ആരാണ് ഇപ്പോഴത്തെ ആഗോള ഭക്ഷണ പ്രശ്നത്തിന് ഉത്തരവാദി? ഈ പ്രതിസന്ധി ആര്‍ക്കാണ് ഗുണം ചെയ്യുക? ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒരു വിദഗ്ദ്ധന്‍റെ അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
"Stuffed and Starved: The Hidden Battle for the World Food System" എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ രാജ് പട്ടേല്‍ ആണ് വിദഗ്ദ്ധന്‍. ന്യൂ അമേരിക്ക മീഡിയ എഡിറ്റര്‍ സന്ദീപ് റെ അദ്ദേഹവുനായി നടത്തിയ അഭിനുഖ സംഭാഷണത്തിന്റെ റിപ്പോര്‍ട്ട് കാണുക.
എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Tuesday, May 6, 2008
Thursday, May 1, 2008
മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ
ലോകവും കേരളവും നേരിടുന്ന ഗുരുതരമായ ഭകഷ്യപ്രതിസന്ധിയെ ഒരു പുതിയ അവസരമായി കണ്ടുകൊണ്ടു ഭൂപരിഷ്കരണകാലത്ത് അടിസ്ഥാന വര്‍ഗ്ഗങ്ങളോട് കാട്ടിയ അനീതി തിരുത്തണം. ഇതാണ് കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ.
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Tuesday, April 29, 2008
ധാന്യ വില എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു?
ആവശ്യത്തിനുള്ള അരി ഉല്പാദിപ്പിക്കാത്ത നാടാണ് നമ്മുടേത്. ധാന്യ വിലയിലുണ്ടാകുന്ന വര്‍ദ്ധന നമ്മെ ഗുരുതരമായി ബാധിക്കുന്നു.
ഇന്ത്യ ആവശ്യത്തിനുള്ള ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ്. എന്തുകൊണ്ടാണ് ഇവിടെ ഇപ്പോള്‍ ധാന്യ വില വര്‍ദ്ധിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു മുകേഷ് റെ. അദ്ദേഹത്തിന്റെ ലേഖനം countercurrents.org സൈറ്റില്‍.

Thursday, April 24, 2008
ഹിമാലയത്തില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം
നേപാളില്‍ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയതാണ് കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍
Wednesday, April 23, 2008
പാര്‍വതിയുടെ സ്തോത്രങ്ങള്‍ പുസ്തകമായും സി.ഡിയായും
ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ റ്റി. പാര്‍വതി മലയാളികള്‍ക്ക് സുപരിചിതയാണ്. അടുത്ത കാലത്ത് പരമ്പരയിലും മുഖം കാണിച്ചു. വിദ്യാഭ്യാസംകൊണ്ടും പരിശീലനംകൊണ്ടും പാര്‍വതി ഒരു മന:ശാസ്ത്രജ്ഞയാണ്. ഇന്നു പാര്‍വതി ദേവീസ്തോത്രങ്ങളുടെ രചയിതാവായി പ്രത്യക്ഷപ്പെട്ടു.
വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ചു പാര്‍വതി രചിച്ച 27 ദെവീസ്തുതികള്‍ അടങ്ങുന്ന 'മയൂരഗീതങ്ങള്‍' എന്ന പുസ്തകം വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിച്ചു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതാനും സ്തോത്രങ്ങള്‍ അടങ്ങുന്ന ശ്രീപ്രസാദം എന്ന സംഗീത ആല്‍ബം സുഗതകുമാരി പ്രകാശനം ചെയ്തു. കാവാലം ശ്രീകുമാര്‍ ആണ് സംഗീതം നല്‍കിയിട്ടുള്ളത്.
ആലാപനം: സൈന്ധവി, ശ്രീനിവാസ്, ശ്വേത, മധു ബാലകൃഷ്ണന്‍, ഗായത്രി, നവീന്‍ അയ്യര്‍, എം. ജയചന്ദ്രന്‍, മഞ്ജരി, ശ്രീദേവി ആര്‍. കൃഷ്ണ, കാവാലം ശ്രീകുമാര്‍.
ഡോ. നീന പ്രസാദിന്‍റെ ശിഷ്യയായ വിദ്യ ഒരു സ്തോത്രം ഭരതനാട്യം ശൈലിയില്‍ അവതരിപ്പിച്ചു. നീന പ്രസാദ് തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
ബി. ഹൃദയകുമാരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
തനിക്ക് വരദാനമായി ലഭിച്ച ആത്മപ്രചോദനത്താലാണ് സ്തോത്രങ്ങള്‍ രചിച്ചതെന്നു പാര്‍വതി പറയുന്നു.
ഗ്രീന്‍ ബുക്സ്, മംഗളോദയം പബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഗീത ആല്‍ബം വിതരണം ചെയ്യുന്നതും അവര്‍ തന്നെ.

Thursday, April 17, 2008
പണമുണ്ടെങ്കിലും ദാരിദ്ര്യം
കേരളത്തിന്‍റെ പ്രധാന പ്രശ്നം പണമില്ലെന്നതല്ല, ഉള്ള പണം നല്ല രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ്. കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നു.
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍
Wednesday, April 16, 2008
തടവുകാരുടെ പത്രം
ഒന്നരാടന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള വിശേഷാല്‍ പ്രതിക്ക് പല സവിശേഷതകളുണ്ട്. ഒന്നു, അത് തടവുകാരുടെ പത്രം എന്ന് അവകാശപ്പെടുന്നു. രണ്ട്, അത് single issue publication ആണെന്ന് പ്രഖ്യാപിക്കുന്നു. മൂന്നു, വധശിക്ഷാവിരുദ്ധ സമിതി എന്ന കൂട്ടായ്മയാണ് പ്രസാധകര്‍.
'ജീവപര്യന്തത്തടവുകാരുടെ 14കൊല്ല കടമ്പ' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയല്‍ സുപ്രീം കോടതി വിധി വന്നശേഷവും കേരള സര്‍ക്കാര്‍ നയം മാറ്റിയിട്ടില്ലെന്നു ചൂണ്ടിക്കാണിക്കുന്നു. 'അങ്കമാലി മാതൃക' എന്ന ശീര്‍ഷകത്തിലുള്ള പത്രാധിപക്കുറിപ്പ് പറയുന്നു:"'തലയ്ജ്ഞു വിലയിട്ടിട്ടുള്ള' മല്ലരാജ റെഡ്ഢിയും സഹപ്രവര്‍ത്തകയും ഇന്നു ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജനങ്ങള്‍ക്കുള്ളതാണ്."
ലേഖനങ്ങളില്‍ ചിലത്:
'ജയില്‍ എന്‍റെ സര്‍വകലാശാല' --സിവിക് ചന്ദ്രന്‍ ( കോഴിക്കോട് നടന്ന കരിനിയമ വിരുദ്ധ കണ്‍വെന്‍ഷനിലെ ഉല്‍ഘാടന പ്രസംഗം)
ക്രിമിനല്‍ നടപടി നിയമത്തില്‍ ഡോക്ടര്‍ -- ഡോ. ഷേര്‍ളി വാസു (കണ്‍വെന്‍ഷനില്‍ ചെയ്ത പ്രസംഗം)
പ്രൈവറ്റ് പോസ്റ്റ്മോര്‍ട്ടം -- അന്വേഷണം/അഭിമുഖം, കെ. രാജ്മോഹന്‍, കെ. വിനോദ്കുമാര്‍
അതിജീവനത്തിനായുള്ള സമരവും മനുഷ്യാവകാശത്തിനായുള്ള സമരവും -- ഒ. പി. രവീന്ദ്രന്‍ (ദലിതരുടെ ഭൂമിസ്വന്തമാക്കല്‍ സമരത്തെപ്പറ്റി)
കസ്ടഡി നിയമ ഭേദഗതി -- കെ. ഗിരീഷ്കുമാര്‍
അഫ്സല്‍ ഗുരുവിന്റെ വിധി --കെ. ജി. രാജ്
കവിതകള്‍:
അപരാധികള്‍ -- കല്‍പറ്റ നാരായണന്‍
കരയുഗ്മം -- ആര്‍. പി. ബിജുലാല്‍ (ഇത് ഒരു തടവറ കവിതയാണ്)
വില 15 രൂപ
എഡിറ്റര്‍, പ്രിന്‍റര്‍, പബ്ലിഷര്‍ -- കെ. ഗിരീഷ്കുമാര്‍
ഓണററി എഡിറ്റര്‍ -- കെ. രാജ്മോഹന്‍
മേല്‍വിലാസം:
ഗിരിജ ഭവന്‍, കരിവെള്ളൂര്‍ പി.ഒ., കണ്ണൂര്‍ 670 521

Subscribe to:
Posts (Atom)