Showing posts with label Irom Sharmila. Show all posts
Showing posts with label Irom Sharmila. Show all posts

Friday, January 7, 2011

ഇറോം ശർമിള കേരളത്തിൽ




പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പത്തു കൊല്ലമായി മണിപ്പൂരിൽ സഹന സമരത്തിലേർപ്പെട്ടിരിക്കുന്ന ഇറോം ശർമിളയുടെ ധീരവും സമാധാനപരവുമായ ചെറുത്തുനില്പിനെ ആധാരമാക്കിയുള്ള സിവിക് ചന്ദ്രന്റെ നാടകംനരങ്ങിൽ.

ഈ പ്രസ്ഥാനത്തിന് വിജയം ആശംസിക്കുന്നു.

Sunday, March 9, 2008

മണിപ്പുരി മനുഷ്യാവകാശ പ്രവര്‍തതക ഇറോം ശര്‍മിളയ്ക്ക് അഭിവാദ്യങ്ങള്‍

മാര്‍ച്ച് 8: ഈ അന്താദേശീയ വനിതാ ദിനത്തില്‍ ധീര മനുഷ്യാവകാശ പ്രവര്ത്തകയായ ഇറോം ശര്‍മിളയ്ക്ക് അഭിവാദ്യങ്ങള്‍.

ഇന്നലെ ഒരു കോടതി വിധിയെ തുടര്‍ന്നു ഇംഫാലില്‍ ഇറോം ശര്‍മിള ജയില്‍ വിമോചിതയായി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടക്കുന്ന രീതി അനുസരിച്ച് ഇന്നു വൈകിട്ടോടെ ശര്‍മിള വീണ്ടും ജയിലില്‍ എത്തിപ്പെടുമെന്നു എന്.ഡി. ടി.വി. ചാനല്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട്‌ ചെയ്തു.


ഇറോം ശര്‍മിള 2000 നവംബര്‍ ആദ്യ വാരം മുതല്‍ അനിശ്ചിതകാല നിരാഹാര വ്രതത്തിലാണ്. ജയിലിലും ആശുപത്രികളിലും വെച്ചു മൂക്കില്‍ ട്യൂബ് ഇട്ടു ആഹാരം കൊടുത്താണ് ഏഴ് കൊല്ലമായി അവരുടെ ജീവന്‍ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്.


ഈ 37കാരിയുടെ ഐതിഹാസികമായ പോരാട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ Bhaskar ബ്ലോഗില്‍.


വനിതാ ദിനത്തില്‍ സന്തോഷകരമായ ഒരു വാര്‍ത്ത കൂടി. ലൈബീരിയയുടെ പ്രസിഡന്റ് സ്ത്രീയാണ്. അവരുടെ അംഗരക്ഷകര്‍ ഇന്തയില്‍ നിന്നുള്ള സ്ത്രീകളും. കൂടുതല്‍ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍.