രജിസ്ട്രേഷൻ വകുപ്പ് ആപ്പീസിൽ ശുദ്ധീകരണം നടത്തിയെന്ന വാർത്തയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമം ദിനപത്രത്തിൻ നൽകിയ കുറിപ്പ്:
ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകർ മോചിപ്പിച്ച കേരള സമൂഹത്തെ പ്രാകൃതമായ ആശയങ്ങളും ആചാരങ്ങളും വീണ്ടും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതിരാത്രവും ഗരുഢൻതൂക്കവും അതിന്റെ നേർ തെളിവുകളാണ്. മതത്തിന്റെ മേഖലയിൽ പെടുന്നവയെന്ന നിലയിൽ പ്രധാനമായും വിശ്വാസികൾ കൈകാര്യം ചെയ്യേണ്ട വിഷയമാണത്.
എന്നാൽ ദലിതനായ വകുപ്പ് മേധാവി വിരമിച്ചപ്പോൾ ചിലർ പടക്കം പൊട്ടിച്ച് ആഘോഷിച്ചതും അദ്ദേഹം ഉപയോഗിച്ച മുറി മാത്രമല്ല ആപ്പീസ് മുഴുവനും ചാണകം തളിച്ച് ശുദ്ധീകരിച്ചതും മതത്തിന്റെ മേഖലയ്ക്കു പുറത്തും പ്രതിലോമശക്തികൾ തലപൊക്കുന്നുവെന്ന് തെളിയിക്കുന്നു. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ സജീവമായ സർക്കാരാപ്പീസിലാണ് ഇത് നടന്നത്. സർക്കാരും ജീവനക്കാരുടെ സംഘടനകളും ഈ നീചകൃത്യങ്ങൾ ചെയ്തവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
6 comments:
നിങ്ങളൊക്കെ സാംസ്കാരിക നായകന്മാരായി ഇരിക്കുന്ന ഒരു സമൂഹത്തിലാണ് ഇത് നടക്കുന്നത് എന്ന് ഓര്‍ക്കണം..... യൂ.പിയിലോ ബീഹാറിലോ അല്ല എന്നോര്‍ക്കണം..
നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം കമ്യുണിസ്റ്റ് ആഭിമുഖ്യമുള്ള സംഘടനകളുടെ നിയന്ത്രണത്തിലാണ്.. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനു കമ്യുണിസ്റ്റ് പാര്‍ടികള്‍ ഉത്തരം പറയേണ്ടതാണ്.
മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു:
മിണ്ടാപ്രാണികള്‍ക്കു വേണ്ടി പാതിരാത്രി ഉണര്‍ന്നു പ്രസ്താവനകള്‍ ഇറക്കുന്ന സുഗതകുമാരി, മോഹലാല്‍ വിഷയത്തില്‍ ചന്ദ്രഹാസമിളക്കിയ സുകുമാര്‍ അഴീക്കോട്, ജസ്റിസ് ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച ജസ്റിസ് വി ആര് കൃഷ്ണയ്യര്‍ തുടങ്ങിയ പകൃതി സ്നേഹികളും സാംസ്കാരിക നായകരും ബുദ്ധിജീവികളും നാട്ടു പ്രമാണിമാരും ഒരക്ഷരം മിണ്ടുന്നില്ല.
ഈ വിഷയത്തില്‍ നല്ലൊരു നിരീക്ഷണം ചെത്തുകാരന് വാസുവിന്റെ കമന്റില്‍ നിന്നും ലഭിക്കും.ചെത്തുകാരന് വാസുവിന്റെ കമന്റ്.
കേരളത്തില്‍ ജാതിവിവേചനമില്ല !
There is no bar to give and take bribe from a dalit and to bribe a dalit.Why these kinds of foolish acts to hide our hidden ajendas when money and power is the matter.
Post a Comment