Showing posts with label Kuttanad. Show all posts
Showing posts with label Kuttanad. Show all posts

Saturday, March 22, 2008

കുട്ടനാട്ടില്‍ എന്താണ് നടക്കുന്നത്?

കര്‍ഷകത്തൊഴിലാളി യുണിയന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സം സൃഷ്ടിച്ചെന്നും ഇത് കൊയ്ത്ത് വൈകിപ്പിച്ചെന്നും അതാണ് കുട്ടനാട്ടില്‍ വമ്പിച്ച നാശത്തിന് ഇടയാക്കിയതെന്നും യു. ഡി. എഫ്. പറയുന്നു.

തടസ്സം സൃഷ്ടിച്ചില്ലെന്നു സി.പി. എമ്മും കെ. എസ്. കെ. ടി. യു. യും പറയുന്നു.

ഇക്കൊല്ലം യന്ത്രങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കഴിഞ്ഞ കൊല്ലം തന്നെ യുണിയന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍ പി. ഐ. രാജീവ് കഴിഞ്ഞ ഏപ്രില്‍ പത്തിനു ഇത് സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് പത്രത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്: http://www.indianexpress.com/story/27959.html