
ഇന്ന് കണ്ണൂരില്‍ അന്തരിച്ച യശോദ ടീച്ചറാണ് മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ സ്ത്രീസാന്നിധ്യമെന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത യശോദ ടീച്ചര്‍ ദേശാഭിമാനിയുടെ ലേഖികയായിരുന്നു. മുന്‍ കമ്യൂണിസ്റ്റ് മന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവായിരുന്നു ഭര്‍ത്താവ്.
പയ്യനാടന്‍ ഗോവിന്ദന്റെയും അടിയേരി ജാനകിയുടെയും മകളായി 1916 ഫിബ്രവരി 12 ന് ജനിച്ച യശോദ കല്യാശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. സ്കൂളിലെ ഏക പെണ്‍കുട്ടിയായിരുന്നു. പഠനശേഷം കല്യാശേരി യു.പി സ്കൂളില്‍ തന്നെ അധ്യാപികയായി.
സ്ത്രീകള്‍ പഠിക്കാനോ പഠിപ്പിക്കാനോ പുറത്തിറങ്ങാതിരുന്ന കാലത്തായിരുന്നു അവര്‍ പഠിച്ച് അധ്യാപികയായത്. പരിഹാസവും കളിയാക്കലും കൂസാതെ അവര്‍ കുട്ടികളെ പഠിപ്പിച്ചു. ക്ലാസ്മുറിയില്‍ മാത്രം ഒതുങ്ങാതെ കര്ഷകസംഘവുമായും അധ്യാപകപ്രസ്ഥാനവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തി.
യശോദ ടീച്ചര്‍ക്ക് ആദരാഞ്ജലി.
7 comments:
ഒരഭിപ്രായം:
ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ വിവിധ നിറങ്ങള്‍ കോരിയൊഴിക്കുന്നത് അരോചകമുണ്ടാക്കുന്നുണ്ട്. ഏതെങ്കിലും ഒരു കളര്‍ മാത്രം കൊടുക്കുന്നതാവും നല്ലത്.
ടീച്ചര്‍ക്ക് ആദരാഞ്ജലി!
നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.
യശോദ ടീച്ചര്‍ക്ക് ആദരാഞ്ജലി!
ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍.....
AAdaranjalikal..
puthiya arivaanu..nandhi,ee post nu..
Post a Comment