മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ആഴ്ച പുറത്തിറങ്ങിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കത്ത് ചുവടെ ചേർക്കുന്നു
എന്തടിസ്ഥാനത്തിലാണാവോ എൻ.എസ്. മാധവൻ “വെബ്വേൾഡിന്റെ അമ്പത് ശതമാനത്തിലധികം ഇവിടെ ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്” എന്ന് കണക്കാക്കിയത്? ഹിന്ദുത്വവാദികൾ വെബ് ലോകത്ത് സജീവമാണെന്നത് ശരിതന്നെ. എന്നാൽ അവരെല്ലാം തീവ്രവാദികളാണെന്നും അവർ പകുതിയിലധികം പിടിച്ചടക്കി കഴിഞ്ഞെന്നും സൈബർ ടെൿനോളജിയുടെ ഒരു മാനദണ്ഡവുമില്ലാത്ത ഉപയോഗം ഗുരുതരമായ സ്ഥിതിവിശേഷം ഇണ്ടാക്കിയിരിക്കുകയാണെന്നുമൊക്കെ ചിന്തിക്കുന്നിടത്ത് കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് ഇനിയും പൂർണ്ണ മോചനം നേടിയിട്ടില്ലാത്ത ഇന്ത്യൻ ബ്യൂറോക്രസിയുടെ ഒരുദ്യോഗസ്ഥന്റെ മനസാണ് ഞാൻ കാണുന്നത്. അമേരിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ ഹിന്ദുത്വത്തിന് തീർച്ചയായും വേരോട്ടമുണ്ട്. എന്നാൽ ഇതിന്റെ പിന്നിലുള്ളത് വെള്ളക്കാരുടെ സമൂഹത്തിൽ നേരിടുന്ന അപകർഷതാബോധം മറികടക്കാൻ ബോധപൂർവ്വമൊ അല്ലാതെയൊ സ്വീകരിക്കുന്ന അതിജീവനതന്ത്രമാണെന്നാണ് എന്റെ വിശ്വാസം. ഇവിടത്തെ ഇടതുപക്ഷ പാർട്ടികൾ വെബ് വേൾഡിനോട് പുറം തിരിഞ്ഞു നിൽക്കുകയാണെന്ന നിരീക്ഷണം ശരിയല്ല. വെബ് ലോകത്ത് ഇടപെടാൻ സി.പി.എം. അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം നിരവധി പാർട്ടി അനുയായികൾ സൈബർ പോർക്കളത്തിൽ ഇറങ്ങിയിട്ടുമുണ്ട്. തീവ്ര ഇടതുപക്ഷവും രംഗത്തുണ്ട്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ തുടർന്നും ആശയവിനിമയം നടത്തട്ടെ.
ഈ മാധ്യമം ഉപയോഗിക്കുന്ന ഒരാളെന്ന നിലയിലുള്ള എന്റെ അനുഭവം പങ്ക് വെയ്ക്കട്ടെ. ഇംഗ്ലീഷിൽ എഴുതുമ്പോൾ എന്നെ എതിർക്കാനെത്തുന്നത് പ്രധാനമായും ഹിന്ദുത്വവാദികളാണ്; മലയാളത്തിൽ പ്രധാനമായും സി.പി.എം. അനുഭാവികളും.
അവരുടെ കുറിപ്പുകൾ മറുപടി അർഹിക്കുന്നെന്ന് തോന്നുമ്പോൾ പ്രതികരിക്കാറുണ്ട്. അപ്പോൾ മാത്രം. കാരണം ഇതൊരു സ്വതന്ത്ര മാധ്യമമാണ്. സ്വന്തം അഭിപ്രായം അവിടെ രേഖപ്പെടുത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
ബി.ആർ.പി. ഭാസ്കർ
തിരുവനന്തപുരം
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
17 comments:
കരയിലൂടെയും മേല വെള്ളത്തിലൂടെയും മേല.....എന്ന് പറഞ്ഞപോലെയായി..
BRP യോട് യോജിക്കുന്നു.
This is a moderate BRPB..and i admire him...
ഒരു വിഷയം ചര്‍ച്ചക്കായി വെക്കുമ്പോള്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ല. “മറുപടി അർഹിക്കുന്നെന്ന് തോന്നുമ്പോൾ പ്രതികരിക്കാറുണ്ട്. അപ്പോൾ മാത്രം“ എന്നത് ഒരു ന്യായീകരണം മാത്രമേ ആകുന്നുള്ളൂ. ഏത് ന്യായമായ ചോദ്യത്തെയും ഈ കള്ളിയില്‍ പെടുത്തി അവഗണിക്കാം. താങ്കളുടെ ബ്ലോഗിലെ അനുഭവം അതാണ്, പറയുന്നതില്‍ ക്ഷമിക്കുക.
ജാഗ്രത +1
അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് സമനില നഷ്ട്ടപെട്ട താങ്കള്‍, ജീര്ന്നതയില് കൂപ്പുകുത്തിയ വലതുപക്ഷത്തെ ഒരു ഉളുപ്പുമില്ലാതെ പിന്തുണക്കുന്നത് കാണുമ്പൊള്‍...............!
'മാധ്യമ പ്രവര്ത്തകന്' എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ...!!
Tracking....
@dileep അന്ധമായ കമ്മ്യൂണിസ്റ്റ് 'അനുഭാവം' ഇല്ല എന്നത് ഒരിക്കലും ഒരു കുറവല്ല,
അന്ധമായ കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവര്‍ പലപ്പോഴും അയല്‍ രാജ്യത്തിന് വേണ്ടി സംസാരിച്ചു കണ്ടിട്ടുണ്ട് അതാണ് ജീര്‍ണത, പറ്റും എങ്കില്‍ അതിനു എതിരേ പ്രതികരിക്കു, ഇ.എം.എസ്, പി.കേ.വി, തുടങ്ങി കാരാട്ട് വരേ ഉള്ളവര്‍ മറ്റൊരു രാജ്യത്തിന് വേണ്ടി മാതൃ രാജ്യത്തേ തള്ളിപ്പറഞ്ഞിട്ടുണ്ട്. അത്തരം നിലപാട് കളേ വരേ അനുകൂലിക്കുക എന്നത് നിങ്ങളുടേ ഒക്കേ ഗതികേട്.....
അമേരിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ ഹിന്ദുത്വത്തിന് തീർച്ചയായും വേരോട്ടമുണ്ട്. എന്നാൽ ഇതിന്റെ പിന്നിലുള്ളത് വെള്ളക്കാരുടെ സമൂഹത്തിൽ നേരിടുന്ന അപകർഷതാബോധം മറികടക്കാൻ ബോധപൂർവ്വമൊ അല്ലാതെയൊ സ്വീകരിക്കുന്ന അതിജീവനതന്ത്രമാണെന്നാണ് എന്റെ വിശ്വാസം.
-----------------------------------
ബോധപൂർവ്വമൊ അല്ലാതെയൊ ഒരു സംഘപരിവാർ ന്യായികരണത്തിലാണ് ഇതെത്തിയിരിക്കുന്നത്!
അമേരിക്കയിലെ ഹിന്ദുക്കൾ എന്നുപറഞ്ഞാൽ ഒരു നല്ല മിഡിൽക്ലാസ് ആണ്. അവരുടെ ചിന്തയിൽ ഇന്ത്യയെപ്പറ്റി സംഘപരിവാർ പറയുന്നതാണ് പ്രവാസത്തിന്റെ അപകർഷതകൾ മാറ്റാൻ ഉള്ള മാർഗ്ഗം എന്ന് പറയുന്നത് തെറ്റല്ലെ?
ഹിന്ദുത്വശക്തികൾ അത്തരം ഒരപകർഷബോധത്തിൽ അല്ല അമേരിക്കയിൽ സംഘടിച്ചിരിക്കുന്നത്. ഇന്ത്യയിൽ മതപരിവർത്തനത്തെ എതിർക്കുന്ന സംഘപരിവാർ ശക്തികൾ വളരെ ശക്തമായ മതപരിവർത്തന പ്രവർത്തനമാണ് അമേരിക്കയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
അതൊടൊപ്പം വിശ്വഹിന്ദുപരിഷത്ത് അമേരിക്കൻ പൊതുമണ്ഡലത്തിൽ നിറഞ്ഞുനില്ക്കുന്നത് ഒരു മതേതരപ്രസ്ഥാനം എന്ന വ്യാജലേബലിൽ ആണ്. അവർ തീർച്ചയായും അമേരിക്കൻ ഇന്ത്യൻ മിഡിൽക്ലാസിന്റെ അറിവില്ലായമ ചൂഷണം ചെയ്യുന്നുണ്ടാവാം (ഇന്ത്യയിലും ഇതുതന്നെയല്ലെ അവരുടെ പ്രവർത്തനരീതി) എന്നാൽ ഇവിടേ അവരുടേ ഇടപെടലുകൾക്ക് ഉദാഹരണമാണ് കാലിഫോർണിയയിലെ മിഡിൽ സ്കൂൾ സാമുഹ്യപാഠത്തിലെ ഇന്ത്യയെപ്പറ്റിയുള്ള ചില പാഠങ്ങൾ തെറ്റാണെന്നാരൊപിച്ചും അതിന് ഹിന്ദുത്വ തിരുത്തുകൾ നല്‍കിയും പിൻവാതിൽക്കൂടി സിലബലിൽ മാറ്റങ്ങൾ വരുത്താൻ നടത്തിയശ്രമങ്ങളും അമേരിക്കയിലെ സെക്യുലർ ഇന്ത്യൻ സമൂഹം അതിനെ ചെറുത്തുതോല്പിച്ചതും. മറ്റൊന്ന് മതചിഹ്നങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് സെക്യുലറിസത്തിനെതിരാണെന്നും പറഞ്ഞ് കോടതിയിൽ വിശ്വഹിന്ദുപരിഷത്ത് ചോദ്യം ചെയ്തത്.
വിശ്വഹിന്ദുപരിഷത്തും മറ്റ് സംഘപരിവാർ ശക്തികൾക്കും വളരെ ശക്തമായ വേരോട്ടമാണ് അമേരിക്കയിൽ ഉള്ളത്! അതിനുള്ള പ്രധാനകാരണം മിഡിൽക്ലാസിന്റെ അരാഷ്ട്രീയവൽക്കരണമാണ്. ഇന്ത്യയിൽ എങ്ങനെ സംഘപരിവാർ ശക്തിപ്രാപിച്ചുവോ അതൊക്കെ അമേരിക്കയിലെ സംഘശക്തിക്കു കാരണങ്ങൾ ആണ്!
ബി.ആർ.പി സാർ ഇങ്ങനെ തൊലിപ്പുറമെയുള്ള വിമർശനങ്ങളിലൂടെ സംഘപരിവാറിനെ ന്യായികരിക്കുന്നതിൽ വളരെ ശക്തമായി പ്രതിഷേധിക്കുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായിനില്ക്കുന്ന ഒരാൾക്ക് എങ്ങിനെയാണ് ഇങ്ങനെ ഒരു നിലപാടിലേക്ക് എത്താൻ കഴിയുന്നത്?
ഇതൊരു നിലപാടുമാറ്റമാണോ?
-------------------------------
എന്തടിസ്ഥാനത്തിലാണാവോ എൻ.എസ്. മാധവൻ “വെബ്വേൾഡിന്റെ അമ്പത് ശതമാനത്തിലധികം ഇവിടെ ഹൈന്ദവ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്” എന്ന് കണക്കാക്കിയത്?
-------------------------------
ഇന്റർനെറ്റിൽ ഇടതുപക്ഷം (എല്ലാ ഇടതുപക്ഷ രാഷ്ട്രീയക്കാരും)സജീവമായിട്ട് ഒരു 5-7 വർഷമേ അകുന്നുള്ളു! എന്നു പറഞ്ഞാൽ ബ്ലോഗ് ഒക്കെ സജീവമാകുന്നതിനുമുമ്പ്. അതിനുശേഷം ഇന്റർനെറ്റിലേ ചർച്ചകളിലേക്കും മറ്റും കടന്നുവരുന്നവർക്ക് സംഘപരിവാറിന്റെ അതിപ്രസരണം മനസ്സിലാക്കുവാൻ ഒരു പക്ഷെ കഴിയില്ലായിരിക്കും. അതിനു കാരണം മറ്റൊന്നും അല്ല! ഒന്നാം തലമുറ ഇന്റർനെറ്റ് ഉപയോക്താക്കളായ ഇടതുപക്ഷ സുഹൃത്തുക്കൾ നടത്തിയ ശക്തമായ രാഷ്ട്രീയ ചെറുത്തുനില്പും അവർ അതിജീവിച്ച ആക്രമണങ്ങളുമാണ്.
ഈ വിഷയത്തിൽ സംശയമുണ്ടെങ്കിൽ ബി.ആർ.പി സാർ കൌണ്ടർ കറന്റ്സിലെ ബിനുവിനൊട് ഒന്നു ചോദിച്ചാൽ മതി അദ്ദേഹത്തിന് അത് നല്ലതുപോലെ അറിയാം.
സംഘപരിവാറിന്റെ ഗ്രൂപ്പുകളിൽ കമന്റെഴുതുന്നവരുടെ ഈ മെയിൽ ഐഡികൾ ഒക്കെ 24 മണിക്കൂറിനകം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘപരിവാർ നടത്തിയിട്ടുണ്ട്! വളരെ “അബ്യൂസീവായ” ഈ മെയിലുകൾകൊണ്ട് നിങ്ങളുടെ മെയിൽ ബോക്സ് നിറക്കുക! ഐ.പി. അഡ്രസ്സുകൾ ഒക്കെ നോക്കി ഓഫീസിലെക്ക് പരാതി അയക്കുക. ഇന്ന് ഇന്റർനെറ്റിൽ വളരെ സജീവമായ ഓൺലൈൻ പെറ്റീഷൻ ഒക്കെ ഹൈജാക്ക് ചെയ്യുക! ഇതൊക്കെ സ്ഥിരം സംഭവമായിരുന്നു.
സേർച്ച് എൻജിനുകൾ പോലും ഹൈജാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട എന്തുവിഷയം സേർച്ച് ചെയ്താലും വരുന്ന സൈറ്റുകൾ എല്ലാം സംഘപരിവാർ നിർമ്മിതമായിരുന്ന കാലം!
ഇതിനെ ഒക്കെ വളരെ ശക്തമായ ചെറുത്തുനില്പിലൂടെയാണ് ഇടതുപക്ഷം തോല്പ്ച്ചത്. അതിനു അവർ വിനിയോഗിച്ച ഊർജ്ജവും സഹിച്ച ബുദ്ധിമുട്ടുകളും ഒക്കെ ഇങ്ങനെ താങ്കളെപ്പോലൊരാൾ ചോദ്യം ചെയ്യുന്നത് ശരിക്കും എന്നെ ഞെട്ടിക്കുന്നു.
എം.ജി.എസ് നാരായണൻ ഒക്കെ കടന്നുപോയ ആ പാതയിലേക്കാണൊ എൻ.എസ് മാധവനെ വിമർശിച്ചുകൊണ്ട് ബി.ആർ.പി സാർ മുന്നേറുന്നത്?
ഈ ചോദ്യം ഉന്നയിക്കാതെ ഈ മറുപടി നിർത്തുന്നത് ഇന്റർനെറ്റിലെ പോരാടുന്ന ഇടതുപക്ഷത്തോടൂം എന്റെ സമരസഖാക്കളോടൂം അവർ സഹിച്ച ആക്രമണങ്ങളോടും ഒക്കെ ചെയ്യുന്ന ഒരു അപരാധമായിരിക്കും.
നിർത്തുന്നു
നിങ്ങൾക്ക്
നല്ല നമസ്കാരം
ബ്ലോഗറിന്റെ കമന്റ് കലക്കി.
നാട്ടീന്നു കണ്ട കരിങ്കല്ലും പച്ചിരുമ്പും, കള്ളസ്വാമിമാരേം ഒക്കെ ചുമന്നു കൊണ്ട് വന്നു അവിടേം ഇവിടേം നാട്ടി അമ്പലങ്ങളും ആശ്രമങ്ങളും ഉണ്ടാക്കി അത് വഴി മതപരിവര്‍ത്തനവും ഹിന്ദുത്വ അജണ്ടയും പ്രൊമോട്ട് ചെയ്യുന്നതും പോര, അതിന്റെ കുറ്റവും സായിപ്പിന്റെ നെഞ്ചത്തോട്ടു തന്നെ വെച്ചു കൊടുക്കണം.
ജനങ്ങളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാത്ത ഒരു മതമേ... ത്ഫൂ...
വെള്ളക്കാരുടെ സമൂഹത്തിൽ ജീവിക്കുമ്പോൾ എന്തിനാണ് അപകർഷതാബോധം? ഇനി അപകർഷതാബോധമുണ്ടെങ്കിൽ സംഘപരിവാറിൽ ചേർന്നാൽ അതിനു ശമനം കിട്ടുമോ? എങ്കിൽ എന്തായിരിക്കും കാരണം?
ഇംഗ്ലീഷിൽ എഴുതുമ്പോൾ എന്നെ എതിർക്കാനെത്തുന്നത് പ്രധാനമായും ഹിന്ദുത്വവാദികളാണ്; മലയാളത്തിൽ പ്രധാനമായും സി.പി.എം. അനുഭാവികളും
ഹൊ സാറൊരു സംഭവം തന്നെ. ഹിന്ദുത്വവാദികളിൽ നിന്നും ഇടതുപക്ഷക്കാരിൽ നിന്നും ഒരേപോലെ എതിർപ്പ് നേരിട്ടുകൊണ്ടല്ലേ ഈ സാഹസം മുഴുവൻ ചെയ്യുന്നത്. ഇനി ഇംഗ്ലീഷിലും മലയാളത്തിലും ഒരേകാര്യം തന്നെയാണോ എഴുതുന്നത് എന്നുകൂടി പറയൂ.
അതായത് റോബീ, ഇടതുപക്ഷക്കാര്‍ക്ക് ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകില്ല, ഹിന്ദുത്വശക്തികള്ക്കാണെങ്കില് മലയാളം തീരെയും അറിയില്ല. ഉറുദുവില്‍ എഴുതാത്തതു കൊണ്ട് ഇസ്ലാമികശക്തികള്‍ ബിആര്‍പി സാറിനെ ഇതുവരെ മൈന്‍ഡ് ചെയ്തു തുടങ്ങിയിട്ടില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ആസാമീസ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ എഴുതിത്തുടങ്ങുന്ന കാലത്ത് ബിആര്‍പി സാറിനെ എതിര്ക്കാമെന്നു കരുതി മറ്റുശക്തികള്‍ വെയിറ്റ് ചെയ്യുകയല്ലേ...
ആഗോള നിഷ്പക്ഷനാവാന് ഏതൊക്കെ ഭാഷ പഠിക്കണം, ദൈവമേ... നമ്മളെക്കൊണ്ടൊന്നും ഈ ജന്മം പറ്റൂലേയ്...
ബ്ലോഗറുടെ കമന്റിനൊരു സല്യൂട്ട്.
ഇഗ്ലിഷില്‍ എഴുതുന്നവരില്‍ അധികവും സംഘ പരിവാരുകാരനെങ്കില് ..അവര്‍തന്നെയല്ലേ കൂടുതല്‍ ഉണ്ടാവുക ..നിങ്ങള്‍ എവിടെയാണ് മാധവനോട് വിയോജിക്കുന്നത് ...
@Blogger"വിശ്വഹിന്ദുപരിഷത്ത് അമേരിക്കൻ പൊതുമണ്ഡലത്തിൽ നിറഞ്ഞുനില്ക്കുന്നത് ഒരു മതേതരപ്രസ്ഥാനം എന്ന വ്യാജലേബലിൽ ആണ്"കേരളത്തില്‍ സോളിഡാരിറ്റി ശ്രെമിക്കുന്നതുംഇതു തന്നെയല്ലേ ?.
ഇഗ്ലിഷില്‍ എഴുതുന്നവരില്‍ അധികവും സംഘ പരിവാരുകാരനെങ്കില് ..അവര്‍തന്നെയല്ലേ കൂടുതല്‍ ഉണ്ടാവുക ..നിങ്ങള്‍ എവിടെയാണ് മാധവനോട് വിയോജിക്കുന്നത് ...
@Blogger"വിശ്വഹിന്ദുപരിഷത്ത് അമേരിക്കൻ പൊതുമണ്ഡലത്തിൽ നിറഞ്ഞുനില്ക്കുന്നത് ഒരു മതേതരപ്രസ്ഥാനം എന്ന വ്യാജലേബലിൽ ആണ്"കേരളത്തില്‍ സോളിഡാരിറ്റി ശ്രെമിക്കുന്നതുംഇതു തന്നെയല്ലേ ?.
'ഇംഗ്ലീഷിൽ എഴുതുമ്പോൾ എന്നെ എതിർക്കാനെത്തുന്നത് പ്രധാനമായും ഹിന്ദുത്വവാദികളാണ്; മലയാളത്തിൽ പ്രധാനമായും സി.പി.എം. അനുഭാവികളും.'
എന്ന പ്രസ്ഥാവനയേ പലരും വിമര്‍ശിക്കാന്‍ ഒരു കാരണം എന്ന നിലക്ക് ഉപയോഗിക്കുന്നതാണോ?
മലയാളം ബ്ലോഗ് രംഗത്ത് ഇപ്പോള്‍ സജീവം ആയിട്ടുള്ളതില്‍ കൂടുതലും ഇടതു പക്ഷ അനുഭാവികള്‍ ആയതിനാല്‍ തന്നേ കോണ്‍ഗ്രസ് അനുഭാവി ആയിട്ടുള്ള അദ്ദയ്ഹത്തിനു കൂടുതല്‍ വിമര്‍ശനവും എടതുപക്ഷതുനിന്നും വരും.
ഇംഗ്ലീഷ് എഴുത്തില്‍ വായനയുടേ ലോകം വിശാലം ആവുകയും, ഹിന്ദുത്വ ശക്തികള്‍ക്കു യേറ്റവും കൂടുതല്‍ വളരാന്‍ സാദിച്ചിട്ടുള്ള ഇന്ത്യന്‍ 'നാഗരിക മധ്യ വര്‍ഗം' തന്നേ കമ്പ്യൂട്ടര്‍ ഉപയോഗ കാര്യത്തിലും മുന്പില് ആവുകയും ചെയ്ത സാഹചര്യത്തില്‍, അദ്ദേഹത്തിന് വരുന്ന വിമര്‍ശനം കൂടുതലും ഹിന്ദുത്വ അനുകൂലികളില്‍ നിന്നാവും എന്നത് സ്വാഭാവികം.
അദ്ദേഹത്തിന്റേ വായനക്കാര്‍ കേരളത്തില്‍ നിന്നും ഉള്ളവര്‍ മാത്രം ആണ് എന്ന് കരുതുന്നിടതാണ് പ്രശ്നം.
മലയാളം വായനക്കാര്‍ മലയാളികള്‍ മാത്രവും. ഇംഗ്ലീഷ് വായനക്കാര്‍ മലയാളികള്‍ മാത്രവും അല്ല എന്നും മനസിലാക്കാന്‍ ഉള്ള വിവരം ഒക്കേ ഇടതു പക്ഷ അനുകൂലികള്‍ കാണിച്ചാല്‍ കൊള്ളാം.......
Post a Comment