അതിന്‍റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടെഴുതിയ കത്തിന്‍റെ പൂര്‍ണ രൂപം Bhaskar ബ്ലോഗില്‍.
സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സമിതിയുടെ കോഓര്‍ഡിനേറ്റര്‍ അമിത് ഭട്ടാചാര്യ അതിന്‍റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടെഴുതിയ കത്തിന്‍റെ പൂര്‍ണ രൂപം Bhaskar ബ്ലോഗില്‍.
Saturday, March 1, 2008
വനിതാ സംഘടനകള്‍ മാര്‍ച്ച് 7 വഞ്ചനാ ദിനമായി ആചരിക്കുന്നു
മാര്‍ച്ച് 8 ലോക വനിതാ ദിനമാണ്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധിക്കാനായി അതിന്‍റെ മുമ്പത്തെ ദിവസം, അതായത് മാര്‍ച്ച് 7, വഞ്ചനാ ദിനമായി ആചരിക്കാന്‍ വിവിധ വനിതാ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു.
ഈ തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകയായ സുനില സിംഗ് എഴുതിയ കത്ത് Bhaskar ബ്ലോഗില്‍.
ഐക്യരാഷ്ട്ര സഭ 1975ല്‍ മാര്‍ച്ച് 7 സാര്‍വ്വദേശീയ വനിതാ ദിനമായി പ്രഖ്യാപിച്ചതുമുതല്‍ ഈ ദിവസം ലോകമെമ്പാടും ഉചിതമായ പരിപാടികളോടെ ആചരിച്ചുവരുന്നു. ഓരോ കൊല്ലവും കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പതിവ്.
ഇക്കൊല്ലത്തെ വനിതാദിന പ്രമേയം 'ലിംഗപദവിതുല്യതയ്ക്കും ശാക്തീകരണത്തിനും വേണ്ടി ധനസഹായം' ആണ്.
കേരളത്തിലെ സാഹചര്യങ്ങളില്‍ ഈ വിഷയത്തിനുള്ള പ്രസക്തി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ സഖിയുടെ ഫെബ്രുവരി ലക്കത്തിലുണ്ട്. ഏലിയാമ്മ വിജയന്‍ ആണ് സഖി വാര്‍ത്താപത്രികയുടെ പത്രാധിപയും പ്രസാധകയും.
സഖിയുടെ വാര്‍ഷിക വരിസംഖ്യ 100 രൂപയാണ്. പണം അയക്കേണ്ട മേല്‍വിലാസം:
Sakhi Women's Resource Centre,
TC 9/1872,Convent Road,
Vanchiyoor,
Thiruvananthapuram 695 035

Subscribe to:
Posts (Atom)