Saturday, January 26, 2008

ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക

പീപ്പിള്‍സ്‌ മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടു ഒരു മാസത്തിലധികമായി. അദ്ദേഹം നിരാഹാരം അനുഷ്ടിക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. നിര്‍ബന്ധിപ്പിച്ചു ആഹാരം കൊടുക്കുന്നതായും.

തീവ്ര ഇടതുപക്ഷത്തിന് ആശയപരമായ പിന്തുണ കൊടുക്കുന്നു എന്നതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞതായി ടെഹെല്ക റിപ്പോര്‍ട്ട് ചെയ്യുന്നു. http://www.tehelka.com/story_main37.asp?filename=Ne020208code_red.asp

ഇത് ശരിയാണെങ്കില്‍ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാനെന്നു വ്യക്തം. മാത്രമല്ല ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നാക്രമണവും ആകുന്നു. ഗോവിന്ദന്‍ കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന അഭിപ്രായം ഉള്ളവര്‍ ആ ആവശ്യം ഉന്നയിക്കുന്ന ഓണ്‍ലൈന്‍ പെറ്റിഷനില്‍ ദയവായി ഒപ്പിടുക. http://www.petitiononline.com/govindan/petition.html

Friday, January 25, 2008

ചൈനയില്‍ ക്രിസ്തുമത വിശ്വാസികള്‍ ഒത്തുചേരുന്നു

കഴിഞ്ഞ മാസം നടന്ന Gospel of China സമ്മേളനത്തില്‍ 5,000 പേര്‍ പങ്കെടുത്തെന്നും ഇത് ക്രിസ്തുമതം ശക്തിപ്രാപിക്കുന്നതിനു തെളിവാണെന്നും ന്യൂ അമേരിക്കന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് ഇവിടെ വായിക്കാം.

ചൈന ഒരു ധാര്‍മിക പ്രതിസന്ധി നേരിടുന്നതായി മറ്റൊരു ലേഖനം പറയുന്നു. അത് ഇവിടെ.

Thursday, January 24, 2008

ചെറിയ സംസ്ഥാനങ്ങളുടെ യുക്തിയും രാഷ്ട്രീയവും

ഉത്തര പ്രദേശ് വിഭജിക്കനമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ സംസ്ഥാനങ്ങളുടെ യുക്തി ചര്‍ച്ച ചെയ്യുന്നു കേരള കൌമുദിയിലെ പംക്തിയില്‍ ഈയാഴ്ച. "യു. പി. വിഭജിക്കും മുമ്പ്.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ പേജില്
‍പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്
‍ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, January 23, 2008

പെന്തക്കോസ്റ്റും കാരിസ്മാറ്റിക്കും

പെന്തക്കോസ്റ്റും കാരിസ്മാറ്റിക്കുമോക്കെ മലയാളിക്ക്‌ പരിചിതമായ കാര്യങ്ങളാണല്ലോ. ആ നിലക്ക് അമേരിക്കയിലെ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനും നമുക്കു താത്പര്യം ഉണ്ടാകണമല്ലോ.

ഈ വിഷയത്തില്‍ വെളിച്ചം ചൊരിയുന്ന ഒരു ലേഖനം കാണുക

The Rapture Can’t Happen Soon Enough To Suit Me
by Robert Weitzel
http://www.countercurrents.org/weitzel220108.htm

Monday, January 21, 2008

സോഷ്യലിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ച

ഇന്ത്യയിലെ ഇടതുപക്ഷ സര്‍ക്കാരുകളും മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ജ്യോതി ബസുവിന്റെ പ്രസ്താവന ഇന്നു കേരളത്തില്‍ വ്യാപകമായി ചര്ച്ച ചെയ്യപ്പെടുകയാണ്. ഈ ചര്‍ച്ചയില്‍ നിന്നു സി. പി. എം. ഏറെക്കുറെ വിട്ടുനില്‍ക്കുന്നു. ഈ വിഷയമാണ് ഈയാഴ്ച ഗള്‍ഫ് ടുഡേ പത്രത്തിലെ പംക്തിയില്‍ ഞാന്‍ കൈകാര്യം ചെയ്തത്.

ലേഖനത്തിന്‍റെ പൂര്‍ണ രൂപം ഇവിടെ

Saturday, January 19, 2008

ജ. ഭല്ല ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നു

ജ. വൈ. കെ. ബാലി റിട്ടയര്‍ ചെയ്തപ്പോള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം നിര്‍ദ്ദേശിച്ചത് അന്ന് അല്ലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെന്ചിലെ ഏറ്റവും സീനിയര്‍ ജഡ്ജി ആയിരുന്ന ജ. ജഗ്ദിഷ് ഭല്ലയെ ആയിരുന്നു. മുന്‍ നിയമ മന്ത്രിമാരായ ശാന്തി ഭുഷന്‍, രാം ജെത്മലാനി എന്നിവര്‍ ഉള്പ്പെടുന്ന ഒരു കമ്മിറ്റി അദ്ദേഹത്തിനെതിരെ വളരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിശ്വാസയോഗ്യമായ അന്വേഷണത്തിലൂടെ കുറ്റവിമുക്തനാകും വരെ അദ്ദേഹം കേരളത്തില്‍ ചുമതല എല്ക്കരുതെന്നു ഞങ്ങള്‍ അഞ്ചു പേര്‍ --- ഡോ. സുകുമാര്‍ അഴീക്കൊട്, എം. ടി. വാസുദേവന്‍‌ നായര്‍, എന്‍. എ. കരിം, നൈനാന്‍ കോശി, ഞാന്‍ -- അന്ന് ഒരു പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെടുകയുണ്ടായി.

പ്രസിഡന്‍റ് എ. പി. ജെ. അബ്ദുള്‍ കലാം ആസാദ്‌ ഭല്ലയുടെ നിയമന ഉത്തരവില്‍ ഒപ്പിടാതെ കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചു. സര്‍ക്കാര്‍ ഫയല്‍ സുപ്രീം കോടതിക്ക് തിരിച്ചയച്ചു. സുപ്രീം കോടതി ഭല്ലയുടെ പേരു പിന്‍വലിച്ചില്ല. എന്നാല്‍ കേരളത്തില്‍ അയക്കുന്നതിനു പകരം അദ്ദേഹത്തെ ചത്തിസ്ഗഡിലേക്ക് അയച്ചു. ജ. ഭല്ലയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നതിനെതിരെ അവിടെയും എതിര്‍പ്പുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തെ ഹിമാചലില്‍ ചീഫ് ജസ്റ്റിസ് ആക്കിയിരിക്കുന്നു.

ശാന്തി ഭൂഷനും കൂട്ടരും ജ. ഭല്ലയെ ഇമ്പീച്ച് ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികളെ സമീപിച്ചിരിക്കുകയാണ്.

Friday, January 18, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു

വാരാണസിയിലെ ക്ഷയരോഗികളെ ചികിത്സിക്കാന്‍ ഹോങകോങ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു.

വാരണാസിയിലെ നെയ്ത്തുകാര്‍ക്കിടയില്‍ ക്ഷയരോഗം ഒരു ഗുരുതരമായ പ്രശ്നം ആണെന്ന് കണ്ടു അവരെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം എ. എച്ച്. ആര്‍. സി പ്രധാന മന്ത്രിക്കു ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ( http://brpbhaskar.blogspot.com/2007/12/open-letter-to-prime-minister-to-help.html കാണുക)

ഇപ്പോള്‍ രോഗബാധിതാരെ സഹായിക്കാന്‍ എ. എച്ച്. ആര്‍. സി തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചേരാവുന്നതാണ്. ഫെബ്രുവരി ഒന്നിനു പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ശമ്പളവും മറ്റു സേവന വ്യവസ്ഥകളും ചര്ച്ച ചെയ്തു തീരുമാനിക്കുന്നതാണ്. ഹിന്ദി അറിയുന്നവരെയാണ് കമ്മീഷന്‍ തേടുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 30 ആണ്.

അയക്കേണ്ട മേല്‍വിലാസം:
South Asia Desk
The Asian Human Rights Commission
19/F Go-Up Commercial Bldg
998 Canton Road
Mongkok, Kowloon
Hong Kong SAR.

Fax: (852) 26986367