
എ.ആര്‍.റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിക്കൊടുത്ത ‘സ്ലംഡോഗ് മില്ല്യനൈര്‍’ (Slumdog Millionaire) എന്ന സിനിമയുടെ ഡയറക്ടര്‍ ഡാനി ബോയ്ല്‍ (Danny Boyle).
ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് റഹ്‌മാന്‍.
ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല ഡയറക്ടര്‍, ഏറ്റവും നല്ല സ്ക്രീന്‍പ്ലേ, ഏറ്റവും നല്ല സൌണ്ട് ട്രാക് എന്നിങ്ങനെ നാലു ഗ്ഗോള്‍ഡം ഗ്ലോബ് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.
വികാസ് സ്വരൂപ് എന്ന ഇന്ത്യാക്കാരന്‍ എഴുതിയ “ക്യൂ ആന്‍ഡ് എ” (Q and A) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഇംഗ്ലീഷുകാരനായ ബോയ്ല്‍ ചിത്രം നിര്‍മ്മിച്ചത്. നോവല്‍ മുംബൈയിലെ ചേരിയില്‍ നിന്നുള്ള ഒരു യുവാവ് ‘ക്രോര്‍പതി‘ മത്സരത്തില്‍ വിജയിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കഥ പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ട്രെയ്ലര്‍ ഇവിടെ കാണാം.
കഴിഞ്ഞ നവംബറില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ ബോയ്ലുമായി ഒരു ചാനല്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ വിഡിയൊ ഇവിടെ.
1 comment:
സിനിമ കണ്ടു. ഒരു കാണിയുടെ മാത്രം പോയിന്റില്‍ നിന്നു നോക്കിയാല്‍ നല്ല ചിത്രമാണ്. സംഗീതവും നല്ലതാണ്.
പക്ഷേ, ഇന്ത്യയെയും ഇന്ത്യക്കാരേയും പറ്റിയെടുക്കുന്ന മറ്റു വിദേശചിത്രങ്ങളെ പോലെ തന്നെ ചിത്രം കാണുന്ന ഒരു വിദേശിക്ക് ഇന്ത്യയെ കുറിച്ച് വളരെ മോശമായ ഒരു പ്രതിഛായ തന്നെ ഇതും നല്‍കുന്നു.
സലാം ബോംബെയ്ക്കു ശേഷം ബോംബെയിലെ ചേരികള്‍ ഇത്രയും തീവ്രമായും യദാതഥമായും ചിത്രീകരിച്ച മറ്റൊരു സിനിമയുണ്ടെന്ന് തോന്നുന്നില്ല
Post a Comment