Showing posts with label CounterMedia. Show all posts
Showing posts with label CounterMedia. Show all posts

Monday, August 23, 2010

മാധ്യമങ്ങളെ നിരീക്ഷിക്കാൻ

മാധ്യമങ്ങളൂടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അഭിപ്രായങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഒരു പരിപാടിയില്‍ ഏതാനും യുവസുഹൃത്തുക്കളോടൊപ്പം ഞാനും പങ്കാളിയായിരിക്കുകയാണ്.

രണ്ട് ബ്ലോഗുകള്‍, ഒന്ന് ഇംഗ്ലീഷിലും മറ്റേത് മലയാളത്തിലും, ഇതിനായി തുടങ്ങിയിട്ടുണ്ട്. പേരു ഒന്നു തന്നെ: കൌണ്ടര്‍മീഡിയ. യു.ആര്‍.എല്‍ ചുവടെ:

കൌണ്ടര്‍മീഡിയ: http://malayalamcountermedia.blogspot.com

CounterMedia: http://countermedia.wordpress.com

വൈകാതെ രണ്ട് ബ്ലോഗുകളും ഒരു വെബ്സൈറ്റിലേക്ക് മാറ്റുന്നതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പത്രവായനക്കാര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഈ ബ്ലോഗുകളില്‍ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതുവരെ അഭിപ്രായങ്ങള്‍ എനിക്കൊ (brpbhaskar@gmail.com)
മറ്റൊരു അഡ്മിനൊ അയച്ചുകൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.