Tuesday, March 4, 2008

രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പല തരത്തിലുമുള്ള പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി പോലീസ് അടുത്ത കാലത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെന്ന പരിഗണന അവര്‍ക്ക് പലപ്പോഴും ലഭിക്കാറില്ല. ഈ വിഷയം ചര്‍ച്ച ചെയ്ത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ ന്യൂ ഡല്‍ഹിയില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നു.

സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സമിതിയുടെ കോഓര്‍ഡിനേറ്റര്‍ അമിത് ഭട്ടാചാര്യ അതിന്‍റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടെഴുതിയ കത്തിന്‍റെ പൂര്‍ണ രൂപം Bhaskar ബ്ലോഗില്‍.

3 comments:

ഭൂമിപുത്രി said...

ഗോവിന്ദങ്കുട്ടിയ്യ്ക്കൊടുവില്‍ ജാമ്യം കിട്ടിയെന്ന് ഈയിടെയാണറിഞ്ഞതു

BHASKAR said...

ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും അതെ തുകയ്ക്കുള്ള രണ്ടു ആള്‍ ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി ഗോവിന്ദന്‍ കുട്ടിയുടെ ജാമ്യാപേക്ഷ സ്വീകരിച്ചതെന്നാണ് പതങ്ങളില്‍നിന്നു മനസ്സിലാക്കാനായത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അത് നല്‍കി പുറത്തുവരാന്‍ കഴിഞ്ഞു.
ഗോവിന്ദന്‍ കുട്ടിക്ക് ജാമ്യം അനുവദിച്ച കാര്യം ഞാന്‍ ഇംഗ്ലീഷ് ബ്ലോഗില്‍ (http://brpbhaskar.blogspot.com/2008/02/p-govindan-kutty-gets-bail.html) എഴുതിയിരുന്നു. മലയാളം ചാനലുകളും പതങ്ങളും വാര്‍ത്ത വിശദമായി നല്കിയിരുന്നതുകൊണ്ടാണ് ഇവിടെ അതിനെക്കുറിച്ച് എഴുതാഞ്ഞത്.

Sabu Prayar said...

വായിക്കുക. www.maalavikam.blogspot.com