‘അമ്മ‘ മക്കളെ സഹായിക്കുന്നതിന് പണം സ്വരൂപിക്കാനായി നിര്‍മ്മിച്ച ‘ട്വെന്റി 20’ എന്ന ചിത്രത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം അനാവശ്യമായിരുന്നെന്ന് തെളിഞ്ഞിരിക്കുന്നു.
ഒരുപാട് പണം ചിലവാക്കിയെടുത്ത പടത്തെ രക്ഷിക്കാന്‍, അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച്, ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി.
ഒന്നാം ദിവസം 115 തിയേറ്ററുകളില്‍ നിന്നുള്ള ഈ പടത്തിന്റെ കളക്ഷന്‍ 1.74 കോടി രൂപ ആയിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് ഒരു റിക്കോര്‍ഡ് ആണത്രെ.
ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതുകൊണ്ട് ഈ സിനിമയ്ക്ക് ഉയര്‍ന്ന നിരക്കിന്റെ ഗുണം ഒരു ദിവസം മാത്രമെ ലഭിച്ചുള്ളു. രണ്ടാം ദിവസത്തെ വരുമാനം ആദ്യ ദിവസത്തേക്കാള്‍ 20 ശതമാനം കുറവായിരുന്നു. ഈ കുറഞ്ഞ തോതിലാണ് വരും ദിവസങ്ങളിലെ വരുമാനമെങ്കില്‍ പോലും ‘ട്വെന്റി 20’ മലയാളത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാകുമെന്നാണ് കരുതപ്പേടുന്നത്.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Showing posts with label Twenty 20. Show all posts

Saturday, November 8, 2008
Tuesday, November 4, 2008
ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം
‘അമ്മ’യ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിക്കുന്നതും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതുമായ റ്റ്വെന്റി 20 എന്ന ചിത്രത്തിനു ആദ്യത്തെ ഏതാനും ദിവസം ടിക്കറ്റ് നിരക്കില് 50 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു.
അവശകലാകാരന്മാരെ സഹായിക്കാനാണ് ഈ ചിത്രം നിര്മ്മിക്കുന്നതെന്നും ഭാരിച്ച നിര്‍മ്മാണച്ചിലവ് തിരിച്ചുപിടിക്കാന്‍ വില വര്ദ്ധന ആവശ്യമാണെന്നും കാണിച്ച് അമ്മ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ തീരുമാനം ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കമാണ്. ഉപഭോക്താക്കളുടെ ചിലവില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമുള്ളവരെ സഹായിക്കാനുതകുന്ന ഒരു വഴിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അതുണ്ടാവില്ലെന്ന് ഉറപ്പാക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കുണ്ട്. ടിക്കറ്റ് നിരക്ക് സാധരണതലത്തിലെത്തിയശേഷം മാത്രം ഈ സിനിമ കണ്ടാല് മതിയെന്ന് അവര്‍ തീരുമാനിച്ചാല്‍ മതി.
സഹായം ആവശ്യമായ കലാകാരന്മാര്‍ക്കായി പണം സംഭരിക്കാനുള്ള അമ്മയുടെ ശ്രമം പിന്തുണ അര്ഹിക്കുന്നു. അതുകൊണ്ട് ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമ്പോള്‍ നമുക്ക് ഈ ചിത്രം കാണാം. നാം ആദ്യദിവസം എത്താത്തതുകൊണ്ട് സിനിമ പൊട്ടിപ്പോകുമെന്ന ഭയമൊന്നും വേണ്ട. ആ ദിവസങ്ങളില്‍ തിയേറ്റര്‍ നിറയ്ക്കാന്‍ വേണ്ട അംഗബലം താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ട്.
എത്ര നല്ല കാര്യത്തിനായാലും വ്യക്തിയൊ സംഘടനയൊ സാമ്പത്തിക പരിമിതി മനസ്സിലാക്കാതെ പണം ചിലവാക്കുന്നത് നല്ലതല്ല. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കില്ല.

Subscribe to:
Posts (Atom)