Showing posts with label C. Sankaran Nair. Show all posts
Showing posts with label C. Sankaran Nair. Show all posts

Sunday, March 30, 2008

കോണ്‍ഗ്രസ്സിന്‍റെ ഏക മലയാളി അദ്ധ്യക്ഷന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് സ്ഥാപിതമായിട്ട് 123 കൊല്ലമാകുന്നു. ഇത്രയും കാലത്തെ ചരിത്രത്തില്‍ ഒരു മലയാളിയെ അതിന്‍റെ അദ്ധ്യക്ഷപദം അലങ്കരിച്ചിട്ടുള്ളു. അത് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആണ്. കോണ്ഗ്രസ് സംഘടനയ്ക്ക് അന്ന് 12 വയസ്സ് പ്രായമേ ഉള്ളു. ശങ്കരന്‍ നായര്‍ക്ക് 39ഉം.

ഗാന്ധിജി അന്ന് തെക്കേ ആഫ്രിക്കയിലാണ്. അദ്ദേഹം 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അഞ്ചു കൊല്ലത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാവായി. ഗാന്ധിജിയുടെ നിയമ നിഷേധ സമരമാര്‍ഗ്ഗങ്ങളോട് ശങ്കരന്‍ നായര്‍ ശക്തമായി വിയോജിച്ചു. അത്തരം സമരങ്ങള്‍ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വാദിച്ചു. ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസം ശങ്കരന്‍ നായരെ കോണ്ഗ്രസ്സില്‍ നിന്നും അകറ്റി.

ഒറ്റപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൌണ്ടേഷന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അതിന്‍റെ ആഭിമുഖ്യത്തില്‍ ശങ്കരന്‍ നായരുടെ 'ഗാന്ധി ആന്‍ഡ്‌ അനാര്‍ക്കി' എന്ന പുസ്തകത്തെക്കുറിച്ച് തിരുവനതപുരത് ഒരു ചര്‍ച്ച നടന്നു. ശങ്കരന്‍ നായരുടെ 150ആമത്‌ ജന്മവാര്‍ഷികം സംബന്ധിച്ച് ഒറ്റപ്പാലത്ത് ഇക്കൊല്ലം ആഘോഷമുണ്ടാകും.