Showing posts with label Marxism. Show all posts
Showing posts with label Marxism. Show all posts

Thursday, February 5, 2009

ബ്രാഹ്മണ മാർക്സിസം: ദലിത് വിമർശനം

“മാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത് ഒരു വർഗം എന്ന നിലയിൽ ആ പണിക്ക് ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്“ എന്ന നിരീക്ഷണത്തോടെയാണ് എസ്.കെ.ബിശ്വാസ് എഴുതിയ “ബ്രാഹ്മണ മാർക്സിസം” എന്ന പുസ്തകം ആരംഭിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യം നേടിയ വർഷത്തിൽ കൽക്കത്തയിലെ ഒരു ദലിത് കുടുംബത്തിൽ ജനിച്ച സപൻ കുമാർ ബിശ്വാസ് വിദ്യാർത്ഥികാലത്ത് ജാതിചിന്തയാൽ മലിനമാക്കപ്പെട്ട ഗ്രാമങ്ങളിലെ സാമൂഹികപ്രസ്ഥാനങ്ങളുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായും സജീവമായി സഹകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടൂകാലം അദ്ദേഹം കേന്ദ്ര സർവീസിൽ പല ഉയർന്ന ഉദ്യോഗങ്ങളും വഹിച്ചു. ഇന്ന് അദ്ദേഹം അംബേദ്കർ ചിന്തയുടെ ശക്തനായ വക്താവാണ്.

ചെങ്കോടിയുമായി 1970കളിൽ കൽക്കത്ത പ്രകടനങ്ങളിൽ പങ്കെടുത്ത് ‘യെ ആസാദി ഝൂട്ടാ ഹൈ‘ (ഈ സ്വാതന്ത്ര്യം വ്യാജമാണ്) എന്ന മുദ്രാവാക്യം മുഴക്കിയ നാളുകളിൽ പ്രസ്ഥാനം ഒരു പുതിയ സമൂഹം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നതായി ബിശ്വാസ് എഴുതുന്നു. ആ സ്വപ്നം പൊലിഞ്ഞപ്പോൾ അതിന്റെ കാരണം തേടി. ആ അന്വേഷണമാണ് അദ്ദേഹത്തെ അംബേദ്കർ ചിന്തയിലേക്ക് നയിച്ചത്.

അദ്ദേഹത്തിന്റെ പുസ്തകത്തിൽ നാല് അധ്യായങ്ങളാണുള്ളത്.
1. മനുവാദി മാർക്സിസ്റ്റുകളെ സൂക്ഷിക്കുക
2. ഡോ. അംബേദ്കറുടെ കൃത്യമായ രോഗനിർണ്ണയം
3. നേർവഴി
4. മാർക്സിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയ സാമ്പത്തിക ആത്മീയ ചിന്തകളിലെ സാദൃശ്യം.

എം. ആർ. സുദേഷ് (sudeshraghu@yahoo.com) ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത പുസ്തകത്തിൽ പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ എഴുതിയ അവതാരികയുമുണ്ട്. വില: രൂപ 175

പ്രസാധകർ:
Other Books,
1st Floor, New Way Building,
Railway Link Road,
Kozhikode 673002
e-mail: otherbooks@post.com